കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദീ... ഇനിയെങ്കിലും ജനങ്ങളെ വിശ്വസിക്കൂ; എല്ലാം സ്തംഭിച്ചുവെന്ന് ഒവൈസി, സംസ്ഥാനങ്ങള്‍ക്ക് വിടൂ

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെയും തീരുമാനങ്ങളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ആലോചനയില്ലാതെയും തിടുക്കത്തിലുമായിരിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ഒവൈസി ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ എന്തുകൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നും ചോദിച്ചു. രാജ്യം ഒരു കാര്യം ചോദിക്കുമ്പോള്‍ കേന്ദ്രം മറ്റു വിഷയങ്ങളിലാണ് മറുപടി നല്‍കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി. ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെ....

തീരെ ആലോചിക്കാതെ

തീരെ ആലോചിക്കാതെ

തീരെ ആലോചിക്കാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനിയും ലോക്ക് ഡൗണ്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാനങ്ങള്‍ക്ക് വിടണം. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ഏക ഉത്തരവാദി മോദി സര്‍ക്കാരാണെന്നും ഒവൈസി പറഞ്ഞു.

അന്ന് ചെയ്യേണ്ടിയിരുന്നു...

അന്ന് ചെയ്യേണ്ടിയിരുന്നു...

കൊറോണ വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ തന്നെ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വാഹനം റദ്ദാക്കുകയും ചെയ്തതോടെ എല്ലാം താളംതെറ്റി. മാര്‍ച്ചില്‍ വളരെ കുറഞ്ഞ അളവിലായിരുന്നു രോഗമെന്നും ഒവൈസി എടുത്തുപറഞ്ഞു.

ഭരണഘടന വായിച്ചിട്ടുണ്ടെങ്കില്‍

ഭരണഘടന വായിച്ചിട്ടുണ്ടെങ്കില്‍

ലോക്ക് ഡൗണ്‍ ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് നിരന്തരം എതിര്‍ക്കുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ ലംഘനമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഭരണഘടന വായിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുമെന്നും ഒവൈസി പറഞ്ഞു.

മുഖ്യമന്ത്രിമാര്‍ അംഗീകരിച്ചത് ദൗര്‍ഭാഗ്യകരം

മുഖ്യമന്ത്രിമാര്‍ അംഗീകരിച്ചത് ദൗര്‍ഭാഗ്യകരം

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം ഉപയോഗിക്കരുത്. മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ തീരുമാനം മുഖ്യമന്ത്രിമാര്‍ അംഗീകരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനങ്ങള്‍ക്ക് എന്താണ് നല്ലത് എന്ന് ദില്ലിയിലിരിക്കുന്നവര്‍ക്ക് അറിയില്ലെന്നും ഒവൈസി പറഞ്ഞു.

ഏതൊക്കെ അടച്ചിടണം

ഏതൊക്കെ അടച്ചിടണം

ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടിയിരുന്നത്. ഏതൊക്കെ അടച്ചിടണം, എന്തൊക്കെ പ്രവര്‍ത്തിക്കണം എന്നീ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടത്. ഹൈദരാബാദില്‍ എന്ത് നടക്കുന്നു എന്ന് ദില്ലിയിലെ ഓഫീസിലിരിക്കുന്ന വ്യക്തിക്ക് അറിയുമോ എന്നും ഒവൈസി ചോദിച്ചു.

 എന്താണ് ചൈനീസ് അതിര്‍ത്തിയില്‍?

എന്താണ് ചൈനീസ് അതിര്‍ത്തിയില്‍?

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തിക രംഗം സ്തംഭിച്ചു. സമ്പദ് മേഖല തകര്‍ന്നുവെന്ന് പറഞ്ഞ ഒവൈസി അതിര്‍ത്തി വിഷയത്തിലും പ്രതികരിച്ചു. എന്താണ് ചൈനീസ് അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലഡാക്കില്‍ ഇന്തോ-ചൈന സൈനികര്‍ തമ്മില്‍ നടക്കുന്നതെന്ത് എന്നും അദ്ദേഹം ചോദിച്ചു.

എന്താണ് ചര്‍ച്ച ചെയ്യുന്നത്

എന്താണ് ചര്‍ച്ച ചെയ്യുന്നത്

പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണം. പ്രതിരോധ മന്ത്രി പ്രതികരിച്ചു. ചൈനയുമായി ചര്‍ച്ച നടക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്താണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് ചോദിക്കുന്നതെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നല്‍കിയില്ലെന്നും ഒവൈസി പറഞ്ഞു.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

English summary
Lockdown is Unconstitutional; What happening in Border? Asks Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X