കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദിയുണ്ട്, എന്തുകൊണ്ടാണത്? രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ പ്രസംഗം

Google Oneindia Malayalam News

കോലാര്‍: അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദി എന്നുകൂടിയുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ വരുന്നതെന്ന് രാഹുല്‍ പരിഹാസ രൂപേണ ചോദിച്ചു.

Rahul

കാവല്‍ക്കാരന്‍ നൂറ് ശതമാനം കള്ളനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ കള്ളന്‍മാരുടെയും പേരിനൊപ്പം മോദി എന്നുകൂടെ കാണാം. എന്തുകൊണ്ടാണത്. നീരവ് മോദി ആയാലും ലളിത് മോദി ആയാലും നരേന്ദ്ര മോദി ആയാലും പേരിനൊപ്പം മോദിയുണ്ട്. ഇനി എത്ര മോദിമാര്‍ പുറത്തുവരാനുണ്ട് എന്ന് തനിക്കറിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!ശശി തരൂരിന് അടിതെറ്റുമോ? തലസ്ഥാനത്ത് നിരീക്ഷകനായി പട്ടോളി, രംഗം ചെന്നിത്തല ഏറ്റെടുത്തു!!

റാഫേല്‍ ഇടപാടില്‍ 30000 കോടി രൂപയാണ് പ്രധാനമന്ത്രി കട്ടത്. ഇത് മോഷണത്തിലെ സുഹൃത്തായിരുന്ന അനില്‍ അംബാനിക്ക് സമ്മാനമായി നല്‍കി. കാവല്‍ക്കാരന്‍ കള്ളനാണ്. നീരവ് മോദിയും മെഹുല്‍ ചോക്‌സിയും ലളിത് മോദിയും മല്യയും അനില്‍ അംബാനിയും നരേന്ദ്രമോദിയും ഒരു കൂട്ടാണ്. കള്ളന്‍മാരുടെ സംഘം.

കര്‍ഷകരെ കുറിച്ച് എന്തുകൊണ്ടാണ് മോദി സംസാരിക്കാത്തത്. തൊഴിലുകളെ കുറിച്ചും അഴിമതിയെ കുറിച്ചും മോദി സംസാരിക്കുന്നില്ല. അവരെ പോലെ അല്ല ഞാന്‍. എനിക്ക് കളവ് പറയേണ്ടതില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പാക്കും. കൂടാതെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Why are All Thieves Named Modi, Asks Rahul Gandhi in Kolar Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X