കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ വന്‍ ഇളവ്; യാത്രാ നിയന്ത്രണം നീക്കി, നിശാ നിയമം സമയം കുറച്ചു

  • By Desk
Google Oneindia Malayalam News

ദില്ലി: അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വന്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കിടയിലെ യാ്ത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. വ്യക്തികള്‍ക്കും ചരക്കു കടത്തിനും ഇനി സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുണ്ടാകില്ല. രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കുറച്ചു.

വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇനി രാത്രി ഒമ്പത് മണി മുതലായിരിക്കും തുടങ്ങിക. ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാം. മാളുകളും റസ്റ്ററന്റുകളും തുറക്കും. മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങളുടെ കൂടെ അഭിപ്രായം കേട്ട ശേഷം തുറക്കുന്നത് ആലോചിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രത്യേക അനുമതി ഇനി വേണ്ട

പ്രത്യേക അനുമതി ഇനി വേണ്ട

സംസ്ഥാനങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുമ്പോള്‍ വേണ്ടിയിരുന്ന പ്രത്യേക അനുമതി ഇനി ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. ചരക്കു കടത്തിനും വ്യക്തികളുടെ സഞ്ചാരത്തിനും തടസമുണ്ടാകില്ല. യാത്രാ കാര്യങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.

ആരാധനാലയങ്ങള്‍ തുറക്കാം

ആരാധനാലയങ്ങള്‍ തുറക്കാം

ലോക്കഡൗണ്‍ ജൂണ്‍ 30 വരെ നീട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചെയ്തത്. കൂടുതല്‍ ഇളവ് നല്‍കുകയും ചെയ്തു. മാളുകള്‍, റസ്റ്ററന്റുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ജൂണ്‍ എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ കൊറോണ ബാധിത മേഖലയില്‍ അനുവദിക്കില്ല.

ഘട്ടങ്ങളായി മാത്രമേ

ഘട്ടങ്ങളായി മാത്രമേ

കൊറോണ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഘട്ടങ്ങളായി മാത്രമേ നിയന്ത്രണം നീക്കൂ. സാമ്പത്തിക വശം പരിശോധിച്ചാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളുമായി ആഭ്യന്തര വകുപ്പ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

രാത്രി നിയന്ത്രണത്തില്‍ ഇളവ്

രാത്രി നിയന്ത്രണത്തില്‍ ഇളവ്

രാജ്യത്ത് പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയായിരുന്നു കര്‍ഫ്യൂ. ഇത് രാത്രി ഒമ്പത് മുതല്‍ രാവിലെ ഏഴ് വരെ എന്ന തരത്തില്‍ സമയത്തില്‍ മാറ്റംവരുത്തി. രാത്രി ഒമ്പതിന് ശേഷമുള്ള യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമുണ്ടാകും.

സിനിമ, രാജ്യാന്തര വിമാനം, ജിം

സിനിമ, രാജ്യാന്തര വിമാനം, ജിം

കൊറോണ ബാധിത മേഖലകളില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നുണ്ട്. ഇത് തുടരും. രോഗ നിയന്ത്രണത്തിനുള്ള നടപടികളുടെ ഭാഗമായിട്ടാണിത് എന്നും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അന്താരഷ്ട്ര വിമാന സര്‍വീസുകള്‍, സിനിമ ഹാളുകള്‍, ജിം എന്നിവ പുനരാരംഭിക്കുന്നതില്‍ പിന്നീട് തീരുമാനമുണ്ടാകും.

അമിത് ഷായുടെ ചര്‍ച്ച

അമിത് ഷായുടെ ചര്‍ച്ച

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സാധാരണ ക്യാബിനറ്റ് സെക്രട്ടറി നടത്തുന്ന ചര്‍ച്ചകള്‍ ഇത്തവണ അമിത് ഷായാണ് നടത്തിയത്. ഈ ചര്‍ച്ചകളിലാണ് ഇളവ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത്. ഇനിയും അടച്ചിട്ടാല്‍ സാമ്പത്തിക ഭദ്രത നഷ്ടപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

കര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടികര്‍ണാടക ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു; കൊറോണ പരിശോധനയ്ക്ക് 650 രൂപ, തിരഞ്ഞെടുപ്പ് നീട്ടി

English summary
Lockdown5: No Restriction On Movement Between States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X