കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കുത്തനെ ഉയർന്ന് കൊവിഡ്; പ്രധാനമന്ത്രി 27 ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ജുലൈ 27 നാണ് യോഗം നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷായും സെക്രട്ടറി അജയ് ഭല്ലയും യോഗത്തിൽ പങ്കെടുത്തേക്കും. അണ്‍ലോക്ക് 2.0 ജുലൈ 30 ന് അവസാനിക്കാനിരിക്കേയാണ് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്.

നേരത്തേ ജൂൺ 16, 17 തീയതികളിലായിട്ടായിരുന്നു മോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത്. അൺലോക്കിന് ശേഷമുളള സാഹചര്യങ്ങൾ വലിയിരുത്തുന്നതിനായിരുന്നു ഇത്. യോഗത്തിന് ശേഷം
കണ്ടെയ്‌നർ സോണുകളിൽ മാത്രം ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

modi-1595433730.j

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിമാന യാത്ര, മെട്രോ റെയിൽ, സിനിമാ ഹാളുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, വലിയ സഭകൾ എന്നിവ തുറക്കുന്നതിന് തുടർന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.രാത്രി കർഫ്യൂ സമയം രാത്രി 10 മുതൽ രാവിലെ 5 വരെ ചുരുക്കുകയും ചെയ്തു.

Recommended Video

cmsvideo
OXFORD വാക്‌സിന്‍ നവംബറില്‍ ഇന്ത്യയിലെത്തും | Oneindia Malayalam

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവ് ഉണ്ടായ സാഹചര്യത്തിൽ നിർണായക തിരുമാനങ്ങൾ കൈക്കൊള്ളുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. നിലവിൽ കൊവിഡ് 12, 87,945 ആയിരിക്കുകയാണ്. നിലവിൽ 4, 10, 135 പേരാണ് ചികിത്സയിൽ ഉള്ളത്. ഇതുവരെ 30, 601 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 9615 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 278 മരണങ്ങളും ഉണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,57,117 ആയി.

തമിഴ്നാട്ടിൽ 6785 ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 6504 പേർക്കാണ് രോഗ മുക്തി. 88 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 53132 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ചെന്നൈയിൽ പുതിയ 1299 രോഗികൾ. കേരളത്തിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്ന് 885 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്. 968 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കൊവിഡ് ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലേക്ക് പോകുമെയെന്നുള്ള ചർച്ചകൾ സജീവമാണ്.

English summary
Lockdown; PM Narendra Modi to hold meeting with CM's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X