• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

15 ന് ശേഷം രണ്ടാം ഘട്ട ലോക്ക് ഡൗൺ? 28 ദിവസത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചനയുമായി മോദി

 • By Desk

ദില്ലി; കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി രാജ്യസഭയിലേയും ലോക്സഭയിലേയും വിവിധ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെ അടുത്ത ഘട്ടം എങ്ങനെയാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

cmsvideo
  രാജ്യത്ത് ലോക്ഡൗണ്‍ ഒരു മാസം കൂടി നീട്ടും | Oneindia Malayalam

  ലോക് ഡൗൺ തുടരണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങൾ മുന്നോട്ട് വെച്ചത്. നിയന്ത്രണങ്ങൾ നീട്ടുമെന്ന സൂചനയാണ് പ്രധാനമന്ത്രിയും മുന്നോട്ട് വെച്ചത്. യോഗത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ

  14 ന് അവസാനിക്കും

  14 ന് അവസാനിക്കും

  മാർച്ച് 25 ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ ഏപ്രിൽ 14 നാണ് അവസാനിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയതോടെ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടത്.

  11 സംസ്ഥാനങ്ങൾ

  11 സംസ്ഥാനങ്ങൾ

  ഇന്ന് മധ്യപ്രദേശ് സർക്കാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീട്ടുകയല്ലാത്തെ കൊവിഡ് രോ​ഗത്തെ പ്രതിരോധിക്കാൻ മറ്റു മാർ​ഗങ്ങളില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ പറഞ്ഞത്. ഇതുവരെ 11 സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

  28 ദിവസത്തേക്ക്

  28 ദിവസത്തേക്ക്

  ഈ സാഹചര്യത്തിൽ അടുത്ത നാല് ആഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാനാണ് ആലോചന. നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ലോക്ക് ഡൗൺ ഒന്നിച്ച് പിൻവലിക്കുന്ന സാഹചര്യം എന്തായാലും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി സൂചന നൽകി.

  സമ്പദ് വ്യവസ്ഥ

  സമ്പദ് വ്യവസ്ഥ

  ഘട്ടം ഘട്ടമായിട്ടായിരിക്കും നിയന്ത്രണങ്ങൾ നീട്ടുക. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ പ്രവർത്തന സജ്ജമാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. അതേസസമയം രാഷ്ട്രീയ തിരുമാനം മാത്രം പോരെന്നും വിദഗ്ദരുമായി കൂടിയാലോചന വേണമെന്നും യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

  പഴയത് പോലെയാകില്ല

  പഴയത് പോലെയാകില്ല

  കൊവിഡ് 19 ന് ശേഷം ജീവിതം ഒരിക്കലും പഴയത് പോലെ ആയിരിക്കില്ല. ഓരോ ജീവനും രക്ഷിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണന. രാജ്യത്തെ സ്ഥിതി ഒരു 'സാമൂഹിക അടിയന്തരാവസ്ഥ'യ്ക്ക് സമാനമാണ്. അതുകൊണ്ട് തന്നെ കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. ജാഗ്രത തുടരേണ്ടതുണ്ട്, പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

  ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

  ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

  അതേസമയം കർശന നിയന്ത്രണങ്ങൾ തുടരണമെന്ന നിർദ്ദേശമാണ് മന്ത്രി തല സമിതിയും മുന്നോട്ട് വെച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഒരു ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് സമിതിയുടെ നിർദ്ദേശം. ഷോപ്പിങ്ങ് മാളുകളും സിനിമാ തീയറ്ററുകളും അടച്ചിടണമെന്നും സമിതി നിർദ്ദേശിച്ചു.

  മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച

  മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച

  അതേസമയം ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളുക. രാജ്യത്ത് ഇതുവരെ 5194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായിട്ടുണ്ട്.

  ഏപ്രിൽ 30 വരെ

  ഏപ്രിൽ 30 വരെ

  അതിനിടെ പഞ്ചാബിൽ ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെയാണഅ നടപടി. ഇതുവരെ 99 പേർക്കാണ് രോഗം പിടിപെട്ടത്. 8 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

  15 ജില്ലകൾ അടച്ചിടും

  15 ജില്ലകൾ അടച്ചിടും

  ഉത്തര്‍പ്രദേശിലും നിയന്ത്രണങ്ങൾ കൂട്ടി. ഹോട്ട് സ്‌പോട്ടായി കണക്കാക്കുന്ന 15 ജില്ലകള്‍ ഏപ്രില്‍ 15 വരെ പൂര്‍ണമായും അടച്ചിടാൻ സർക്കാർ തിരുമാനിച്ചു. ഇന്ന് അര്‍ദ്ധ രാത്രി മുതലാണ് അടച്ചിടുക. ഈ 15 ജില്ലകളിൽ 100 ശതമാനവും ഭക്ഷ്യവസ്തുക്കള്‍ സർക്കാർ തന്നെ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

  3 പേർ മരിച്ചു

  3 പേർ മരിച്ചു

  ആഗ്ര,മീററ്റ്, ഗാസിയാബാദ്, ലഖ്നൈ, ഗൗതംബുദ്ധ നഗർ, തുടങ്ങിയ മേഖലകളാണ് അടച്ചിടുന്നത്.

  ഉത്തര്‍പ്രദേശില്‍ ഇതുവരെ 326 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3 പേര്‍ മരിച്ചു, 21 പേര്‍ക്ക് രോഗം ഭേദമായി

  English summary
  Lock down may extend after april 15; Modi gives Hints in all party meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X