കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ജനങ്ങളുടെ കുത്തൊഴുക്ക്; നാല് കോടി കൊടുംപട്ടിണിയിലേക്ക്; മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനം തടയാന്‍ നടപ്പാക്കിയ നിയന്ത്രണം രാജ്യത്തെ വന്‍ പ്രതിസന്ധിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോക ബാങ്ക്. രാജ്യത്തിന് അകത്തുള്ള നാല് കോടി കുടിയേറ്റ തൊഴിലാളികളുടെ ജീവിത മാര്‍ഗമാണ് അടഞ്ഞിരിക്കുന്നത്.

ജോലി നഷ്ടത്തിന് പുറമെ പട്ടിണി വ്യാപിക്കാന്‍ സാധ്യതയുണ്ട്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ജനങ്ങള്‍ കൂട്ടത്തോടെ നാട്ടിലെത്താന്‍ ശ്രമിച്ചേക്കും. മാത്രമല്ല, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണത്തിന്റെ അളവില്‍ 23 ശതമാനം കുറവ് വരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കന്നു. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്....

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

മാര്‍ച്ച് 24നാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചത്. 40 ദിവസം നീളുന്ന ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി കുടിയേറ്റ തൊഴിലാളികള്‍ ആയിരിക്കും. നിലവില സാഹചര്യങ്ങള്‍ 40 ദശലക്ഷം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

കൂട്ടത്തോടെ തിരിച്ചെത്തും

കൂട്ടത്തോടെ തിരിച്ചെത്തും

അന്താരാഷ്ട്രതലത്തിലുള്ള കുടിയേറ്റക്കാരുടെ പ്രശ്‌നത്തേക്കാള്‍ വെല്ലുവിളി ആഭ്യന്തര കുടിയേറ്റക്കാരുടേതാകും. കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ അവരുടെ നാടുകളിലേക്ക് തിരിച്ചെത്തും. ഇന്ത്യയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഈ പ്രതിസന്ധിയുണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു.

വിവേചനം അരുത്

വിവേചനം അരുത്

രാജ്യത്തിന് അകത്തെ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ വഴി കാണണം. അവര്‍ക്കുള്ള ആരോഗ്യ സേവനം, പണം കൈമാറ്റം, മറ്റു അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. വിവേചനം നേരിടുന്ന അവസ്ഥയും ഉണ്ടാകരുതെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

പണത്തിന്റെ വരവ് കുറയും

പണത്തിന്റെ വരവ് കുറയും

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് ഉയര്‍ന്നേക്കും. ഇന്ത്യയിലേക്ക് വിദേശങ്ങളില്‍ നിന്നുള്ള പണത്തിന്റെ വരവ് കുറയും. 23 ശതമാനം കുറവ് വരാനാണ് സാധ്യത. 83 ബില്യണ്‍ ഡോളറില്‍ നിന്ന് 64 ബില്യണ്‍ ഡോളറായി കുറയുമെന്നും ലോകബാങ്ക് പറയുന്നു.

 ചരിത്ര പ്രതിസന്ധി

ചരിത്ര പ്രതിസന്ധി

ആഗോളതലത്തിലെ പണമൊഴുക്കിനും തടസം നേരിടും. സമീപകാലത്ത് ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുക. കൂലി കുറയും. തൊഴില്‍ നഷ്ടപ്പെടും. കുടിയേറ്റക്കാരായിരിക്കും കൂടുതല്‍ പ്രതിസന്ധി നേരിടുക. സര്‍ക്കാരുകള്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും ലോകബാങ്ക് നിര്‍ദേശിക്കുന്നു.

ഈ മേഖല ശ്രദ്ധിക്കണം

ഈ മേഖല ശ്രദ്ധിക്കണം

അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. കൊറോണ പ്രതിസന്ധിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആരോര്യ വിദഗ്ധരുടെ അഭാവമാണ്. അതുകൊണ്ടുതന്നെ മികച്ച ആരോഗ്യ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ലോക രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ലോക ബാങ്ക് നിര്‍ദേശിക്കുന്നു.

12 മലയാളികളെ കേരളത്തിലേക്ക് കടത്തിയില്ല; രോഗമില്ലാത്തവരെയും തടഞ്ഞു, വാളയാറില്‍ സംഭവിച്ചത്...12 മലയാളികളെ കേരളത്തിലേക്ക് കടത്തിയില്ല; രോഗമില്ലാത്തവരെയും തടഞ്ഞു, വാളയാറില്‍ സംഭവിച്ചത്...

യുഎസിന് വഴങ്ങില്ലെന്ന് സൗദി അറേബ്യ; റൂട്ട് മാറ്റാന്‍ തീരുമാനം, ഇരുരാജ്യങ്ങളും കടുത്ത നടപടികളിലേക്ക്യുഎസിന് വഴങ്ങില്ലെന്ന് സൗദി അറേബ്യ; റൂട്ട് മാറ്റാന്‍ തീരുമാനം, ഇരുരാജ്യങ്ങളും കടുത്ത നടപടികളിലേക്ക്

English summary
Lockdown in India has affected Four Crore migrants, Money Flow likely to drop- says World Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X