• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നൈയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ലോക്ക് ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചേക്കും...!!

ചെന്നൈ: രാജ്യത്ത് ദിവസം കൂടുതം തോറും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 11929 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതര്‍ 320922 ആയിരിക്കുകയാണ്. ഒറ്റ ദിവസത്തിനിടെ 311 പേര്‍ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 9195 ആയി.

ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. തലസ്ഥാനമായ ചെന്നൈയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വീണ്ടും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.

വെയിറ്റിംഗ് ലിസ്റ്റ്

വെയിറ്റിംഗ് ലിസ്റ്റ്

ആശുപത്രിയിലെ വാര്‍ഡുകള്‍ മുഴുവന്‍ നിറഞ്ഞതോടെ പ്രവേശനത്തിനായി വെയിറ്റിംഗ് ലിസ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ചെന്നൈയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കുറവുമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രികള്‍ വെയിറ്റിംഗ് ലിസ്റ്റ് സ്മ്പ്രദായം ഏര്‍പ്പെടുത്തി തുടങ്ങിയത്. കിടക്കള്‍ ഒഴിയുന്നത് അനുസരിച്ച് ലിസ്റ്റില്‍ മുന്നിലുള്ള ആളുകളെ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

നിരീക്ഷണ ചുമതല

നിരീക്ഷണ ചുമതല

അതേസമയം, വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന ആയിരത്തിലേറെ രോഗികളുടെ ചുമതല വിവിധ ആശുപത്രികള്‍ക്കുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ 500 കിടക്കകളാണുള്ളത്. ഇവിടെ അതീവ ഗുരുതര രോഗികള്‍ക്കായി മാറ്റി. സ്റ്റാന്‍ലി, കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നത്. രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിക്കുന്ന സാഹചര്യമാണുള്ളത്.

ജൂണ്‍ മാസം

ജൂണ്‍ മാസം

മേയ് മാസത്തില്‍ ആകെ 13720 കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. എന്നാല്‍ ജൂണ്‍ പകുതിയാവുന്നതിന് മുമ്പ്13154 പേര്‍ ചെന്നൈയില്ഡ രോഗികളായി. തിങ്കളാഴ്ച ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും ലോക്ക് ഡൗണിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം. അയല്‍ജില്ലകളിലേക്ക് രോഗം പടരുന്നതാണ് പ്രധാനകാരണം. കഴിഞ്ഞ ദിവസം 5000 പേരാണ് ചെന്നൈ വിട്ട് പോകുന്നതിനായി പാസിനായി അപേക്ഷിച്ചത്. ഇതില്‍ 90 ശതമാനം പേരും മുതിര്‍ന്നവരാണ്.

പുതിയ ലക്ഷണങ്ങള്‍

പുതിയ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന വാസന നഷ്ടം, രുചി അറിയാനുള്ള നഷ്ടം എന്നിവ കൊറോണവൈറസിന്റെ ലക്ഷണങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് ഒമ്പത് ലക്ഷണങ്ങളും ഇതോടൊപ്പമുണ്ട്. പനി, ചുമ, തളര്‍ച്ച, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കഫം തുപ്പുക, പേശിവേദന, തൊണ്ടവരള്‍ച്ച, ജലദോഷം, അതിസാരം എന്നിവയും രോഗലക്ഷണങ്ങളുടെ പട്ടികയിലുണ്ട്. കോവിഡ് ബാധിച്ച രോഗികളില്‍ വാസന നഷ്ടം, രുചി തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവ സാധാരണ കാണപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ശേഷം തമിഴ്നാട്ടിലും ദില്ലിയിലും താരതമ്യേന രോഗികള്‍ കൂടിയ സംസ്ഥാനങ്ങളാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3493 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 127 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3717 പേരാണ് മരണപ്പെട്ടത്.

കുഞ്ഞാലിയെ വെടിവച്ച് കൊന്നത് ഞാനല്ല, ഗോപാലനാണ്; ആര്യാടന്‍ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000 രൂപ പിഴയും 6 മാസം തടവും, നിയമഭേദഗതിയുമായി ഉത്തരാഖണ്ഡ്

English summary
Lockdown likely to be announced in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X