കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളത്തിലിറങ്ങി അമിത് ഷാ; മുഖ്യമന്ത്രിമാരുമായി സംസാരിച്ചു, ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നാലാം ഘട്ട ലോക്ക് ഡൗണ്‍ മെയ് 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച. ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. എല്ലാ മുഖ്യമന്ത്രിമാരും അവരുടെ നിലപാട് വ്യക്തമാക്കി.

ഇതുവരെ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് ഉപകാരപ്രദമായോ എന്നും അമിത് ഷാ ചോദിച്ചു. ഒരു പക്ഷേ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചനകള്‍. എങ്കിലും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

സാധാരണ ക്യാബിനറ്റ് സെക്രട്ടറി

സാധാരണ ക്യാബിനറ്റ് സെക്രട്ടറി

സാധാരണ ക്യാബിനറ്റ് സെക്രട്ടറിയാണ് മുഖ്യമന്ത്രിമാരെ വിളിക്കാറ്. ഇത്തവണ അമിത് ഷാ നേരിട്ട് വിളിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ലോക്ക് ഡൗണ്‍, കൊറോണ വ്യാപന വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നേരത്തെ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തവണ അമിത് ഷാ നേരിട്ടാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കേന്ദ്രത്തിന് ആശങ്ക

കേന്ദ്രത്തിന് ആശങ്ക

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന മിക്ക നടപടികളും പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരുകളും വിമര്‍ശിക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളും പദ്ധതികളും വിശദീകരിക്കുക എന്ന ലക്ഷ്യവും അമിത് ഷാക്കുണ്ടായിരുന്നു. കേന്ദ്രം നിലപാടുകള്‍ മാറ്റണമെന്ന് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.

നിയമം തുടരും

നിയമം തുടരും

ഒരുപക്ഷേ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ നിയമം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മേഖലയില്‍ സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കുന്നതാണ് ഈ നിയമം. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതെ രക്ഷാ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യാന്‍ ഈ നിയമം കേന്ദ്രത്തിന് അധികാരം നല്‍കുന്നുണ്ട്.

പ്രധാന ലക്ഷ്യം

പ്രധാന ലക്ഷ്യം

സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയുക എന്നതാണ് അമിത് ഷാ മുഖ്യമന്ത്രിമാരെ വിളിച്ചു സംസാരിച്ചതിന്റെ പ്രധാന ലക്ഷ്യം. കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടാല്‍ കേന്ദ്രം അടുത്ത ദിവസം തന്നെ ലോക്ക് ഡൗണ്‍ നീട്ടി പ്രഖ്യാപിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നാണ് വിവരം.

 ഇളവ് നല്‍കരുത്

ഇളവ് നല്‍കരുത്

നാലാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ ഒട്ടേറെ ഇളവുകള്‍ നല്‍കിയിരുന്നു. ഇളവുകള്‍ നല്‍കിയതിന് ശേഷമാണ് രോഗം വ്യാപിച്ചത് എന്ന വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍ വളരെ കരുതലോടെയാകും കേന്ദ്രത്തിന്റെ അടുത്ത നീക്കം. മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കരുതെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.

മൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണംമൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണം

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

English summary
Lockdown: Union Home Minister Amit Shah Speaks To Chief Ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X