പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ പരാക്രമം; വോട്ടിങ് മെഷീന് എറിഞ്ഞുടച്ചു, കത്തിക്കുത്ത്
അമരാവതി: ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ സ്ഥാനാര്‍ഥി അവിടെയുള്ള ചില കാര്യങ്ങളെ ചൊല്ലി ക്ഷുഭിതനായി. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ അദ്ദേഹം വോട്ടിങ് മെഷീന് നിറത്തിറഞ്ഞ് ഉടച്ചു. ഉടനെ പോലീസ് ഇടപെട്ടു. ഇയാളെ അറസ്റ്റ് ചെയ്തുനീക്കി.
എന്താണ് താന്‍ ക്ഷോഭിക്കാനുണ്ടായ കാരണമെന്ന് സ്ഥാനാര്‍ഥി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥാനാര്‍ഥി ഉന്നയിച്ച ആക്ഷേപത്തിന് പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പാണ് ആന്ധ്രയില്‍ നടക്കുന്നത്. പോളിങ് സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി
പവന് കല്യാണ്‍ നേതൃത്വം നല്കുന്ന ജനസേനാ പാര്‍ട്ടിയുടെ എംഎല്‍എ സ്ഥാനാര്‍ഥി മധുസൂദനന് ഗുപ്തയാണ് പോളിങ് ബൂത്തില്‍ അക്രമമുണ്ടാക്കിയത്. ആനന്ദപൂര്‍ ജില്ലയിലെ ഗുണ്ടഗലിലുള്ള ഗുട്ടി പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഗുപ്ത.

പ്രകോപനത്തിന് കാരണം
നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് ആന്ധ്രയില്‍ നടക്കുന്നത്. ഏത് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനാണ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് ഗുപ്തയെ പ്രകോപിതനാക്കിയത്.

വോട്ടിങ് മെഷീന് തകര്‍ന്നു
ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞ് ഗുപ്ത ക്ഷുഭിതനായി. ഉദ്യോഗസ്ഥര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഈ വേളയിലാണ് വോട്ടിങ് മെഷീനെടുത്ത് ഗുപ്ത നിലത്തെറിഞ്ഞ് ഉടച്ചത്. വോട്ടിങ് മെഷീനിന്റെ ചില ഭാഗങ്ങള്‍ ചിതറി.

ഗുപ്ത അറസ്റ്റില്‍
വോട്ടിങ് മെഷീന് കേടായതോടെ പോളിങ് തടസപ്പെട്ടു. ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടിങ് കൗണ്ടറില്‍ ഏത് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പാണെന്ന് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ വോട്ടര്‍മാര്‍ ആശങ്കയിലാകുമെന്ന് ഗുപ്ത പറയുന്നു.

ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്
175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ മണ്ഡലങ്ങളിലേക്കുമാണ് ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന് മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ആന്ധ്രയില്‍ കൊമ്പുകോര്‍ക്കുന്നത്.

ഗുണ്ടൂരില്‍ സംഘര്‍ഷം
ആന്ധ്രയില്‍ പലയിടത്തും വോട്ടെടുപ്പ് ദിവസം സംഘര്‍ഷമുണ്ടായി. ഗുണ്ടൂരില്‍ ടിഡിപി അംഗങ്ങള്‍ പോളിങ് ബൂത്ത് തകര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ഈ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.
ആന്ധ്ര തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ
#WATCH Jana Sena MLA candidate Madhusudhan Gupta smashes an Electronic Voting Machine (EVM) at a polling booth in Gooty, in Anantapur district. He has been arrested by police. #AndhraPradesh pic.twitter.com/VoAFNdA6Jo
— ANI (@ANI) 11 April 2019
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications