കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിയെ പിടിച്ചുകെട്ടി ബിജെപി?: ആദ്യഘട്ടത്തില്‍ റായ്ബറേലിയില്‍ ലീഡ് പിടിച്ച് ദിനേശ് പ്രതാപ്

Google Oneindia Malayalam News

ലക്നൗ: റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് പിന്നില്‍. 632വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയെന്ന് അറിയപ്പെടുന്ന റായ്ബറേലിയില്‍ സോണിയ ഗാന്ധി പിന്നില്‍ പോയിരിക്കുന്നത്. കരസ്ഥമാക്കിയത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ സോണിയ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.

 rahul-gandhi

തുടര്‍ച്ചയായ അഞ്ചാം തവണയാണ് റായബറേലിയില്‍ നിന്ന് യുപിഎ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി മത്സരിക്കാന്‍ ഇറങ്ങിയത്. ഉത്തര്‍പ്രദേശിലെ 80 ല്‍ 73 സീറ്റും 2014 ല്‍ ബിജെപി സഖ്യം നേടിയപ്പോഴും കോണ്‍ഗ്രസിനൊപ്പമായിരുന്നു റായ്ബറേലിയിലെ ജനങ്ങള്‍ നിലയുറപ്പിച്ചത്. ആ നിലപാടില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയോ എന്ന സംശയമാണ് ഈ ഘട്ടത്തില്‍ റായ്ബറേലിയില്‍ നിന്ന് ലഭിക്കുന്നത്.

<strong> ലീഗിന്‍റെ പൊന്നാപുരം കോട്ടകളായി മലപ്പുറവും പൊന്നാനിയും; കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ് ബഷീറിനും ലീഡ്</strong> ലീഗിന്‍റെ പൊന്നാപുരം കോട്ടകളായി മലപ്പുറവും പൊന്നാനിയും; കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ് ബഷീറിനും ലീഡ്

1999 ലാണ് സോണിയ ആദ്യമായി റായബറേലിയില്‍ നിന്നും വിജയം നേടുന്നത്. പിന്നീട് 2004,2009,2014 വര്‍ഷങ്ങളിലും സോണിയ തന്നെ റായ്ബറേലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം. 2014ല്‍ മോദി പ്രഭാവം രാജ്യമെമ്പാടും അലയടിച്ചപ്പോളും സോണിയാ ഗാന്ധിക്ക് റായ്ബറേലി കൊടുത്ത ഭൂരിപക്ഷം 3,52,713 വേട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. അന്ന് റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് പോലും കോണ്‍ഗ്രസിനൊപ്പമില്ലായിരുന്നു. എന്നിട്ട് പോലും കൂറ്റന്‍ ഭൂരിപക്ഷത്തില്‍ സോണിയ വിജയിച്ച് പാര്‍ലമെന്റിലെത്തിയിരുന്നു.

English summary
Lok Sabha Election 2019: bjp leading raebareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X