കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 17 ശേഷവും ലോക്ക് ഡൗൺ? മുഖ്യമന്ത്രിമാരുമായി മോദിയുടെ കൂടിക്കാഴ്ച നാളെ

Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗൺ സംബന്ധിച്ച് തിരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് മൂന്നിന് വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടത്തുക. മൂന്നാം ഘട്ട ലോക്ക് ഡൗൺ നീട്ടുമോയെന്നത് സംബന്ധിച്ചുള്ള തിരുമാനങ്ങൾ യോഗത്തിൽ കൈക്കോണ്ടേക്കും. മെയ് 17 നാണ് നിലവിൽ ലോക്ക് ഡൗൺ അവസാനിക്കാനിരിക്കുന്നത്.

ഒറ്റയടിക്ക് ലോക്ക് ഡൗൺ അവസാനിപ്പിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാകും നിയന്ത്രണങ്ങൾ തുരേണ്ടതുണ്ടോയെന്ന കാര്യത്തിൽ തിരുമാനങ്ങൾ കൈക്കൊള്ളുക.

26-1437885293-naren

48 ദിവസത്തെ ലോക്ക് ഡൗൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതേസമയം നിലവിൽ മിക്ക സംസ്ഥാനങ്ങളും കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ, എം‌എൻ‌ആർ‌ജി‌എ ജോലികൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയോടെ പല സംസ്ഥാനങ്ങളും മദ്യവിൽപന പുനരാരംഭിച്ചിട്ടുണ്ട്.

അതിനിടെ ഇന്ന് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ തിരിച്ചതിൽ വിവിധ സംസ്ഥാനങ്ങൾ യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു.

'പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്'പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്

കുടിയേറ്റക്കാരുടെ തിരിച്ചുവരവോടെ ജില്ലകളിൽ കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകാണ്. ഈ സാഹചര്യത്തിൽ നിരവധി പ്രദേശങ്ങൾ ഓറഞ്ച്, റെഡ് സോണുകളിലേക്ക് മാറാൻ സാധ്യത ഉണ്ടെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ സോൺ നിശ്ചയിക്കൽ രീതിയിൽ തന്നെ മാറ്റങ്ങൾ വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

അതേസമയം അതിഥി തൊഴിലാളികൾക്ക് നൂറു ട്രെയിനുകൾ വരെ പ്രതിദിനം ഓടിക്കാൻ ഇന്നത്തെ യോഗത്തിൽ ധാരണയായിട്ടുണ്ട്.പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും ഇന്നത്തെ യോഗത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപിഅല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്

English summary
lockdown;Modi to meet CM's tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X