Get Updates
Get notified of breaking news, exclusive insights, and must-see stories!

"എന്റെ മകളെയും അതേ കൊക്കയിലേക്ക് തള്ളിയിടൂ!"; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയക്കെതിരെ സ്വന്തം പിതാവ്!

മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂനെയിൽ നിന്നും പുറത്തുവരുന്നത്. പൂനെയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊന്ന കേസിൽ സ്വന്തം മകൾ സിയ ഗോയലിനെതിരം പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് പിതാവ് പ്രവീൺ ഗോയൽ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അതീവ വൈകാരികമായ അഭിമുഖത്തിലാണ്, കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ സ്വന്തം മകൾക്ക് നിയമം നൽകാവുന്നതിൽ വെച്ച് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

"അവൾക്ക് വധശിക്ഷ നൽകുന്നതിൽ എനിക്ക് എതിർപ്പില്ല"

തന്റെ മകൾ സിയ ഗോയൽ ചെയ്തത് അതിക്രൂരമായ ചതിയാണെന്ന് പ്രവീൺ ഗോയൽ പറയുന്നു. "കേതനെ തള്ളിയിട്ടു കൊന്ന അതേ കോട്ടയിൽ കൊണ്ടുപോയി എന്റെ മകളെയും താഴേക്ക് തള്ളിയിടണം. ഒരു പിതാവ് എന്ന നിലയിൽ അവൾക്ക് വധശിക്ഷ നൽകുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. കോടതി ഇതിൽ ഒട്ടും ഇളവ് കാണിക്കരുത്." - പ്രവീൺ ഗോയൽ വിതുമ്പലോടെ പറഞ്ഞു.

കൊല്ലപ്പെട്ട കേതൻ അഗർവാൾ തനിക്ക് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും അവന്റെ അപ്രതീക്ഷിത വേർപാട് ഇരു കുടുംബങ്ങളെയും പൂർണ്ണമായി തകർത്തുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരുടെയും വിവാഹത്തിനായുള്ള വൻ ഒരുക്കങ്ങളിലായിരുന്നു കുടുംബം. ഇതിനിടയിലാണ് മകൾ സിയ കൊലക്കേസിൽ അറസ്റ്റിലാകുന്നത്. ഈ വിവരമറിഞ്ഞുണ്ടായ കടുത്ത മാനസിക ആഘാതത്തിൽ പ്രവീൺ ഗോയലിനെ ഐസിയുവിൽ വരെ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു.

lohagad-fort-1782445505 jpg

തങ്ങളുടെ മകൾക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടായിരുന്നതിനെക്കുറിച്ച് കുടുംബത്തിന് യാതൊരു അറിവുമില്ലായിരുന്നു. പ്രതിശ്രുത വരനുമായി അവൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ഒരിക്കലും തോന്നിയിരുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു. വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിങ് യാത്രയ്ക്കായി വലിയ തുക ചെലവഴിച്ചാണ് സിയ ഷോപ്പിംഗ് നടത്തിയിരുന്നത്. ഈ ഗൂഢാലോചനയെക്കുറിച്ച് പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങളെല്ലാം പ്രവീൺ ഗോയൽ പൂർണ്ണമായി നിഷേധിച്ചു. സിയ വളരെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയായിരുന്നുവെന്നും വിവാഹത്തിന്റെ കാര്യത്തിൽ അവൾ അതീവ സന്തുഷ്ടയാണെന്നാണ് തങ്ങൾ കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മനസാക്ഷിയെ ഞെട്ടിച്ച ആസൂത്രിത കൊലപാതകം!

ജൂൺ 18-നാണ് പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിൽ വെച്ച് കൊക്കയിലേക്ക് വീണു മരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതൊരു സാധാരണ ട്രെക്കിങ് അപകടം മാത്രമാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വധു സിയ ഗോയലിന്റെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ച പോലീസ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്താണ് കേതനെ കോട്ടയുടെ മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി നടത്തിയ വിവാഹ നിശ്ചയം പിന്നീട് റദ്ദാക്കിയാൽ കുടുംബത്തിന് വലിയ നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് സിയ കാമുകനൊപ്പം ചേർന്ന് ഈ ക്രൂരകൃത്യം ചെയ്തത്. കേതൻ ഇല്ലാതായാൽ പ്രശ്നം തീരുമെന്ന് ഇവർ കരുതി. നിലവിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും പോലീസ് കസ്റ്റഡിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+