Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗൺ; സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി!! ഉപാധികളോടെ ഇളവ് നൽകാൻ അനുമതി

ദില്ലി; ഏപ്രിൽ 20 ന് ശേഷം ഇവുകൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരും. അതിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാൽ ഇളുകൾ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ സംസ്ഥാനങ്ങളുടെ ഇടപെടലുകളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കോവിഡ് -19 ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന രീതി ആശങ്കാജനകമാണ്. വൈറസിനെതിരായ പോരാട്ടം എങ്ങനെ വേണമെന്നത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളുമായി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. നമ്മുക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാൽ മനുഷ്യ ജീവനെക്കാൾ വലിയതല്ല സാമ്പത്തിക തകർച്ച. ചെറിയ സാമ്പത്തിക പ്രതിസന്ധി നേരിടാതെ എങ്ങനെയാണ് കൊറോണയ്ക്കെതിരായ യുദ്ധത്തിൽ പോരാടാനാവുക. ലോകത്തിന്റെ വിവിധ ഭാഗങ്ങൾ ആയിരക്കണക്കിന് ആളുകളാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇന്ത്യ സമഗ്രവും വ്യക്തവുമായ സമീപനം നടത്തിയിരുന്നില്ലെങ്കിൽ, രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

 22-narendra-modi

എല്ലാ ജനങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളുടേയും ത്യാഗങ്ങളുടേയും ഫലമായി രാജ്യത്ത് കൊവിഡ് മൂലം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ നമ്മുക്ക് പ്രതിരോധിക്കാനായി. എല്ലാവരുടേയും ബുദ്ധിമുട്ടുകൾ തനിക്ക് മനസിലാവുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും സൈനികരാണ്. തുടർന്നും നമ്മൾ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. കൊറേണയ്ക്കെതിരായ പോരാട്ടത്തിൽ സാമൂഹിക അകലം പാലിക്കണമെന്നത് ഏറ്റവും നിർബന്ധമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam

    രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു ഏപ്രില് 20 വരെ കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. യാത്രാ നിയന്ത്രമങ്ങളിൽ ഇളവ് ഉണ്ടാവുകയില്ല. കാർഷിക മേഖലയ്ക്ക് ഇളവവ് മൽകും. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. ഇളവുകൾ നൽകുന്നുണ്ടെങ്കിലും വ്യവസ്ഥകൾ ലംഘിച്ചാൽ ഇളവുകൾ പിൻവലിക്കും. ഹോട്ട് സ്പോട്ടുകളിൽ അതീവ ജാഗ്രതയോടെ നടപടികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+