കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ആം ആദ്മി പാര്‍ട്ടി; കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ സഖ്യത്തിന് കോണ്‍ഗ്രസ് വഴങ്ങാന്‍ സാധ്യതയില്ലെന്ന് കണ്ട ആം ആദ്മി പാര്‍ട്ടി (എഎപി) പുതിയ ഉപാധിയുമായി രംഗത്ത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി അറിയിച്ചു. ദില്ലിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാം എന്നാണ് വാഗ്ദാനം. ഇതിനോടൊപ്പം ചില ഉപാധികളും എഎപി മുന്നോട്ട് വച്ചിട്ടുണ്ട്.

എന്നാല്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുകയാണ്. സംസ്ഥാനഘടകങ്ങളുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണവും വന്നിട്ടുണ്ട്....

 മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് എഎപി പറയുന്നു. ദില്ലി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എഎപി സന്നദ്ധ പ്രകടിപ്പിച്ചത്. നിശ്ചിത സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പത്ത് സീറ്റുകള്‍ കിട്ടണം

പത്ത് സീറ്റുകള്‍ കിട്ടണം

പത്ത് സീറ്റുകള്‍ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് എഎപിയുടെ നിലപാട്. ദില്ലിയില്‍ അഞ്ച് സീറ്റ്, പഞ്ചാബില്‍ മൂന്ന് സീറ്റ്, ഹരിയാനയില്‍ രണ്ട് സീറ്റ് എന്നിവ കിട്ടിയാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്ന് എഎപി അറിയിച്ചു.

എന്‍സിപിയുമായി ചര്‍ച്ച

എന്‍സിപിയുമായി ചര്‍ച്ച

പുതിയ ഫോര്‍മുല സംബന്ധിച്ച എഎപി നേതാവ് സഞ്ജയ് സിങ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തി. ദില്ലിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് രണ്ടുതട്ടിലാണ്. സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പാണ് ഹൈക്കമാന്റിലെ വെട്ടിലാക്കിയത്.

പിസി ചാക്കോയുടെ നിലപാട്

പിസി ചാക്കോയുടെ നിലപാട്

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് പറയുന്നു എഎപി സഖ്യം വേണ്ട എന്ന്. ദില്ലിയുടെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി പിസി ചാക്കോ എഎപി സഖ്യം ഗുണം ചെയ്യും എന്ന നിലപാടിലാണ്. ഇതോടെയാണ് ദില്ലിയിലെ അന്തിമ തീരുമാനം വൈകുന്നത്.

ഏഴ് സീറ്റിലും മല്‍സരിക്കും

ഏഴ് സീറ്റിലും മല്‍സരിക്കും

സഖ്യമില്ലെങ്കില്‍ തങ്ങള്‍ ദില്ലിയിലെ ഏഴ് സീറ്റിലും മല്‍സരിക്കുമെന്ന് എഎപി പറയുന്നു. കോണ്‍ഗ്രസും മുഴുവന്‍ സീറ്റിലും മല്‍സരിക്കും. ഇതോടെ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുങ്ങുമെന്നാണ് കരുതുന്നത്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരിയിരുന്നു.

 അന്തിമ തീരുമാനം ഉടന്‍

അന്തിമ തീരുമാനം ഉടന്‍

മൂന്ന് സംസ്ഥാനങ്ങളിലെ സഖ്യ വാഗ്ദാനം സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. ദില്ലി ഘടകം എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ പൂര്‍ണമായും തള്ളിയിട്ടില്ല. അന്തിമ തീരുമാനം ദിവസങ്ങള്‍ക്കകം രാഹുല്‍ ഗാന്ധി എടുക്കുമെന്ന് പിസി ചാക്കോ പറഞ്ഞു.

 ഒന്നിക്കേണ്ട സമയം

ഒന്നിക്കേണ്ട സമയം

ബിജെപിക്കെതിരെ ഒന്നിക്കേണ്ട സമയമാണിതെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെക്കണം. രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതാകുകയാണ്. രാജ്യത്തെ രക്ഷിക്കണമെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സഞ്ജയ് സിങ് പറഞ്ഞു.

എഎപിയും കോണ്‍ഗ്രസും ഒരുമിച്ചാല്‍

എഎപിയും കോണ്‍ഗ്രസും ഒരുമിച്ചാല്‍

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഏഴിലും ബിജെപിയാണ് 2014ല്‍ ജയിച്ചത്. എഎപിയും കോണ്‍ഗ്രസും ഒരുമിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിച്ച പാര്‍ട്ടിയാണ് എഎപി എന്ന് ദില്ലി കോണ്‍ഗ്രസ് ഘടകം പറയുന്നു.

കെജ്രിവാള്‍ പറയുന്നത്

കെജ്രിവാള്‍ പറയുന്നത്

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കെജ്രിവാള്‍ പറയുന്നു. ഹരിയാനയിലും എഎപിക്ക് മികച്ച വോട്ടുബാങ്കുണ്ട്. കോണ്‍ഗ്രസും എഎപിയും കൈകോര്‍ത്താല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് കെജ്രിവാള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം സൂചിപ്പിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് കെജ്രിവാള്‍ നല്‍കിയിരിക്കുന്നത്.

മൂന്ന് പാര്‍ട്ടികള്‍

മൂന്ന് പാര്‍ട്ടികള്‍

ഹരിയാനയിലെ പത്ത് ലോക്‌സഭാ സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഖ്യ നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്നു കെജ്രിവാള്‍ വ്യക്തമാക്കി. എഎപി, ജെജെപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഒരുമിച്ച് മല്‍സരിച്ചാല്‍ ഹരിയാനയില്‍ വിധി അനുകൂലമാകും. ബിജെപി പരാജയപ്പെടുകയും ചെയ്യുമെന്നും കെജ്രിവാള്‍ പറഞ്ഞു.

രാഹുല്‍ പറഞ്ഞത്

രാഹുല്‍ പറഞ്ഞത്

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങണമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് കെജ്രിവാള്‍ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരുംബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും

ഗോവയില്‍ അവസാന ലാപിലും കോണ്‍ഗ്രസ് ട്വിസ്റ്റ് പ്രതീക്ഷിച്ച് ബിജെപി; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിഗോവയില്‍ അവസാന ലാപിലും കോണ്‍ഗ്രസ് ട്വിസ്റ്റ് പ്രതീക്ഷിച്ച് ബിജെപി; എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റി

English summary
AAP gives fresh proposal of alliance with Congress in 3 states: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X