Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ ചോരുന്നു! മുന്നണി വിട്ട് സഖ്യകക്ഷി അപ്നാ ദള്‍! കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്ക് സാധ്യത?

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ യുപിയില്‍ ബിജെപിക്ക് ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. എസ്പി-ബിഎസ്പി സഖ്യം തീര്‍ക്കുന്ന പ്രതിസന്ധി ഒരു വശത്ത്. പ്രിയങ്ക ഗാന്ധിയെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് തീര്‍ക്കുന്ന പ്രതിരോധം മറ്റൊരു വശത്ത്. ഇതിനെല്ലാം അപ്പുറത്ത് സഖ്യകക്ഷികള്‍ കൂടി കലാപക്കൊടി ഉയര്‍ത്തുന്നത് യുപിയില്‍ ബിജെപിയുടെ നെഞ്ചിടിപ്പ് ഏറുന്നുണ്ട്.

സഖ്യം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭറിനെ മെരുക്കുന്നതിനിടെ എന്‍ഡിഎയിലെ മുഖ്യകക്ഷികളില്‍ ഒന്നായ അപ്നാ ദള്‍ മുന്നണി ബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സഖ്യം വിടുകയാണെന്ന് അപ്നാദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ വ്യക്തമാക്കി. വിവരങ്ങള്‍ ഇങ്ങനെ

 ഒന്നിന് പിറകെ ഒന്ന്

ഒന്നിന് പിറകെ ഒന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കനത്ത തിരിച്ചടിയാണ് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേരിടുന്നത്. ബിഹാറില്‍ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചിരുന്നു. പൗരത്വ ബില്ലില്‍ ചൊല്ലി അസമിലെ അസം ഗണ പരിഷത്തും സഖ്യം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിയില്‍ മുഖ്യ സഖ്യകക്ഷിയായ അപ്നാ ദള്‍ സഖ്യം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

 നിയമസഭാ തിരഞ്ഞെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ്

ചെറുപാര്‍ട്ടികളോടുള്ള നിലപാട് ബിജെപി തിരുത്തണമെന്ന് വ്യക്തമാക്കിയാണ് അപ്നാദള്‍ എന്‍ഡിഎയ്ക്കെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും ബിജെപി തോറ്റതിന് പിന്നാലെയാണ് അപ്‌നാ ദള്‍ നേതാക്കള്‍ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്.

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

യുപിയില്‍ 9 എംഎല്‍എമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്.എന്നിട്ടും പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ ബിജെപി തയ്യാറാകുന്നില്ലെന്ന് അപ്നാ ദള്‍ നേതാ്കളായ ആശിഷ് പട്ടേലും കേന്ദ്ര മന്ത്രിയായ അനുപ്രിയ പട്ടേലും പറയുന്നു.

 ബിജെപി മുഖം തിരിച്ചു

ബിജെപി മുഖം തിരിച്ചു

2014 ല്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ച അപ്നാദള്‍ ഇത്തവണ ഫുല്‍പൂര്‍ കൂടി ആവശ്യപ്പെട്ടിരുന്നു. എസ്പിയോട് ബിജെപി തോറ്റ മണ്ഡലമാണ് ഫുല്‍പൂര്‍. എന്നാല്‍ സീറ്റ് സംബന്ധിച്ച് ബിജെപി മൗനം തുടരുകയാണ്. ഇത് കൂടാതെ നിരവധി ആവശ്യങ്ങളോടും ബിജെപി മുഖം തിരിച്ച് നില്‍ക്കുകയാണെന്ന് അനുപ്രിയ ആരോപിച്ചു.

 താത്പര്യം കാണിക്കുന്നില്ല

താത്പര്യം കാണിക്കുന്നില്ല

ഫിബ്രവരി 20 ആണ് ബിജെപിക്ക് തങ്ങള്‍ അവസാനമായി സമയം നല്‍കിയത്. എന്നാല്‍ ഒരു ആവശ്യം പോലും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബിജെപി താത്പര്യം കാണിക്കുന്നില്ല, അനുപ്രിയ ആരോപിച്ചു.

 ആഞ്ഞടിച്ച് ബിജെപി

ആഞ്ഞടിച്ച് ബിജെപി

ഉടന്‍ തന്നെ പാര്‍ട്ടി യോഗം ചേരും. യോഗത്തില്‍ കാര്യങ്ങള്‍ തിരുമാനിക്കും. എത്ര സീറ്റുകളില്‍ മത്സരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തിന് ശേഷം വ്യക്തമാക്കുമെന്നും അനുപ്രിയ പറഞ്ഞു. അതേസമയം കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള അപ്നാ ദളിന്‍റെ തന്ത്രമാണിതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

 നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണം

എന്നാല്‍ ബിജെപി നേതാക്കളുടെ പ്രസ്താവന തള്ളി ആശിഷ് പട്ടേല്‍ രംഗത്തെത്തി. സീറ്റ് വിഭജനം അപ്നാ ദളിന്‍റെ അജണ്ടയില്‍ ഇല്ല. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരണമെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ യുപിയിലെ ബിജെപി നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഒരു വിട്ട് വീഴ്ചയ്ക്കും ഒരുക്കമല്ല.

 യോഗി സര്‍ക്കാര്‍

യോഗി സര്‍ക്കാര്‍

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ എന്‍ഡിഎയ്ക്കൊപ്പം തന്നെ നില്‍ക്കാന്‍ ഒരുക്കമാണെന്നും ആശിഷ് പറഞ്ഞു. സംസ്ഥാന കോര്‍പ്പറേഷനുകളില്‍ 300 പേരെയോളം യോഗി സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു അപ്നാദള്‍ അംഗള്‍ പോലുമില്ലെന്നും ആശിഷ് പറഞ്ഞു.

 ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെയുള്ള പ്രധാന മണ്ഡലങ്ങളില്‍ പിന്നാക്ക വിഭാഗത്തില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് അപ്നാദള്‍. യുപിയിലെ കുര്‍മി വിഭാഗങ്ങള്‍ക്കിടയിലും അപ്നാദളിന് സ്വാധീനമുണ്ട്.

 മെരുക്കി അമിത് ഷാ

മെരുക്കി അമിത് ഷാ

കഴിഞ്ഞ ദിവസമാണ് സഖ്യം വിടാനൊരുങ്ങിയ എസ്ബിഎസ്പിയെ ബിജെപി അനുനയിപ്പിച്ചത്. പാര്‍ട്ടി തലവന്‍ ഓംപ്രകാശ് രാജ്ഭറിനെ ദില്ലിയിലേക്ക് അമിത് ഷാ വിളിപ്പിക്കുകയായിരുന്നു. ലഖ്നൗവില്‍ വലിയ മാളിയകയും രാജ്ഭറിന്‍റെ കിഴക്കന്‍ യുപിയിലെ മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളുമായിരുന്നു അമിത് ഷായുടെ ഓഫര്‍. ഇതോടെ എസ്ബിഎസ്പി അടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

 ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

അതിനിടെയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായി അപ്നാദളിന്‍റെ നിലപാട്. അപ്നാദളിന്‍റെ നീക്കം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്. എന്നാല്‍ നിലവില്‍ ബിജെപി വിയര്‍ക്കുമെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന കക്ഷികളെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചു കഴിഞ്ഞതിനാല്‍ മറ്റു പ്രാദേശിക പാര്‍ട്ടികളിലേക്കാണ് കോണ്‍ഗ്രസ് നോട്ടം ഉന്നയിച്ചിരിക്കുന്നത്. അപ്നാദള്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി കൈകോര്‍ത്തേക്കാനുള്ള സാധ്യതകളും ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+