കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം രചിച്ച് മോദി; രണ്ടാമൂഴം നേടിയ കോണ്‍ഗ്രസുകാരനല്ലാത്ത ആദ്യ പ്രധാനമന്ത്രി, 48 വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

സമ്പൂര്‍ണ ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച അമിത് ഷാ പറഞ്ഞത് അക്ഷരം പ്രതി ശരിയാകുകയാണ്. 40 വര്‍ഷത്തിനപ്പുറമുള്ള ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. 2014ല്‍ ബിജെപി നേടിയത് 282 സീറ്റുകളാണ്. ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 290 സീറ്റില്‍. ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചുവെന്ന ചരിത്രമാണ് മോദി ആവര്‍ത്തിക്കുന്നത്. 1971ലാണ് ഇങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യം മുമ്പുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയും ശേഷം തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വീണ്ടും അധികാരത്തിലെത്തുന്നതും ആദ്യ സംഭവമാണ്.

mod

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും പ്രവര്‍ത്തിച്ചെങ്കിലും ഫലം കണ്ടില്ല എന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. മോദിയും അമിത് ഷായും പ്രചാരണ ഘട്ടത്തില്‍ തന്നെ ബിജെപി 2014നേക്കാള്‍ മികച്ച വിജയം നേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആറ് ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞു എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇതെല്ലാം ശരിവെക്കുന്ന തരത്തിലാണ് ഫലം വന്നുകൊണ്ടിരിക്കുന്നത്.

48 വര്‍ഷം മുമ്പുള്ള ചരിത്രമാണ് ഇപ്പോള്‍ ആവര്‍ത്തിക്കുന്നത്. ഒരു പ്രധാനമന്ത്രി വീണ്ടും വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുക. ഇത് 1971ന് ശേഷം ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി ആ നേട്ടം കൈവരിക്കുകയാണ്. 1971ല്‍ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം തന്നെയാണ് മോദി ആവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സംതൃപ്തരോ

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ കക്ഷികള്‍ സഖ്യമുണ്ടാക്കിയിരുന്നു. യുപിയിലെ മഹാസഖ്യം ഇതില്‍ എടുത്തുപറയേണ്ടതാണ്. എന്നാല്‍ യുപിയില്‍ മുസ്ലിം, ദളിത് ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിച്ചുവെന്നതാണ് ചിത്രം. ഇത് മായാവതിയെയും അഖിലേഷിനെയും ഞെട്ടിപ്പിക്കുന്നത്.

English summary
Lok Sabha Election 2019: After 1971 this is the first time the ruling PM is coming back with absolute majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X