കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ജന്മദിനത്തില്‍ മുട്ടന്‍ പണി; സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു, വണ്‍മാന്‍ ഷോ, ടുമെന്‍ ആര്‍മി

Google Oneindia Malayalam News

Recommended Video

cmsvideo
ശത്രുഘ്‌നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദില്ലി: സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയുമായി ഉടക്കി നില്‍ക്കുകയായിരുന്ന അദ്ദേഹം പാര്‍ട്ടി വിടുമെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുമുള്ള വിവരങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപിയുടെ സ്ഥാപക ദിനമായ ശനിയാഴ്ചയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഹാറിലെ തന്റെ മണ്ഡലമായ പട്‌ന സാഹിബില്‍ തന്നെ സിന്‍ഹയെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്നാണ് വിവരം. ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് വഴിയൊരുക്കുന്നതാണ് സിന്‍ഹയുടെ രംഗപ്രവേശം. അദ്വാനിയെയും ജോഷിയെയും ബിജെപി ഇത്തവണ അവഗണിച്ചുവെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

 വണ്‍മാന്‍ ഷോ

വണ്‍മാന്‍ ഷോ

കേന്ദ്രസര്‍ക്കാരില്‍ വണ്‍മാന്‍ ഷോയാണ് നടക്കുന്നതെന്ന ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. ബിജെപി ടുമെന്‍ ആര്‍മിയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും സിന്‍ഹ പറഞ്ഞു.

 സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍

മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സാധിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസാണ് എല്ലാം നിയന്ത്രിച്ചത്. എങ്ങനെയാണ് ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുന്നതെന്ന് കാണാന്‍ കഴിഞ്ഞുവെന്നും സിന്‍ഹ പറഞ്ഞു.

ഒരു യോഗം പോലും ചേര്‍ന്നില്ല

ഒരു യോഗം പോലും ചേര്‍ന്നില്ല

അദ്വാനിക്ക് ബിജെപി സീറ്റ് നല്‍കിയില്ല. അദ്ദേഹത്തെ മാര്‍ഗദര്‍ശക് മണ്ഡലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മാര്‍ഗദര്‍ശക് മണ്ഡല്‍ ഒരു യോഗം പോലും ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

പ്രമുഖരുടെ പട്ടിക

പ്രമുഖരുടെ പട്ടിക

ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ എന്നിവരുടെ കാര്യത്തിലും ഇതുതന്നെയാണ് നടന്നത്. താന്‍ ഇക്കാര്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ തനിക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കുകയും ചെയ്തില്ല. എന്നാല്‍ തന്റെ പ്രതിഛായക്ക് മങ്ങലേറ്റില്ലെന്നും സിന്‍ഹ പറഞ്ഞു.

വീണ്ടും മല്‍സരിക്കും

വീണ്ടും മല്‍സരിക്കും

72കാരനായ ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്നാണ് വിവരം. കഴിഞ്ഞ 10 വര്‍ഷമായി ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.

ശവിശങ്കര്‍ പ്രസാദിനോട് ഏറ്റുമുട്ടും

ശവിശങ്കര്‍ പ്രസാദിനോട് ഏറ്റുമുട്ടും

മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ചിരുന്ന ബിജെപി നേതാവായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. ബിഹാറില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വേളയില്‍ സിന്‍ഹയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പട്‌ന സാഹിബില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...ആന്ധ്രയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയേറി... ജഗന്‍ കോണ്‍ഗ്രസിന് കൈകൊടുത്തേക്കും? മോദിക്കെതിരെ ആദ്യം...

വളരെ രസകരമാണ് ബിഹാറിലെ രാഷ്ട്രീയം.. സമവാക്യങ്ങള്‍ മാറുമ്പോള്‍ അടിതെറ്റുക വമ്പന്‍മാര്‍ക്കാണ്‌

English summary
"BJP 1-Man Show, 2-Men Army": Shatrughan Sinha Joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X