• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രണബ് മുഖർജി അടക്കമുളളവർക്ക് ആദരം, ലോക്സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തി വെച്ചു

ദില്ലി: കൊവിഡിനിടെ ദില്ലിയില്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കം. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ലോക്‌സഭാ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. അംഗങ്ങള്‍ എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

താക്കറെയെ മുഖ്യമന്ത്രിയാക്കാൻ സോണിയയ്ക്കും പവാറിനും മുന്നിൽ ഇരന്നു! ശിവസേനയ്‌ക്കെതിരെ ബിജെപി

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സഭ ആദവ് അര്‍പ്പിച്ചു. ഈ വര്‍ഷം മരണമടഞ്ഞ പ്രമുഖരായ പണ്ഡിറ്റ് ജസ്രാജ്, മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഡന്‍, ഉത്തര്‍ പ്രദേശ് മന്ത്രിമാരായ കമല്‍ റാണി, ചേതന്‍ ചൗഹാന്‍, മുന്‍ കേന്ദ്ര മന്ത്രി രഘുവംശ് പ്രസാദ് സിംഗ് എന്നിവര്‍ക്കും സഭ ആദരവ് അര്‍പ്പിച്ചു. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരവ് അര്‍പ്പിച്ച് സഭ ഒരു മണിക്കൂര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

സഭ തുടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്ന് കയറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി അധിര്‍ രജ്ഞന്‍ ചൗധരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കൊവിഡ് കാലത്ത് നീറ്റ് പരീക്ഷ നടത്തിയത് കാരണം 12 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ സിപിഎമ്മും ഡിഎംകെയും ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം സീതാറാം യെച്ചൂരിയേയും യോഗേന്ദ്ര യാദവിനേയും പോലുളളവരെ ദില്ലി കലാപത്തിന്റെ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തതിന് എതിരെ ആര്‍എസ്പി എംപിയായ എന്‍കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

cmsvideo
  Covaxin vaccination found effective in non-human primates‌ | Oneindia Malayalan

  ഷൂട്ടിങ്ങിനിടെ നടൻ കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്ന് സഹപ്രവര്‍ത്തകര്‍

  18 ദിവസമാണ് സമ്മേളനം നീണ്ട് നില്‍ക്കുക. ഇരുസഭകളും നാല് മണിക്കൂര്‍ വീതം ചേരും. ചോദ്യോത്തര വേള ഉണ്ടായിരിക്കില്ല. മാത്രമല്ല ശൂന്യവേളയുടെ സമയം ചുരുക്കുകയും ചെയ്തിട്ടുണ്ട്. 44 ബില്ലുകളും രണ്ട് ഫൈനാന്‍ഷ്യല്‍ ഐറ്റവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മുന്‍ എംപിമാര്‍, എംഎല്‍സിമാര്‍, എംഎല്‍എമാര്‍, പേഴ്‌സണല്‍ സെക്രട്ടറിമാര്‍, പേഴ്‌സണല്‍ അസിസ്റ്റന്‍ഡ്‌സ്, കുടുംബാംഗങ്ങള്‍, അതിഥികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കം പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

  English summary
  Lok Sabha adjourned for one hour as a tribute to former President Pranab Mukherjee and others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X