കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019: കേരളം പോളിംഗ് ബൂത്തിലെത്താൻ രണ്ട് നാൾ; നാളെ കൊട്ടിക്കലാശം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിൽ. ഞായറാഴ്ച വൈകിട്ടോയെ പരസ്യപ്രചാരണം അവസാനിക്കും. അവസാന ലാപ്പിൽ ശബരിമല പ്രശ്നം തന്നെയാണ് കേരളത്തിലെ ചൂടുള്ള തിരഞ്ഞെടുപ്പ് വിഷയം. ദൈവത്തിന്റെ പേരിൽ കേസെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ പരാമർശത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ഇനി രണ്ടുനാൾ കൂടി ശേഷിക്കെ കൂടുതൽ ദേശീയ നേതാക്കളെ സംസ്ഥാനത്ത് എത്തിക്കാനാണ് മുന്നണികളുടെ നീക്കം. കൂടുതൽ തിരഞ്ഞടെുപ്പ് വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

live

Newest First Oldest First
7:09 PM, 20 Apr

മെയ് 23ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തമ്മിലുള്ള കൂട്ടുകെട്ട് അവസാനിക്കുമെന്ന് നരേന്ദ്ര മോദി. അവര്‍ക്കും കോണ്‍ഗ്രസിനും മോദിയെ പുറത്താക്കാന്‍ മാത്രമാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.
5:58 PM, 20 Apr

ഒളിക്യാമറ വിവാദത്തിൽ എംകെ രാഘവനെതിരെ കേസെടുക്കും
4:53 PM, 20 Apr

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്ക്കതിരായ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. ഹേമന്ത് കർക്കറെയെപ്പറ്റി നടത്തിയ പ്രസ്താവന പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസയച്ചത്
4:53 PM, 20 Apr

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംപ്രേക്ഷണം ചെയ്തു വന്ന വെബ് സീരിസ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഇറോസ് നൗവില്‍ സംപ്രേക്ഷണം ചെയ്തു വരുന്ന 'മോദി: ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍' എന്ന വെബ് ഷോയാണ് ഉടനെ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
3:15 PM, 20 Apr

ആം ആദ്മി നേതാവ് സി ആർ നീലകണ്ഠനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് നേതൃത്വം. നടപടി പാർട്ടിയുടെ അനുമതിയില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്
3:07 PM, 20 Apr

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആം ആദ്മിയുടെ പിന്തുണ ഇടതുപക്ഷത്തിന്. ദില്ലിയിൽ നടന്ന് ആപ്പ്- സിപിഎം നേതാക്കളുടെ ചർച്ചയിലാണ് ധാരണ
2:18 PM, 20 Apr

ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
12:14 PM, 20 Apr

ഒഡീഷയിൽ വോട്ടിംഗ് യന്ത്രം തകർത്ത ബിജെപി സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു
12:12 PM, 20 Apr

സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയെന്നാരോപിച്ച് മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
10:40 AM, 20 Apr

സുപ്രീം കോടതിയിൽ അടിയന്തിര സിറ്റിംഗ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചേരുന്നു. പൊതുതാൽപര്യമുള്ള പ്രധാന വിഷയം പരിഗണനയിലെന്ന് അറിയിപ്പ്
10:10 AM, 20 Apr

പഞ്ചാബില്‍ മൂന്ന് ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം.
10:09 AM, 20 Apr

ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിറ്റിങ് ബിജെപി എംപി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മാച്ച്ലിഷ്ഹറില്‍ നിന്നുള്ള സിറ്റിങ് എംപിയായ റാം ചരിത്ര നിഷാദാണ് ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചത്
10:07 AM, 20 Apr

രമ്യാ ഹരിദാസിനെതിരായ വിവാദ പരാമർശം; എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്
9:26 AM, 20 Apr

എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ കച്ചവടക്കാർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വായ്പ നൽകുമെന്ന് നരേന്ദ്ര മോദി.
7:42 AM, 20 Apr

കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്‌ എതിരായ ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് കൈമാറിയേക്കും.
7:42 AM, 20 Apr

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. അമിത് ഷായുടെ റോഡ് ഷോ നടക്കും.
7:41 AM, 20 Apr

മാനന്തവാടിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുന്ന പ്രിയങ്കാ ഗാന്ധി പുൽപ്പള്ളിയിൽ നടക്കുന്ന കർഷക സംഗമത്തിലും പങ്കെടുക്കും. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളുമായി പ്രിയങ്ക ചർച്ച നടത്തും. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ വീട് സന്ദർശിക്കും.

English summary
Lok Sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X