കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടുകിളിക്കൂട്ടത്തിന്‍റെ ആക്രമണം രൂക്ഷമാവുന്നു; കനത്ത ജാഗ്രതയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

Google Oneindia Malayalam News

ദില്ലി: കോവിഡിന് പുറമെ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിസന്ധി വിതച്ച് വെട്ടുകിളിക്കൂട്ടങ്ങളും. പാകിസ്താന്‍ വഴിയെത്തിയ ഇവ രാജസ്ഥാനും ഗുജറാത്തും മധ്യപ്രദേശും ഹരിയാനയും കടന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും പഞ്ചാബിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പത്തിറ്റാണ്ടിനിടയിലുള്ള ഏറ്റവം രൂക്ഷമായി വെട്ടുകിളി ആക്രമാണ് ഇതെന്നാണ് വിലയിരിത്തുപ്പെടുന്നത്.

47000 ഹെക്ടറിലെ കൃഷിയെയാണ് ഇതിനോടകം വെട്ടുകിളിക്കൂട്ടം ആക്രമിച്ചിരിക്കുന്നതെന്നാണ് കാര്‍ഷിക മന്ത്രാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ 20 ജില്ലകളിലും മധ്യപ്രദേശിലെ 9 ജില്ലകളിലും ഗുജറാത്തിലെ രണ്ട് ജില്ലകളിലും ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും ഓരോ ജില്ലകളില്‍ നിന്നുമുള്ള കണക്കാണ് ഇത്.

locusts-

രാത്രികാലങ്ങളില്‍ വെട്ടുക്കിളികൾ സഞ്ചരിക്കാറില്ല. അപ്പോൾ ഇവയെ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങളാണു അധികൃതര്‍ നടത്തുന്നത്. കൃഷിയിടങ്ങളിൽ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകൾ ഭക്ഷിച്ചതിന് ശേഷം പിറ്റേദിവസം രാവിലെയോടെയാണ് ഇവ വീണ്ടും സഞ്ചാരം നടത്തുക.

വെട്ടുകിളികളെ തുരത്താനായി പ്രത്യേക സ്പ്രെയിങ് മെഷീനാണ് പല സംസ്ഥാനങ്ങളും ഉപയോഗിക്കുന്നത്. പ്രതികരണങ്ങള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. വെട്ടുകിളികളെ ഭയപ്പെടുത്താന്‍ പോലീസ് സൈറന്‍ മുഴക്കുകയെന്ന പരീക്ഷണമാണ് മധ്യപ്രദേശിലെ പന്ന ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതുവഴി കാര്‍ഷിക വിളകളുടെ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ വേദന ബിജെപി മാത്രം കാണുന്നില്ല, കേന്ദ്രത്തിനെതിരെ മുനവെച്ച് സോണിയാഗാന്ധി!!അതിഥി തൊഴിലാളികളുടെ വേദന ബിജെപി മാത്രം കാണുന്നില്ല, കേന്ദ്രത്തിനെതിരെ മുനവെച്ച് സോണിയാഗാന്ധി!!

English summary
locust attack spreads to maharashtra and up; high alert in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X