കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിന്റെ മണ്ഡലത്തില്‍ അഖിലേഷ് മല്‍സരിക്കും; വ്യത്യസ്ത നീക്കവുമായി എസ്പി, ഭാര്യയും സ്ഥാനാര്‍ഥി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ബിജെപി വിരുദ്ധ സഖ്യത്തിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗഡ് മണ്ഡലത്തില്‍ മല്‍സരിക്കും. പാര്‍ട്ടി ചീഫ് മുലായം സിങിന്റെ മണ്ഡലമായിരുന്നു അസംഗഡ്. എന്നാല്‍ അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷ് ഈ മണ്ഡലം തിരഞ്ഞെടുത്തത്.

സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിഎസ്പി അധ്യക്ഷ മായാവതി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പ്രചാരണത്തിന് നേതൃത്വം കൊടുക്കാനാണ് മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് മായാവതി പറഞ്ഞത്. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും മല്‍സര രംഗത്തുണ്ട്. അച്ഛനും മകനും മരുമകളും മല്‍സരിക്കുന്ന തിരഞ്ഞെടുപ്പാണ് യുപിയില്‍ നടക്കുന്നത്....

 ഏഴ് ഘട്ടങ്ങളില്‍

ഏഴ് ഘട്ടങ്ങളില്‍

ഏപ്രില്‍ മെയ് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുലായം സിങിന്റെ മണ്ഡലമായ അസംഗഡില്‍ മല്‍സരിക്കാന്‍ അഖിലേഷ് യാദവ് തീരുമാനിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ചിരുന്നില്ല.

 മുലായം മെയിന്‍പുരിയില്‍

മുലായം മെയിന്‍പുരിയില്‍

മുലായം സിങ് യാദവ് മെയിന്‍പുരി മണ്ഡലത്തില്‍ ജനവിധി തേടും. എസ്പിയുടെ ശക്തികേന്ദ്രമാണ് മെയിന്‍പുരി. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും മല്‍സരിക്കുന്നുണ്ടെന്ന് എസ്പി നേതാക്കള്‍ അറിയിച്ചു. ഡിംപിള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലും മല്‍സരിച്ചിരുന്നു.

2014ല്‍ അഖിലേഷ് മല്‍സരിച്ചില്ല

2014ല്‍ അഖിലേഷ് മല്‍സരിച്ചില്ല

അഖിലേഷ് യാദവ് ആദ്യമായിട്ടാണ് കിഴക്കന്‍ യുപിയില്‍ മല്‍രിക്കുന്നത്. 2009ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കന്നോജ് മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് ജയിച്ചത്. എന്നാല്‍ 2012ല്‍ എസ്പി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ലോക്‌സഭാ അംഗത്വം രാജിവെക്കുകയായിരുന്നു.

 ഉറച്ച മണ്ഡലങ്ങളില്‍ കുടുംബാംഗങ്ങള്‍

ഉറച്ച മണ്ഡലങ്ങളില്‍ കുടുംബാംഗങ്ങള്‍

കന്നോജ് മണ്ഡലത്തില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിളാണ് മല്‍സരിക്കുന്നത്. എസ്പിയുടെ ഉറച്ച മണ്ഡലങ്ങളിലാണ് മുലായവും അഖിലേഷും ഡിംപിളും മല്‍സരിക്കുന്നത്. മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലമാണ് അസംഗഡ്. എസ്പി സ്ഥാനാര്‍ഥികളാണ് ഇവിടെ വര്‍ഷങ്ങളായി ജയിച്ചുവരുന്നത്.

 ബിജെപി തരംഗത്തിലും ഉറച്ച കോട്ട

ബിജെപി തരംഗത്തിലും ഉറച്ച കോട്ട

2014ല്‍ ബിജെപി തരംഗമായിരുന്നു യുപിയില്‍. എന്നാല്‍ അപ്പോഴും അസംഗഡ് എസ്പിക്കൊപ്പം നിന്നു. 63000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുലായം സിങ് ഇവിടെ നിന്ന ജയിച്ചത്. യാദവ വോട്ടും മണ്ഡലത്തിലുണ്ട്. മായാവതി മല്‍സരിക്കാത്ത സാഹചര്യത്തില്‍ അഖിലേഷ് മല്‍സരിക്കുമോ എന്ന സംശയമുണ്ടായിരുന്നു.

നികേഷിന്റെ കിണറല്ല കുമ്മനത്തിന്റെ കുളം; മുണ്ടും ബനിയനുമിട്ട് കുമ്മനം കുളത്തില്‍, കൂടെ പ്രവര്‍ത്തകരുംനികേഷിന്റെ കിണറല്ല കുമ്മനത്തിന്റെ കുളം; മുണ്ടും ബനിയനുമിട്ട് കുമ്മനം കുളത്തില്‍, കൂടെ പ്രവര്‍ത്തകരും

ദീപികയെ വീഴ്ത്തിയ സപ്ന കോണ്‍ഗ്രസില്‍; പ്രിയങ്ക മാജികില്‍ ആടിയുലഞ്ഞ് യുപി, ഹേമമാലിനിക്കെതിരെ...ദീപികയെ വീഴ്ത്തിയ സപ്ന കോണ്‍ഗ്രസില്‍; പ്രിയങ്ക മാജികില്‍ ആടിയുലഞ്ഞ് യുപി, ഹേമമാലിനിക്കെതിരെ...

English summary
Akhilesh Yadav To Contest From Father Mulayam Singh Yadav's Azamgarh Seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X