കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ് 16 നിര്‍മാതാക്കള്‍ ഇന്ത്യക്കെതിരെ നടപടിക്ക്....സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീരില്‍ എഫ്16 വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ വ്യാജ പ്രചാരണത്തെ തുടര്‍ന്ന് എഫ് 16 നിര്‍മാതാക്കളയ ലോഗ്ഹീഡ് മാര്‍ട്ടിന്‍ നടപടിക്കൊരുങ്ങുന്നു എന്ന വാര്‍ത്ത പാകിസ്താന്‍ പ്രചരിപ്പിച്ചിരുന്നു. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തീര്‍ത്തും വ്യാജമായ പ്രചാരണമാണ് പാകിസ്താന്‍ നടത്തിയത്. അത്തരമൊരു നടപടിയെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് ലോഗ്ഹീഡ് മാര്‍ട്ടിന്‍ വക്താക്കള്‍ പറഞ്ഞു. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഡയറക്ടറായ ദാന്യല്‍ ഗിലാനിയാണ് ഇത്തരമൊരു ട്വീറ്റ് ആദ്യം അവതിപ്പിച്ചത്.

1

ചില മാധ്യമങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു അത്തരമൊരു പ്രസ്താവന. അതേസമയം ഗിലാനിയുടെ ട്വീറ്റിന് ലോഗ്ഹീഡ് മാര്‍ട്ടിന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. ഇതോടെ വിവാദമായ ആ ട്വീറ്റ് നീക്കിയിട്ടുണ്ട്. ലോക്ഹീഡ് മാര്‍ട്ടിന്റെ സഹസ്ഥാപനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരാണ് വാദങ്ങള്‍ തള്ളിയത്. കശ്മീരില്‍ എഫ് 16 യുദ്ധവിമാനങ്ങള്‍ തകര്‍ന്നെന്ന ഇന്ത്യയുടെ വാദം വ്യാജമാണെന്ന് ഇവര്‍ കണ്ടെത്തിയെന്നായിരുന്നു ഗിലാനി ട്വീറ്റ് ചെയ്തത്.

അതേസമയം ഗിലാനിയുടെ ട്വീറ്റ് നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. ലോഗ് ഹീഡ് മാര്‍ട്ടിന്‍ ഇന്ത്യയുടെ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നിരുന്നു. അതിനിടെ വാര്‍ത്ത തെറ്റായി വന്നതില്‍ ഗിലാനി ലോക്ഹീഡ് മാര്‍ട്ടിന്‍ അധികൃതരോട് ക്ഷമ ചോദിച്ചിട്ടുണ്ട്. താന്‍ ഇത് മറ്റൊരു വെബ് സൈറ്റില്‍ നിന്ന് എടുത്തതാണെന്നും, വാര്‍ത്ത പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ സര്‍ക്കാരിനൊപ്പമാണെന്നും എഫ് 16 വിമാനങ്ങള്‍ വെടിവെച്ചിട്ടില്ലെന്നും ദാനിയല്‍ ഗിലാനി പറഞ്ഞു.

കഴിഞ്ഞ ദിവസം സേനകളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക പാകിസ്താനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാകിസ്താന്‍ കരാര്‍ ലംഘനം നടത്തിയെന്നും യുഎസ് പറഞ്ഞിരുന്നു. ഈ അവസ്ഥയില്‍ നില്‍ക്കവേയാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്.

പാകിസ്താനില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം..... മര്‍ദിച്ചിട്ടില്ലെന്ന് അഭിനന്ദന്‍!പാകിസ്താനില്‍ നിന്ന് നേരിട്ടത് കടുത്ത മാനസിക പീഡനം..... മര്‍ദിച്ചിട്ടില്ലെന്ന് അഭിനന്ദന്‍!

English summary
lockhead martin calls out pakistans lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X