കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ പരാക്രമം; വോട്ടിങ് മെഷീന്‍ എറിഞ്ഞുടച്ചു, കത്തിക്കുത്ത്

Google Oneindia Malayalam News

അമരാവതി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ സ്ഥാനാര്‍ഥി അവിടെയുള്ള ചില കാര്യങ്ങളെ ചൊല്ലി ക്ഷുഭിതനായി. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ അദ്ദേഹം വോട്ടിങ് മെഷീന്‍ നിറത്തിറഞ്ഞ് ഉടച്ചു. ഉടനെ പോലീസ് ഇടപെട്ടു. ഇയാളെ അറസ്റ്റ് ചെയ്തുനീക്കി.

എന്താണ് താന്‍ ക്ഷോഭിക്കാനുണ്ടായ കാരണമെന്ന് സ്ഥാനാര്‍ഥി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥാനാര്‍ഥി ഉന്നയിച്ച ആക്ഷേപത്തിന് പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പാണ് ആന്ധ്രയില്‍ നടക്കുന്നത്. പോളിങ് സ്‌റ്റേഷനിലുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

 ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി

ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി

പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജനസേനാ പാര്‍ട്ടിയുടെ എംഎല്‍എ സ്ഥാനാര്‍ഥി മധുസൂദനന്‍ ഗുപ്തയാണ് പോളിങ് ബൂത്തില്‍ അക്രമമുണ്ടാക്കിയത്. ആനന്ദപൂര്‍ ജില്ലയിലെ ഗുണ്ടഗലിലുള്ള ഗുട്ടി പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഗുപ്ത.

പ്രകോപനത്തിന് കാരണം

പ്രകോപനത്തിന് കാരണം

നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് ആന്ധ്രയില്‍ നടക്കുന്നത്. ഏത് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനാണ് എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് ഗുപ്തയെ പ്രകോപിതനാക്കിയത്.

വോട്ടിങ് മെഷീന്‍ തകര്‍ന്നു

വോട്ടിങ് മെഷീന്‍ തകര്‍ന്നു

ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞ് ഗുപ്ത ക്ഷുഭിതനായി. ഉദ്യോഗസ്ഥര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഈ വേളയിലാണ് വോട്ടിങ് മെഷീനെടുത്ത് ഗുപ്ത നിലത്തെറിഞ്ഞ് ഉടച്ചത്. വോട്ടിങ് മെഷീനിന്റെ ചില ഭാഗങ്ങള്‍ ചിതറി.

ഗുപ്ത അറസ്റ്റില്‍

ഗുപ്ത അറസ്റ്റില്‍

വോട്ടിങ് മെഷീന്‍ കേടായതോടെ പോളിങ് തടസപ്പെട്ടു. ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. വോട്ടിങ് കൗണ്ടറില്‍ ഏത് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പാണെന്ന് കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ വോട്ടര്‍മാര്‍ ആശങ്കയിലാകുമെന്ന് ഗുപ്ത പറയുന്നു.

ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്

175 അംഗ നിയമസഭയിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ആന്ധ്രയില്‍ കൊമ്പുകോര്‍ക്കുന്നത്.

 ഗുണ്ടൂരില്‍ സംഘര്‍ഷം

ഗുണ്ടൂരില്‍ സംഘര്‍ഷം

ആന്ധ്രയില്‍ പലയിടത്തും വോട്ടെടുപ്പ് ദിവസം സംഘര്‍ഷമുണ്ടായി. ഗുണ്ടൂരില്‍ ടിഡിപി അംഗങ്ങള്‍ പോളിങ് ബൂത്ത് തകര്‍ത്തു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. ഈ മേഖലയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു.

കോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരുംകോണ്‍ഗ്രസ് മന്ത്രിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ വൈറല്‍, പാമ്പ് മോഡല്‍!! കൂടെ പ്രവര്‍ത്തകരും

ആന്ധ്ര തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Watch: Furious Andhra Candidate Smashes EVM At Polling Station, Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X