കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും

Google Oneindia Malayalam News

Newest First Oldest First
7:40 PM, 30 Mar

ഗ്രാമസഭകളില്‍ ഗ്രാമീണ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി.
7:39 PM, 30 Mar

മണിപ്പൂരില്‍ 24 നേതാക്കള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും ബിജെപി ജില്ലാ അധ്യക്ഷനുമായ നേതാവ് വരെ പാര്‍ട്ടി വിട്ടവരില്‍ ഉണ്ട്.
6:41 PM, 30 Mar

നിഷാദ് പാര്‍ട്ടി എന്‍ഡിക്കൊപ്പം മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ്. പാര്‍ട്ടിയുടെ പരാതികള്‍ കേള്‍ക്കാന്‍ യോഗി ആദിത്യനാഥ് തയ്യാറായി. സ്വന്തം ചിഹ്നത്തില്‍ തന്നെ പാര്‍ട്ടി മത്സരിക്കും. ഗൊരഖ്പൂരില്‍ ആര് മത്സരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കുമെന്നും സഞ്ജയ് നിഷാദ്‌
6:38 PM, 30 Mar

ബിജെപി ശിവസേന സഖ്യം മഹാസഖ്യത്തെ തകര്‍ത്തെറിയുമെന്ന് അമിത് ഷാ. മഹാരാഷ്ട്രയില്‍ സഖ്യം ശക്തമാണെന്നും അമിത് ഷാ
5:29 PM, 30 Mar

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് മന്ത്രി ഷാം ലാല്‍ ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ടു. നേരത്തെ സംസ്ഥാന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്.
5:27 PM, 30 Mar

സൈന്യത്തില്‍ നിന്ന് പുറത്താക്കിയ ബിഎസ്എഫ് സൈനികന്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കും. സൈന്യത്തിലെ അഴിമതിയാണ് പ്രചാരണ സമയത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.
5:22 PM, 30 Mar

മഹാരാഷ്ട്ര കോൺഗ്രസിൽ കലാപക്കൊടി; അശോക് ചവാന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം, പിന്നിൽ വിവാദ ഓഡിയോ ക്ലിപ്പ്, മൂന്നംഗ സമിതി സംസ്ഥാനത്തേയ്ക്ക്
4:15 PM, 30 Mar

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നതെന്ന് അഭിപ്രായ സര്‍വ്വെ. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കില്ലെന്ന് എബിപി ന്യൂസ്-നീല്‍സണ്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ ഭരിച്ച പാര്‍ട്ടിയാണ് സിപിഎം.
3:21 PM, 30 Mar

മറാത്ത നേതാവ് പ്രവിൻ ഗെയ്ക്വാദ് കോൺഗ്രസിൽ ചേർന്നു.
3:20 PM, 30 Mar

ഗാന്ധി നഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
3:18 PM, 30 Mar

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. സ്ഥാനാർത്ഥിയാകുന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രിയങ്കാ ഗാന്ധി തന്നെയെടുക്കുമെന്ന് രാഹുൽ ഗാന്ധി
3:17 PM, 30 Mar

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം ഉടനെന്ന്കെസി വേണുഗോപാൽ
1:37 PM, 30 Mar

ബോളിവുഡ് താരം ഗോവിന്ദ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് ഇത്തവണ മല്‍സരിക്കുമോ? മധ്യപ്രദേശിലെ പ്രധാന ചര്‍ച്ച ഇതാണ്. ഗോവിന്ദ മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
1:11 PM, 30 Mar

വയനാട്ടിൽ യുഡിഎഫ് പ്രചാരണം നിർത്തി സ്ഥാനാർത്ഥിയില്ലാതെ പ്രചരണത്തിനില്ലെന്ന് ഘടകകക്ഷികൾ
11:31 AM, 30 Mar

സൈനികർക്ക് മോശം ഭക്ഷണമാണ് നൽകുന്നത് എന്ന് പരാതി പറഞ്ഞതിനെ തുടർന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാൻ വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കും
11:18 AM, 30 Mar

പതിനെട്ടാം പട്ടിക പുറത്തിറക്കിയിട്ടും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. ഇതുവരെ 313 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു.
11:17 AM, 30 Mar

ശത്രുഘ്നൻ സിൻഹയുടെ കോൺഗ്രസ് പ്രവേശനത്തലിൽ പ്രതികരണവുമായി മകൾ സോനാക്ഷി. പിതാവിന് അർഹിക്കുന്ന പരിഗണന നൽകില്ലെന്നും നേരത്തെ തന്നെ ഈ തീരുമാനം എടുക്കേണ്ടിയിരുന്നെന്നും സോനാക്ഷി പ്രതികരിച്ചു.
9:58 AM, 30 Mar

വയനാട് സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ കടുത്ത പ്രതിഷേധവുമായി മുസ്ലീം ലീഗ്
8:38 AM, 30 Mar

ഒഡീഷയിൽ ബിജെപി സ്ഥാനാർത്തി ബിജെഡിയിൽ ചേർന്നു. അനന്ത്പൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാഗ്യരതി സേതിയാണ് ബിജെഡിയിൽ ചേർന്നത്.
8:38 AM, 30 Mar

കഴിഞ്ഞ വര്‍ഷം നടന്ന ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ത്ഥിയായി നിന്ന് ബിജെപിയെ തോല്‍പ്പിച്ച നിഷാദ് പാര്‍ട്ടി മഹാഗഡ്ബന്ധന്‍ വിട്ടു. ചൊവ്വാഴ്ച മുന്നണിയില്‍ ചേര്‍ന്ന നിഷാദ് പാര്‍ട്ടി മൂന്നാം ദിവസം തന്നെ മുന്നണി വിട്ടിരിക്കുകയാണ്.
8:38 AM, 30 Mar

ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ഗാന്ധി നഗറിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ദില്ലി: രാജ്യം നിർണായകമായ ജനവിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം, സംസ്ഥാനത്ത് നാമനിർദ്ദേശാ പത്രികാ സമർപ്പണം തുടരുകയാണ്. വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥി നിർണയം വൈകുന്നത് കോൺഗ്രസിന പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് കെ മുരളീധരൻ.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിഷൻ ശക്തി വിജയ പ്രഖ്യാപനം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.

live
English summary
Lok Sabha Elections 2019 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X