കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം 54000, 20ലക്ഷം കൊവിഡ് രോഗികൾ;ഇന്ത്യയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കിൽ സംഭവിക്കുക മറ്റൊന്ന്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രോഗം വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ നലാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. രോഗ വ്യാപനത്തില്‍ യാതൊരു കുറവും സംഭവിക്കാത്തതോടെ ലോക്ക് ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് രാജ്യം. ബാക്കി മൂന്നു ഘട്ടങ്ങളില്‍ നല്‍കാത്ത പല ഇളവുകളും നാലാം ഘട്ടത്തില്‍ നല്‍കിയിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ സംഭവിക്കുകയ വലയി ദുരന്തമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പക്ഷേ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്ത് ഇപ്പോള്‍ കേസുകളുടെ എണ്ണം 20 ലക്ഷം കടന്നേനെ, കൂടാതെ മരണം സംഖ്യ 54000 കടന്നേക്കുമെന്നും റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.18 ലക്ഷം കടന്നതിന് പിന്നാലെയാണ് കേന്ദ്രം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍

ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് വളരെയധികം സഹായിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിടുന്നത്. രോഗവ്യാപനം കുറയ്ക്കുന്നതില്‍ ലോക്ക് ഡൗണ്‍ വലിയ പങ്കാണ് വഹിച്ചതെന്ന് കേന്ദ്രം വിലയിരുത്തുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യയുടെ കൊറോണ മരണ സംഖ്യ 37000നും 78000 ഇടയിലാവുമായിരുന്നു. രോഗികളുടെ എണ്ണം 14 ലക്ഷത്തിനും 29 ലക്ഷത്തിനും ഇടയിലാവുമെന്നും കേന്ദ്രം പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ജൂണ്‍ മാസത്തില്‍

ജൂണ്‍ മാസത്തില്‍

ഇതിനിടെ കൊവിഡുമായി ബന്ധപ്പെട്ട മറ്റൊരു മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ജൂണ്‍21 നും 28നും ഇടയില്‍ രാജ്യത്ത് കൊവിഡ് വൈറസ് കേസുകള്‍ അതിന്റെ ഉന്നതിയിലെ എത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ കാലയളവില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുത്തനെ ഉയര്‍ന്നേക്കാമെന്നമാണ് ഒരു സംഘം ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ ബയോളജി ആന്‍ഡ് ഇക്കോളജി കോ ഓര്‍ഡിനേറ്ററും പ്രൊഫസറുമായ നന്ദദുലാല്‍ ബൈരാഗിയുള്‍പ്പെടെ അഞ്ച് പേരാണ് ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

6000 കേസുകള്‍

6000 കേസുകള്‍

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഒറ്റ ദിവത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് തുടര്‍ന്നാല്‍ രാജ്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ട കണക്കില്‍ 148 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നീട്ടേണ്ടിവരുമോ ?

ലോക്ക് ഡൗണ്‍ നീട്ടേണ്ടിവരുമോ ?

അതേസമയം, രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യതയുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചില്ലെങ്കില്‍ രോഗ വ്യാപനം തടയുന്നതിന് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാം ഘട്ട ലോക്ക് ഡൗണ്‍ മേയ് 31നാണ് അവസാനിക്കുന്നത്. രാജ്യത്ത് ജൂണ്‍ 1 മുതല്‍ട ട്രെയിന്‍ സര്‍വീസും മേയ് 25 മുതല്‍ ആഭ്യന്തരവിമാന സര്‍വീസും ആരംഭിക്കുന്നുണ്ട്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam
കോണ്‍ഗ്രസ് നേതാവിന് കൊവിഡ്

കോണ്‍ഗ്രസ് നേതാവിന് കൊവിഡ്

കോണ്‍ഗ്രസ് നേതാവയ സഞ്ജയ് ജായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലെന്ന് സഞജയ് പറയുന്നു. കഴിഞ്ഞ 10-12 ദിവസങ്ങളായി അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവും നിരീക്ഷണത്തില്‍ കഴിയുകയാണ്.

English summary
Lockdown has helped to reduce the number of Covid cases in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X