ലോക്സഭാ ഉപതിരഞ്ഞെടുപ്പ്; വാല്‍മീകി നഗറില്‍ മികച്ച വിജയം സ്വന്തമാക്കി ജെഡിയു
പാറ്റ്ന: വാല്‍മീകി നഗർ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് വിജയം. ജെഡിയുവിലെ സുനില്‍കുമാറാണ് വിജയിച്ചത്. സുനില്‍ കുമാറിന്‍റെ പിതാവും ജെഡിയു സിറ്റിംഗ് എംപി ബൈദ്യനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ്വാൽമീകി നഗർ ലോക്സഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. 403360 വോട്ടുകള്‍ നേടിയാണ് ജെഡിയു വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 380321 വോട്ടുകളും ലഭിച്ചു. നേരത്തെ മഹാസഖ്യത്തിന്‍റെ ഭാഗമായിരുന്ന ബിഎല്‍എസ്പി അമ്പതിനായിരത്തിലേറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ട്.
ഏഴ് സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ശൈലേന്ദ്ര കുമാർ (ഭാരതീയ പഞ്ചായത്ത് പാർട്ടി), പ്രവേഷ് കുമാർ മിശ്ര (ഇന്ത്യൻ നാഷണല്‍ കോൺഗ്രസ്), അങ്കുർ ശർമ (സ്വതന്ത്രൻ), ലോകേഷ് പട്ടേൽ (സ്വതന്ത്രൻ), ധീരജ് കുമാർ (ജനത കോൺഗ്രസ്), സുനിൽ കുമാർ (ജനത) ദാൽ (യുണൈറ്റഡ്), പ്രേം കുമാർ ചൗധരി (രാഷ്ട്രീയ ലോക്സംത പാർട്ടി) എന്നിവരായിരുന്നു സ്ഥാനാർത്ഥികള്‍
അതേസമയം, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിജയത്തോട് അടുക്കുകയാണ്. നിലവില്‍ 122 സീറ്റിലാണ് അവർ ലീഡ് ചെയ്യുന്നത്. പ്രതിക്ഷമായ മഹാസഖ്യത്തിന് 133 സീറ്റിലാണ് ലീഡ്. 8 സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. ഇതില്‍ 5 ഇടത്ത് അസദുദ്ധീന്‍ ഒവൈസിയുടെ എഐഎംഐഎം ആണ് ലീഡ് ചെയ്യുന്നത്. ഒരിടത്ത് എല്‍ജെപി വിജയിച്ചു.