യുഡിഎഫിന് 13 സീറ്റ്, എൽഡിഎഫിന് 6 സീറ്റ്, ബിജെപിക്ക് 1! ഒരു രാഷ്ട്രീയക്കാരന്റെ സർവ്വേ!
ദില്ലി: എന്‍ഡിഎയ്ക്ക് കൂറ്റന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തളളി ഒരു പ്രവചനം. ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലായ എച്ച്ഡബ്ല്യൂ ന്യൂസ് ആണ് പൊളിറ്റീഷ്യന്‍സ് സര്‍വ്വേ എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്. എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ ഭൂരിപക്ഷം തികയ്ക്കാനാവില്ല എന്നാണ് ഈ സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ 223 സീറ്റുകള്‍ മാത്രമാണ് നേടുക. യുപിഎ 187 സീറ്റുകളുമായി തൊട്ടടുത്തുണ്ട്.
കേന്ദ്രത്തില്‍ ആര് സര്‍ക്കാരുണ്ടാക്കും എന്ന് തീരുമാനിക്കുക പ്രാദേശിക പാര്‍ട്ടികള്‍ ആയിരിക്കുമെന്ന് സര്‍വ്വേ പറയുന്നു. പ്രാദേശിക പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് 133 സീറ്റുകള്‍ നേടും. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ സീറ്റ് നില 40ലേക്ക് താഴും. അതേസമയം മഹാസഖ്യത്തിന് 35 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റുമാണ് ലഭിക്കുക.

കേരളത്തില്‍ യുഡിഎഫിന് 13 സീറ്റുകളും എല്‍ഡിഎഫിന് 6 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് ഒരു സീറ്റാണ് ലഭിക്കുക എന്നും ഈ രാഷ്ട്രീയക്കാരന്റെ സര്‍വ്വേ പറയുന്നു. ബംഗാളില്‍ രണ്ട് സീറ്റില്‍ നിന്ന് ബിജെപി 13 സീറ്റിലേക്ക് ഉയരും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 27 സീറ്റ് നേടി മുന്നിലെത്തും. ഇവിടെ കോണ്‍ഗ്രസിന് ലഭിക്കുക രണ്ട് സീറ്റുകള്‍ മാത്രമായിരിക്കുമെന്നും സര്‍വ്വേ പറയുന്നു.
Recommended Video
കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ബിജെപി മുന്നിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. ബിജെപി 19 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റുകള്‍ സ്വന്തമാക്കും. ബീഹാറില്‍ 19 സീറ്റ് നേടി കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം മുന്നേറ്റമുണ്ടാക്കും. എന്‍ഡിഎ 20 സീറ്റ് നേടും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളും ബിജെപി സഖ്യം 28 സീറ്റുകളും നേടുമെന്നും സര്‍വ്വേ പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications