കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യത്തില്‍ വിള്ളല്‍; എല്‍ജെപി മുന്നണി വിടും?, കോണ്‍ഗ്രസുമായും ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

പട്ന: കോവിഡ് ഭീഷണി നിലനില്‍ക്കുകയാണെങ്കിലും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ ആയിരിക്കും നിയസമഭാ തിരഞ്ഞെടുപ്പ് നടക്കുക. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം, ബിജെപി-ജെഡിയു സഖ്യം എന്നിങ്ങനെയാണ് പ്രധാനമായും പോരാട്ടം നടക്കുന്നത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പ്രദായികമായ രീതിയിലുള്ള തിരഞ്ഞെടുപ്പിന് പകരം ഒണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്

നീതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിനെ എന്തുവിലകൊടുത്തും താഴെ ഇറക്കുമെന്നാണ് യുപിഎ സഖ്യം അവകാശപ്പെടുന്നത്. അതേസമയം എന്‍ഡിഎ തന്നെ അധികാരത്തില്‍ തുടരുമെന്ന് അവരുടെ നേതാക്കളും വ്യക്തമാക്കുന്നു. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവര്‍ക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

എന്‍ഡിഎ സഖ്യത്തില്‍

എന്‍ഡിഎ സഖ്യത്തില്‍

എന്‍ഡിഎ സഖ്യത്തില്‍ ബിജെപി, ജെഡിയു എന്നിവര്‍ കഴിഞ്ഞാല്‍ പ്രധാന കക്ഷി രാംവിലാസ് പാസ്വാന്‍റെ എല്‍ജെപിയാണ്. എന്നാല്‍ ജെഡിയുവിനെയും നിതീഷ് കുമാറിനെയും മുന്നില്‍ നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കടുത്ത എതിര്‍പ്പാണ് എല്‍ജെപി ഉന്നയിക്കുന്നത്.

94 സീറ്റില്‍

94 സീറ്റില്‍

ഈ സാഹചര്യത്തില്‍ മുന്നണി മാറ്റമോ? അതല്ലെങ്കില്‍ തനിച്ച് മത്സരിക്കാനോ മടിയിലെന്ന സൂചനയാണ് എല്‍ജെപി നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ 94 നിയമസഭാ മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ തയ്യാറാണെന്നാണ് ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയത്.

യോഗത്തില്‍

യോഗത്തില്‍

രാംവിലാസ് പാസ്വാന്‍റെ മകനും പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്‍റുമായ ചിരാഗ് പാസ്വാന്‍റെ വസതിയില്‍ വെച്ചായിരുന്നു യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് തനിച്ച് മത്സരിക്കാന്‍ ശേഷിയുള്ള 94 മണ്ഡലങ്ങളുടെ പട്ടിക പാര്‍ലമെന്‍റരി ബോര്‍ഡ് പ്രസിഡന്‍റ് രാജു തിവാരി യോഗത്തില്‍ അവതരിപ്പിച്ചു. ഈ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയും കൈമാറിയിട്ടുണ്ട്.

ഉടന്‍ കൈമാറും

ഉടന്‍ കൈമാറും

ഈ 94 ബൂത്തുകളില്‍ മത്സരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. ശേഷിക്കുന്ന 149 സീറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും രാജു തിവാരി അറിയിച്ചു. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ നേരില്‍ കണ്ടാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ചര്‍ച്ചകള്‍ ആരംഭിച്ചില്ല

ചര്‍ച്ചകള്‍ ആരംഭിച്ചില്ല

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിതരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയും ജെഡിയും ആരംഭിക്കുന്നതിന് മുമ്പാണ് 94 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുമായി എല്‍ജെപി രംഗത്ത് എത്തുന്നത്. എന്‍ഡിഎ മുന്നണിയിലെ വിള്ളലാണ് ഇത് വ്യക്തമാക്കുന്നത്.

243 നിയമസഭാ സീറ്റുകളിലും

243 നിയമസഭാ സീറ്റുകളിലും

243 നിയമസഭാ സീറ്റുകളിലും ഒരുക്കങ്ങൾ സജീവമാക്കാനും ഇതിനോടകം തന്നെ തന്റെ പാർട്ടി അംഗങ്ങള്‍ക്ക് ചിരാഗ് പാസ്വാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 94 നിയമസഭാ സീറ്റുകളിലേക്കുള്ള രണ്ട് വീതം സ്ഥാനാർത്ഥികളുടെയും ബൂത്ത് കമ്മിറ്റികളുടെയും പട്ടികയാണ് ദേശീയ പ്രസിഡന്‍റിന് കൈമാറിയതെന്നാണ് തിവാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചിരാഗ് പാസ്വാന് അധികാരമുണ്ട്

ചിരാഗ് പാസ്വാന് അധികാരമുണ്ട്

പാർട്ടിയുടെ എന്ത് വിധത്തിലുള്ള തീരുമാനങ്ങളും എടുക്കാൻ തന്റെ മകനും പാർട്ടിയുടെ ഇപ്പോഴത്തെ പ്രസിഡന്റുമായ ചിരാഗ് പാസ്വാന് അധികാരമുണ്ടെന്ന് വ്യക്തമാക്കി എൽ‌ജെ‌പിയുടെ സ്ഥാപകനും രക്ഷാധികാരിയുമായ റാം വിലാസ് പാസ്വാൻ വ്യാഴാഴ്ച രംഗത്ത് എത്തിയിരുന്നു. ഏത് തീരുമാനങ്ങളിലും ചിരാഗിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

പാർട്ടിയുടെ കാര്യങ്ങളിൽ തനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്നും കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ മന്ത്രി കൂടിയായ പാസ്വാൻ പറഞ്ഞു. "പാർട്ടി ഇപ്പോൾ ദേശീയ പ്രസിഡിന്‍റെ നേതൃത്വത്തിലും പാർലമെന്ററി ബോർഡും അനുസരിച്ച് പ്രവർത്തിക്കുന്നു," സീനിയര്‍ പാസ്വാൻ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസും ശ്രമം

കോണ്‍ഗ്രസും ശ്രമം


അതേസമയം, ബിജെപി സഖ്യത്തില്‍ നിന്ന് എല്‍ജെപിയെ അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിലെ ചില കക്ഷികള്‍ അവിടെ സന്തുഷ്ടരല്ലെന്നും ഇവര്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്നുമാണ് രാജ്യസഭാ എം‌പി അഖിലേഷ് പ്രസാദ് സിംഗ് സൂചിപ്പിച്ചത്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

രാംവിലാസ് പാസ്വാന്‍റെ എല്‍ജെപിയെ കുറിച്ചാണ് അഖിലേഷ് പ്രസാദ് സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍ മുഖേന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്‍ഡിഎക്കുള്ളില്‍ എല്‍ജെപി നിരന്തരം വിമത സ്വരം ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ് എല്‍ജെപിയെ കോണ്‍ഗ്രസ് ലക്ഷ്യം വെക്കാന്‍ തുടങ്ങിയത്.

 കുവൈത്ത് ഒഴിവാക്കുക 70ശതമാനം പ്രവാസികളെ; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ കുവൈത്ത് ഒഴിവാക്കുക 70ശതമാനം പ്രവാസികളെ; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍

English summary
lok janshakti party ready to contest 94 seats in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X