കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി നിലംതൊടില്ല; ബിജെപി വിരുദ്ധ തരംഗം ശക്തിപ്പെട്ടു, മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് നാട്ടില്‍ അഗ്നിപരീക്ഷ | Oneindia Malayalam

അഹ്മദാബാദ്: ഗുജറാത്തില്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പ് ബിജെപിക്ക് അഗ്നിപരീക്ഷയാകുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരിക്കുകയാണ് കരാദിയ രജപുത്ര വിഭാഗം. സൗരാഷ്ട്രയില്‍ വലിയ വോട്ട് ബാങ്കായ ഈ സമുദായത്തെ ബിജെപി വഞ്ചിച്ചുവെന്നാണ് അരുടെ ആരോപണം.

തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും സമുദായ നേതാക്കള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു ബിജെപി നേതൃത്വം. ഒന്നും പാലിക്കപ്പെട്ടില്ല. പട്ടേല്‍ വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായതിന് പിന്നാലെയാണ് മറ്റൊരു സമുദായവും ബിജെപിക്കെതിരെ തിരിയുന്നത്. ഇത്തവണ ഗുജറാത്തില്‍ താമര വിരിയാന്‍ പ്രയാപ്പെടുമെന്നാണ് സൂചനകള്‍....

 കരാദിയ രജപുത്രര്‍

കരാദിയ രജപുത്രര്‍

ഒബിസി വിഭാഗത്തില്‍പ്പെട്ട കരാദിയ രജപുത്രര്‍ ബിജെപിയെ വര്‍ഷങ്ങളായി പിന്തുണയ്ക്കുന്നവരാണ്. സമുദായ നേതാക്കള്‍ക്കെതിരെ ബിജെപി ഭരണകൂടം കേസെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വാഗ്ദാനം ഇങ്ങനെ

വാഗ്ദാനം ഇങ്ങനെ

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടു. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. സമുദായ നേതാക്കള്‍ക്കെതിരെ ചുമത്തിയെ കേസുകള്‍ പിന്‍വലിക്കുമെന്നും വാക്ക് കൊടുത്തു.

 വിശ്വാസമില്ലെന്ന് സമുദായം

വിശ്വാസമില്ലെന്ന് സമുദായം

രണ്ടുവര്‍ഷം പിന്നിട്ടിട്ടും കേസുകള്‍ പിന്‍വലിച്ചില്ല. മാത്രമല്ല, കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇനിയും ബിജെപിയില്‍ വിശ്വാസമില്ലെന്ന് സമുദായ നേതാവ് ദന്‍സിങ് മോറി പറയുന്നു. എന്തുവില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 ഭൂമി വിവാദം

ഭൂമി വിവാദം

ഭാവ്‌നഗറിലെ ബുദേല്‍ ഗ്രാമത്തിലുള്ള സര്‍പാഞ്ചാണ് ദന്‍സിങ് മോറി. പഞ്ചായത്തിലെ ഭൂമി വിവാദത്തില്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. തൊട്ടുപിന്നാലെ പോലീസ് കേസെടുക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വഗാനിയാണ് എല്ലാം ചെയ്യുന്നതെന്ന് സമുദായം ആരോപിക്കുന്നു.

സമരം തുടങ്ങി

സമരം തുടങ്ങി

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സര്‍ക്കാരിനെതിരെ സമുദായം സംസ്ഥാന വ്യാപകമായി സമരം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. എന്നാല്‍ ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ഇടപെട്ടു. പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.

 ഇടപെട്ട നേതാക്കള്‍

ഇടപെട്ട നേതാക്കള്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുന്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്നിവരാണ് ഇടപെട്ടത്. വാജുഭായ് വാല കരാദിയ രജപുത്ര വിഭാഗത്തില്‍പ്പെട്ട നേതാവാണ്. എന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല.

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്കാണ് കരാദിയ രജപുത്ര വിഭാഗം. സൗരാഷ്ട്രയില്‍ ഇവരുടെ പിന്തുണ പാര്‍ട്ടിക്ക് വലിയ അനുഗ്രഹമായിരുന്നു. ഭാവ്‌നഗര്‍, ജുനാഗദ് ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ ശക്തിയാണ് കരാദിയ രജപുത്രര്‍.

നിര്‍ണായ യോഗം

നിര്‍ണായ യോഗം

അടുത്താഴ്ച സമുദായത്തിന്റെ നിര്‍ണായ യോഗം ഭാവ്‌നഗറില്‍ ചേരും. ബിജെപിക്കെതിരെ എത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അവര്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് സമുദായം ലക്ഷ്യമിടുന്നത്.

വാജുഭായ് വാല

വാജുഭായ് വാല

അടുത്താഴ്ച ചേരുന്ന യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന നേതാക്കള്‍ പറഞ്ഞു. വാജുഭായ് വാല ബിജെപി നേതാവായിട്ടും സമുദായത്തിന് നേട്ടമുണ്ടായില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.

ബിജെപി നേതാക്കളില്‍ പ്രമുഖന്‍

ബിജെപി നേതാക്കളില്‍ പ്രമുഖന്‍

2014ലാണ് വാജുഭായ് വാല കര്‍ണാടകയുടെ ഗവര്‍ണറാകുന്നത്. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍ പ്രമുഖനായിരുന്നു വാജുഭായ് വാല. നേരത്തെ ധനമന്ത്രി പദവി വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. വാലയുടെ സമുദായം ഈ ഘട്ടത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി രംഗത്തുവന്നതും ബിജെപിക്ക് തിരിച്ചടിയാണ്.

പട്ടേലര്‍ക്ക് പിന്നാലെ

പട്ടേലര്‍ക്ക് പിന്നാലെ

മാത്രമല്ല, പട്ടേല്‍ വിഭാഗം നേരത്തെ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപിയുടെ വോട്ട് ബാങ്കാണ് പട്ടേല്‍ വിഭാഗവും. പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ കരാദിയരും ബിജെപിക്കെതിരെ തിരിഞ്ഞത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്.

ബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരുംബിജെപിക്ക് കനത്ത തിരിച്ചടി; 25 പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഇങ്ങനെ ആദ്യം!! മന്ത്രിമാരും എംഎല്‍എമാരും

English summary
After ‘Betrayal’, Gujarat’s Karadiya Rajputs Vow to Teach BJP a Lesson in Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X