Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മില്‍ പണം കുറഞ്ഞത് എങ്ങനെയെന്നല്ലേ ?പണം ചോര്‍ത്തി സ്ഥലം വാങ്ങി,വീട് വാങ്ങി,കല്യാണം വരെ നടത്തി!

എടിഎമ്മില്‍ നിറയ്ക്കാനുള്ള പണം ചോര്‍ത്തിയ വിരുതന്മാര്‍ പിടിയില്‍. ഒന്നര വര്‍ഷത്തിനിടെ ചോര്‍ത്തിയത് ഒന്നരക്കോടിയിലധികം

ഹൈദരാബാദ് : ഹൈദരാബാദിലെ എടിഎമ്മുകളില്‍ പണം കുറഞ്ഞതിന് നോട്ട് നിരോധനം മാത്രമല്ല ഉത്തരവാദി. എടിഎം പണം കൈകാര്യം ചെയ്യുന്ന ലോജിക്യാഷ് സൊലൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ ചോര്‍ത്തിയത് ഒന്നും രണ്ടും അല്ല, 1.88 കോടി രൂപയാണ്.

എടിഎമ്മില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ പണത്തില്‍ നിന്നാണ് ഇത്രയും തുക കവര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയാണ് ഈ പണം ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.ഇതേ സ്ഥാപനത്തിലെ മറ്റു 20 പേരും നിരീക്ഷണത്തിലാണ്

ചോർത്തൽ വീരന്മാർ

എടിഎമ്മില്‍ നിക്ഷേപിക്കേണ്ട പണം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ലോജിക്യാഷ് സൊലൂഷന്‍സിലെ ടീം ലീഡര്‍, മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എ്ന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ടീം ലീഡര്‍ ബി വിനയകുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കെ നാഗരാജു എന്നിവര്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്.

പണം പോയ വഴി

ഒന്നരവര്‍ഷം കൊണ്ട ചോര്‍ത്തിയ പണം കൊണ്ട ഇവര്‍ ചെയ്തത് എന്തൊക്കെയെന്നല്ലേ..ഇരുവരും നഗരത്തില്‍ സ്ഥലവും വീടുകളും വാങ്ങിക്കൂട്ടി. വിനയ് കുമാര്‍ സഹോദരന്റെ വിവാഹം ആര്‍ഭാടമായി നടത്തുകയും ടൊയോട്ട ക്വാളിസ് കാര്‍ വാങ്ങുകയും ചെയ്തു. നാഗരാജു അച്ഛന്റെ ലക്ഷങ്ങളുടെ കടം വീട്ടുകയും ബാക്കി പണം പാര്‍ട്ടികളില്‍ ചിലവഴിക്കുകയും ചെയ്തു.

പഴയതും പുതിയതും

പഴയ നോട്ടുകള്‍ നിരോധിച്ചതോടെ ഓഡിറ്റ് വരുമെന്നും പിടിക്കപ്പെടുമെന്നും ഇവര്‍ ഭയന്നു. തുടര്‍ന്ന് പഴയ നോട്ടുകള്‍ സംഘടിപ്പിച്ച് എടിഎമ്മുകളിലെ കുറവ് നികത്തി. 1.03 കോടി രൂപയോളം പഴയ നോട്ടുകളാണ് ഒറ്റ ദിവസം കൊണ്ട് ഇവര്‍ സംഘടിപ്പിച്ചത്.

പുതിയതും ചോർത്തി

പുതിയ നോട്ടുകള്‍ വന്നതോടെ ഇവര്‍ വീണ്ടും ചോര്‍ത്തല്‍ പണി തുടര്‍ന്നു. പഴയ നോട്ടുകള്‍ സംഘടിപ്പിച്ചവരുടെ കടം തീര്‍ക്കാനാണ് പുതുതായി ചോര്‍ത്തിയ പണം ഈ വിരുതന്മാര്‍ ഉപയോഗിച്ചത്. ഇവരെ സഹായിച്ചവരെയും പൊലീസ് തിരയുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+