Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി പാര്‍ലമെന്ററി യോഗം വൈകീട്ട്; അമിത് ഷാ ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത്, മോദി ഉടനെത്തും

ദില്ലി: നരേന്ദ്ര മോദി രണ്ടാമൂഴം ഉറപ്പിച്ചതിന് പിന്നാലെ ബിജെപിയുടെ പാര്‍ലമെന്ററി നേതാക്കളുടെ യോഗം ഇന്ന് വൈകീട്ട് നടക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലി ആസ്ഥാനത്തെത്തി. മോദി ഉടന്‍ എത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതി മോദി വേഗത്തില്‍ പ്രഖ്യാപിച്ചേക്കും.

bjp

5.30നാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. മോദി അഞ്ച് മണിക്ക് എത്തുമെന്ന് നേതാക്കള്‍ പറയുന്നു. പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കാണ്. എല്ലാവരും മോദി എത്തുന്നത് കാത്തുനില്‍ക്കുകയാണ്. ചരിത്ര വിജയമാണ് ബിജെപി നേടിയിരിക്കുന്നത്. സമാനമായ മുന്നേറ്റം നടത്തിയ ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയെ മോദി അഭിനന്ദിച്ചു.

കേന്ദ്രത്തില്‍ 40 വര്‍ഷത്തിനപ്പുറമുള്ള ചരിത്രമാണ് ആവര്‍ത്തിക്കുന്നത്. 2014ല്‍ ബിജെപി നേടിയത് 282 സീറ്റുകളാണ്. ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് 300ഓളം സീറ്റില്‍. ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ട് വീണ്ടും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചുവെന്ന ചരിത്രമാണ് മോദി ആവര്‍ത്തിക്കുന്നത്.

1971ലാണ് ഇങ്ങനെ ഒരു രാഷ്ട്രീയ സാഹചര്യം മുമ്പുണ്ടായിട്ടുള്ളത്. കോണ്‍ഗ്രസുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയും ശേഷം തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വീണ്ടും അധികാരത്തിലെത്തുന്നതും ആദ്യ സംഭവമാണ്.

Recommended Video

cmsvideo
    തുടര്‍ ഭരണം ഉറപ്പിച്ചതോടെ മോദിയുടെ ട്വീറ്റ്

    ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റയ്ക്കും കൂട്ടമായും പ്രവര്‍ത്തിച്ചെങ്കിലും ഫലം കണ്ടില്ല എന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+