Lok Sabha Election 2019: കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ട് നാൾ; നാളെ കൊട്ടിക്കലാശം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ. ഞായറാഴ്ച വൈകിട്ടോയെ പരസ്യപ്രചാരണം അവസാനിക്കും. അവസാന ലാപ്പിൽ ശബരിമല പ്രശ്നം തന്നെയാണ് കേരളത്തിലെ ചൂടുള്ള തിരഞ്ഞെടുപ്പ് വിഷയം. ദൈവത്തിന്റെ പേരിൽ കേസെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ പരാമർശത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ കൂടി ശേഷിക്കെ കൂടുതൽ ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കാനാണ് മുന്നണികളുടെ നീക്കം. കൂടുതൽ തിരഞ്ഞടെുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്ക്കതിരായ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. ഹേമന്ത് കർക്കറെയെപ്പറ്റി നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന വെബ് ഷോയാണ് ഉടനെ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചാബില്‍ മൂന്ന് ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം.












Click it and Unblock the Notifications