കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലം വന്ന് 20 മിനുട്ടിനകം മോദി സര്‍ക്കാരുണ്ടാക്കും!! പ്ലാന്‍ ബി തയ്യാറാക്കി ബിജെപി, 160 സീറ്റ് മതി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ 20 മിനുട്ടിനകം സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട തന്ത്രങ്ങള്‍ തയ്യാറാക്കി ബിജെപി. ഇത്തവണ സീറ്റ് കുറയുമെന്ന് ബിജെപി കരുതുന്നു. അഭിപ്രായ സര്‍വ്വെ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിക്ക് സീറ്റ് കുറയുമെന്നാണ്. ഈ സാഹചര്യത്തിലാണ് ബിജെപി രഹസ്യമായി പ്ലാന്‍ ബി തയ്യറാക്കിയിരിക്കുന്നത്.

സീറ്റ് കുറഞ്ഞാല്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്തെല്ലാം നീക്കങ്ങള്‍ നടത്തണമെന്നാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മോദി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രിയുടെ സഹായിയാണ് ഇക്കാര്യം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. 160 സീറ്റാണ് ബിജെപിക്ക് കിട്ടുന്നതെങ്കില്‍ പോലും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ.....

മോദി വീണ്ടും വരും

മോദി വീണ്ടും വരും

545ല്‍ 160 സീറ്റാണ് ബിജെപിക്ക് കിട്ടുന്നതെങ്കില്‍ പോലും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് മന്ത്രിയുടെ സഹായി പറയുന്നു. ഇതിന് വേണ്ട പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏതൊക്കെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കണമെന്ന് ബിജെപി ഉറപ്പിച്ചുകഴിഞ്ഞു.

സീറ്റ് കുറയുമെന്ന ഉറപ്പിച്ചു

സീറ്റ് കുറയുമെന്ന ഉറപ്പിച്ചു

2014ല്‍ ഉത്തര്‍ പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എട്ട് സീറ്റും ബിജെപിക്ക് ലഭിച്ചിരുന്നു. ഇത്തവണ രണ്ടു സീറ്റ് മാത്രമേ കിട്ടുകയുള്ളൂവെന്നാണ് ബിജെപി കരുതുന്നത്. നോയിഡയും ഗാസിയാബാദ് സീറ്റും മാത്രമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുകയുള്ളൂവെന്ന് ബിജെപി കരുതുന്നു.

രണ്ടോ മൂന്നോ സീറ്റുകള്‍ കുറയും

രണ്ടോ മൂന്നോ സീറ്റുകള്‍ കുറയും

ഓരോ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടോ മൂന്നോ സീറ്റുകള്‍ കുറയുമെന്നും ബിജെപി കണക്കുകൂട്ടിയിട്ടുണ്ട്. ഈ കണക്കുകള്‍ വച്ചുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. എങ്കില്‍ പോലും ഫലം വന്ന് 20 മിനുട്ട് കഴിഞ്ഞാല്‍ മോദിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് മന്ത്രിയുടെ സഹായി പറഞ്ഞു.

ആരെയെല്ലാം കൂടെ കൂട്ടാം

ആരെയെല്ലാം കൂടെ കൂട്ടാം

തിരഞ്ഞെടുപ്പിന് ശേഷം ആരെയെല്ലാം കൂടെ കൂട്ടാമെന്ന് ബിജെപി കൃത്യമായി കണക്കുകൂട്ടി കഴിഞ്ഞു. കൂടെ നില്‍ക്കാന്‍ സാധ്യതയുള്ള പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിമര്‍ശിക്കേണ്ട എന്നാണ് ബിജെപിയുടെ തീരുമാനം. ഇക്കാര്യം നിരീക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ബോധ്യമാകുമെന്നും മന്ത്രിയുടെ സഹായി പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് പ്രതീക്ഷ

ആന്ധ്രയില്‍ നിന്ന് പ്രതീക്ഷ

ആന്ധ്രപ്രദേശില്‍ കഴിഞ്ഞദിവസം മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. പ്രധാനമായും വിമര്‍ശിച്ചത് ചന്ദ്രബാബു നായിഡുവിനെയും അദ്ദേഹത്തിന്റെ ടിഡിപിയെയും മാത്രമാണ്. എന്നാല്‍ ആന്ധ്രയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിനെ കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ല.

ജഗന്റെ പാര്‍ട്ടിക്ക് മുന്നേറ്റം

ജഗന്റെ പാര്‍ട്ടിക്ക് മുന്നേറ്റം

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി മുന്നേറുമെന്നാണ് അഭിപ്രായ സര്‍വ്വെ ഫലങ്ങള്‍. ടിഡിപി കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിനൊപ്പമുണ്ടായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം എന്‍ഡിഎ സഖ്യംവിടുകയായിരുന്നു.

 ബിജെഡിയെ പ്രതീക്ഷിക്കുന്നു

ബിജെഡിയെ പ്രതീക്ഷിക്കുന്നു

ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി കരുതുന്നു. ഒഡീഷയില്‍ പ്രചാരണത്തിനെത്തിയ മോദി ബിജെഡിയെ രൂക്ഷമായി വിമര്‍ക്കാത്തതു ശ്രദ്ധേയമാണ്. ഒഡീഷയില്‍ വളരെ പിന്നിലുള്ള കോണ്‍ഗ്രസിനെയാണ് മോദി വിമര്‍ശിച്ചത്.

ഒഡീഷയില്‍ നേരത്തെ സംഭവിച്ചത്

ഒഡീഷയില്‍ നേരത്തെ സംഭവിച്ചത്

2014ലെ തിരഞ്ഞെടുപ്പില്‍ ഒഡീഷയിലെ 21ല്‍ 20 സീറ്റിലും ബിജെഡി ജയിച്ചിരുന്നു. 147 നിയമസഭാ മണ്ഡലങ്ങളില്‍ 112ലും ബിജെഡിയാണ് ജയിച്ചത്. സ്വാഭാവികമായും ബിജെഡിയെ പ്രധാന ശത്രുവായി ബിജെപി കാണണമായിരുന്നു. എന്നാല്‍ ബിജെഡിക്കെതിരെ മയപ്പെടുത്തിയാണ് മോദി സംസാരിച്ചത്.

തെലങ്കാനയിലും മോദിക്ക് കണ്ണ്

തെലങ്കാനയിലും മോദിക്ക് കണ്ണ്

തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിനെയും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. തെലങ്കാനയില്‍ കഴിഞ്ഞദിവസം പ്രചാരണത്തിനെത്തിയ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ടിആര്‍എസിനെതിരെ കാര്യമായി മിണ്ടിയില്ല. മാത്രമല്ല ബിജെപി കാര്യമായ മുന്നേറ്റം തെലങ്കാനയില്‍ പ്രതീക്ഷിക്കുന്നുമില്ല.

തെലങ്കാനയില്‍ ഡിസംബറില്‍ സംഭവിച്ചത്

തെലങ്കാനയില്‍ ഡിസംബറില്‍ സംഭവിച്ചത്

തെലങ്കാനയില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് തൂത്തുവാരുകയാണ് ചെയ്തത്. നേരത്തെ അഞ്ച് സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ഒരുസീറ്റ് മാത്രമാണ് ലഭിച്ചത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ദുര്‍ബലമായിട്ടുണ്ട്.

 ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ മാത്രം

ലക്ഷ്യമിട്ടത് കോണ്‍ഗ്രസിനെ മാത്രം

ഈ സാഹചര്യത്തില്‍ തെലങ്കാനയിലെ പ്രധാന ശത്രു ടിആര്‍എസ് ആണ് ആകേണ്ടിയിരുന്നത്. പക്ഷേ, അമിത് ഷാ പ്രസംഗിച്ചത് കോണ്‍ഗ്രസിനെതിരെയാണ്. രാഹുല്‍ ഗാന്ധിക്കെതിരെയും അമിത ഷാ പ്രസംഗിച്ചു.

 പ്രതീക്ഷിക്കുന്നത് ഇവരെ

പ്രതീക്ഷിക്കുന്നത് ഇവരെ

ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ടിആര്‍എസ്, ഒഡീഷയിലെ ബിജെഡി എന്നീ കക്ഷികളെ എന്‍ഡിഎ സഖ്യത്തിലേക്ക് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഫലം വരുമ്പോള്‍ സീറ്റ് കുറവാണെങ്കില്‍ പ്രാദേശിക കക്ഷികളുമായി ധാരണയുണ്ടാക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ സഹായി നല്‍കുന്ന സൂചന.

വയനാട് പാകിസ്താനിലാണോ? വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ, യോഗിയുടെ വൈറസിന് പിന്നാലെവയനാട് പാകിസ്താനിലാണോ? വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ, യോഗിയുടെ വൈറസിന് പിന്നാലെ

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Elections 2019: BJP has a plan B in place which can be deployed in 20 mins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X