കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്;11 ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും

Google Oneindia Malayalam News

ബെംഗളൂരു; കൊവിഡ് കേസുകൾ കുറയാത്ത 11 ജില്ലകളിൽ ലോക്ക് ഡൗൺ തുടരാനും മറ്റ് ജില്ലകളിൽ ഇളവ് അനുവദിക്കാനും സർക്കാർ തിരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കുറവുള്ള ജില്ലകളിലാണ് ഇളവുകൾ അനുവദിച്ചത്. അർബൻ ബെംഗളൂരു, ഉത്തര കന്നഡ, ബെൽഗാം, മാണ്ഡ്യ, കോപ്പൽ, ചിക്കബല്ലാപൂർ, തുംകൂർ, കോലാർ, ഗഡാഗ്, റൈച്ചൂർ, ബാഗൽകോട്ട്, കലബുർഗി, ഹവേരി, രാമനഗര, യാദ്‌ഗീർ, ബിദാർ എന്നീ ജില്ലകളിലാണ് ഇളവ് അനുവദിച്ചത്. തിങ്കളാഴ്ച മുതൽ ജുലൈ 5 വരെ രണ്ടാഴ്ചത്തേക്കാണ് ഇളവ് അനുവദിച്ചത്.

ഇവിടങ്ങളിൽ എല്ലാ കടകളും ഹോട്ടലുകളും ക്ലബ്ബുകളും റെസ്റ്റോറന്റുകളും വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം. ബസ്സുകളും മെട്രോ സർവീസുകളും 50 ശതമാനം ശേഷിയിൽ അനുവദിക്കും.ജിം, റസ്റ്റോറന്റ്സ്, റിസോർട്ട് എന്നിവയ്ക്കും സർക്കാർ,സ്വകാര്യ ഓഫീസുകൾക്കും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. സിനിമാ ചിത്രീകരണവും കാണികൾ ഇല്ലാതെ സ്പോട്സും അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍- ചിത്രങ്ങള്‍ കാണാം

lockdown

അതേസമയം 11 ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. ചിക്കാമംഗളൂർ, ശിവമോഗ, ദവൻഗേരെ, മൈസൂർ, ചാമരാജ നഗർ, ഹസൻ, ദക്ഷിണ കന്നഡ, ബംഗളൂരു റൂറൽ, മാണ്ഡ്യ, ബെൽഗാവി, കൊടക് എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുക. നേരത്തേ കൊവിഡ് കുറഞ്ഞ 19 ജില്ലകളിൽ നിയന്ത്രണങ്ങൾ അനുവദിച്ചിരുന്നു. ഇവിടങ്ങളിൽ പാർക്കുകളും വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കാനും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളുടെ ദൈർഘ്യം ഉച്ചകഴിഞ്ഞ് 2 മണി വരെ നീട്ടാനും ഓട്ടോകൾക്കും ടാക്സികൾക്കും പരമാവധി രണ്ട് യാത്രക്കാരുമായി സർവ്വീസ് നടത്താനുമായിരുന്നു അനുമതി നൽകിയിരുന്നത്. ഘട്ടംഘട്ടമായി മാത്രമാണ് ഇളവുകൾ അനുവദിക്കൂവെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി അന്‍വേശി ജെയിന്‍; വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
AIIMS warns of impending third wave

English summary
Lockdown restrictions relaxed in Karnataka; restrictions will continue in 11 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X