കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയേക്കാള്‍ ഭൂരിപക്ഷം അമിത് ഷാക്ക്; അഞ്ചു ലക്ഷം പിന്നിട്ടു, അദ്വാനിയെ മാറ്റി നേട്ടം കൊയ്ത് ബിജെപി

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗുജറാത്ത് തലസ്ഥമായ ഗാന്ധിനഗര്‍. ഇത്തവണ ബിജെപി മല്‍സരിപ്പിച്ചത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ. അമിത് ഷായുടെ ഭൂരിപക്ഷം അഞ്ചു ലക്ഷം കവിഞ്ഞുവെന്നാണ് 2.30ന് വന്ന വിവരം. മോദിയുടെ വാരണാസിയിലെ ഭൂരിപക്ഷം മൂന്ന് ലക്ഷം പിന്നിട്ടു.

Ami

വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ അമിത് ഷാ ലീഡ് നിലനിര്‍ത്തിയിരുന്നു. അത് താഴോട്ട് പോയതുമില്ല. തുടര്‍ച്ചയായി മുന്നേറി രണ്ടു ലക്ഷം കഴിഞ്ഞു. വോട്ടെണ്ണല്‍ തുടരുകയും ചെയ്യുന്നു. ഇനിയും കൂടുമെന്നര്‍ഥം.

ഗാന്ധി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. സിജെ ചൗദയാണ്. ഇദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാന്‍ പോലും സാധിച്ചില്ല. ഗുജറാത്തില്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നത് അമിത് ഷാക്ക് എത്ര ഭൂരിപക്ഷം ലഭിക്കും എന്നതാണ്. കാരണം അദ്ദേഹം ആദ്യമായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

എല്‍കെ അദ്വാനിയുടെ മണ്ഡലമായിരുന്നു ഗാന്ധി നഗര്‍. കഴിഞ്ഞ ആറ് തവണ അദ്ദേഹം ലോക്‌സഭയിലെത്തിയത് ഇവിടെ നിന്നാണ്. 1991 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും ഗാന്ധി നഗറില്‍ നിന്ന് അദ്വാനിയാണ് ജയിച്ചത്. ഇത്തവണയും അദ്ദേഹം ഇവിടെ മല്‍സരിക്കുമെന്നാണ് കരുതിയത്.

എന്നാല്‍ പാര്‍ട്ടി തീരുമാനം മാറ്റി. അമിത് ഷായെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇതില്‍ അദ്വാനിക്ക് അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അദ്വാനിയെ ഒതുക്കി എന്നാണ് മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നേരത്തെ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അമിത് ഷായെ സ്ഥാനാര്‍ഥിയാക്കിയത് ബിജെപിക്ക് നേട്ടമായി എന്നാണ് ഫലം കാണുമ്പോള്‍ വ്യക്തമാകുന്നത്. അദ്വാനിക്ക് പോലും കിട്ടാത്ത ഭൂരിപക്ഷമാണ് അമിത് ഷായ്ക്ക് ലഭിച്ചിരിക്കുന്നത്.

English summary
Lok Sabha Election 2019: Amit Shah lead rise to Two Lack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X