കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാന്‍ ഏഴ് മണ്ഡലങ്ങള്‍; കേരളവും തമിഴ്‌നാടും കര്‍ണാടകവും വിളിക്കുന്നു...

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിക്ക് മല്‍സരിക്കാന്‍ ഏഴ് മണ്ഡലങ്ങള്‍ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിളിക്കുന്നു. തങ്ങളുടെ നാട്ടില്‍ നിന്ന് മല്‍സരിക്കൂവെന്നാണ് മൂന്ന് സംസ്ഥാനങ്ങളുടെയും ആവശ്യം. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷന് വേണ്ടി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നത്.

ഏഴ് മണ്ഡലങ്ങളാണ് രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ സാധ്യതയുള്ളതില്‍ ചൂണ്ടിക്കാട്ടുന്നത്. അതില്‍ ഒന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനിയും ആറ് മണ്ഡലങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്ഷണം. പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്ത് രാഹുല്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മല്‍സരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ജനകീയത വര്‍ധിച്ചുവെന്ന് സര്‍വ്വെകള്‍ വ്യക്തമാക്കിയിരുന്നു. മുമ്പും പ്രമുഖ നേതാക്കള്‍ ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മല്‍സരിച്ച ചരിത്രമുണ്ട്.....

ഉത്തരേന്ത്യയുടെ മാത്രം കാര്യം

ഉത്തരേന്ത്യയുടെ മാത്രം കാര്യം

പ്രമുഖ നേതാക്കള്‍ ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന ആരോപണം നേരത്തെയുള്ളതാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തണമെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉത്തരേന്ത്യയുടെ മാത്രം കാര്യമാണ് നോക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ തമിഴ്‌നാട്ടില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ വയനാട്

കേരളത്തില്‍ വയനാട്

കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് രാഹുല്‍ ഗാന്ധിയെ മല്‍സരിക്കാന്‍ ക്ഷണിച്ചത്. കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ മല്‍സരിക്കണമെന്ന് ചില നേതാക്കളും അണികളും ആവശ്യമുന്നയിച്ചു. എന്നാല്‍ കേരളത്തില്‍ അദ്ദേഹം മല്‍സരിക്കാനുള്ള സാധ്യതിയില്ലെന്ന് പ്രമുഖ നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകയില്‍ മൂന്ന്

കര്‍ണാടകയില്‍ മൂന്ന്

അതേസമയം, കര്‍ണാടകത്തില്‍ നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്് വേണ്ടി മൂന്ന് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുന്നുവെന്നാണ് കര്‍ണാടക നേതാക്കള്‍ പറയുന്നത്. ബെംഗളൂരു സെന്‍ട്രല്‍, ബിദാര്‍, മൈസൂരു എന്നീ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടകത്തിലെ നേതാക്കള്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ രണ്ട്

തമിഴ്‌നാട്ടില്‍ രണ്ട്

തമിഴ്‌നാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ തയ്യാറാണെന്ന് തമിഴ്‌നാട് നേതാക്കള്‍ പറഞ്ഞു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ രണ്ടും കേരളത്തില്‍ ഒന്നും മണ്ഡലങ്ങളാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം സന്നദ്ധത പ്രകടിപ്പിച്ചത്.

അമേത്തിയില്‍ തുടരും

അമേത്തിയില്‍ തുടരും

രാഹുല്‍ ഗാന്ധി നിലവില്‍ യുപിയിലെ അമേത്തി എംപിയാണ്. ഇത്തവണയും അദ്ദേഹം ഇതേ മണ്ഡലത്തില്‍ മല്‍സരിക്കും. ഇതിന് പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മല്‍സരിക്കണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ രണ്ടാമത്തെ മണ്ഡലം ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കണമെന്നും ആവശ്യമുയര്‍ന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്.

 130 സീറ്റുള്ള ദക്ഷിണേന്ത്യ

130 സീറ്റുള്ള ദക്ഷിണേന്ത്യ

ലോക്‌സഭയിലെ മൊത്തം സീറ്റുകളുടെ എണ്ണം 543 ആണ്. ഇതില്‍ 130 സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളത്. തമിഴ്‌നാട്ടില്‍ 39, കര്‍ണാടകത്തില്‍ 28, ആന്ധ്രയില്‍ 25, കേരളത്തില്‍ 20, തെലങ്കാനയില്‍ 17, പുതുച്ചേരിയില്‍ ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള മണ്ഡലങ്ങളുടെ കണക്ക്.

നിഷേധിക്കാന്‍ സാധിക്കാത്ത സാന്നിധ്യം

നിഷേധിക്കാന്‍ സാധിക്കാത്ത സാന്നിധ്യം

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് നിഷേധിക്കാന്‍ സാധിക്കാത്ത സാന്നിധ്യമുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണകക്ഷിയാണ്. കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം തിരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസ്.

രാഹുല്‍ ഗാന്ധിക്ക് കത്ത്

രാഹുല്‍ ഗാന്ധിക്ക് കത്ത്

എന്നാല്‍ ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഇല്ലെന്ന് പറയാം. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രകടനം ദുര്‍ബലമാണ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു രാഹുല്‍ ഗാന്ധിയെ മല്‍സരിക്കാന്‍ ക്ഷണിച്ച് കത്തെഴുതിയിട്ടുണ്ട്.

ആവേശം പകരും

ആവേശം പകരും

കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ സംസ്ഥാനമാണ് എല്ലാ കാലത്തും കര്‍ണാടക എന്ന് ദിനേഷ് ഗുണ്ടു ഓര്‍മിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി കര്‍ണാകയില്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

ഇന്ദിരയും സോണിയയും മല്‍സരിച്ചു

ഇന്ദിരയും സോണിയയും മല്‍സരിച്ചു

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരെല്ലാം കര്‍ണാകയില്‍ ജനവിധി തേടിയ ചരിത്രമുണ്ട്. 1978ലെ ഉപതിരഞ്ഞെടുപ്പിലാണ് ഇന്ദിരാഗാന്ധി ചിക് മംഗ്ലൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചത്. വന്‍ വിജയം നേടുകയും ചെയ്തു.

1978ല്‍ സംഭവിച്ചത്

1978ല്‍ സംഭവിച്ചത്

അടിയന്തരാവാസ്ഥാ പ്രഖ്യാപനത്തിന് ശേഷം ഇന്ദിരാ വിരുദ്ധ തരംഗം നിലനില്‍ക്കുമ്പോഴായിരുന്നു ചിക്മംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പ്. ഇന്ദിര വന്‍ വിജയം നേടി. രണ്ടുവര്‍ഷത്തിന് ശേഷം 1980ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 333 സീറ്റ് നേടി വന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. എന്നാല്‍ 1980ല്‍ ഇന്ദിര റായ്ബറേലിയെ ആണ് പ്രതിനിധീകരിച്ചത്.

 സോണിയയുടെ വിജയം

സോണിയയുടെ വിജയം

1999ല്‍ സോണിയാ ഗാന്ധി രണ്ടു മണ്ഡലങ്ങളിലാണ് മല്‍സരിച്ചത്. യുപിയിലെ അമേത്തിയിലും കര്‍ണാകടത്തിലെ ബെല്ലാരിയിലും. രണ്ടുമണ്ഡലങ്ങളിലും സോണിയ ജയിച്ചു. ബെല്ലാരിയില്‍ ബിജെപി നേതാവ് സുഷമ സ്വരാജിനെയാണ് സോണിയ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും ജെഡിഎസ്സുമാണ് ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത്.

അനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി; ജയിൽ ശിക്ഷയൊഴിവാക്കിയത് 462 കോടി പിഴയൊടുക്കിഅനിയൻ അംബാനിയെ ചേർത്ത് പിടിച്ച് മുകേഷ് അംബാനി; ജയിൽ ശിക്ഷയൊഴിവാക്കിയത് 462 കോടി പിഴയൊടുക്കി

English summary
Congress leaders ask Rahul Gandhi to contest from 2nd seat in the South
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X