കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണ ടീമിനെ തയ്യാറാക്കി ബിജെപി... കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എത്തിയേക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ദേശീയ തലത്തില്‍ വന്‍ മാറ്റങ്ങളുമായി BJP

ദില്ലി: ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജ്ജമാകുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ മുന്നൊരുക്കങ്ങളാണ് ദേശീയ നേതൃത്വം തയ്യാറാക്കുന്നത്. സോഷ്യല്‍ മീഡിയ ആപ്പുകളുടെ സഹായം വരെ ബിജെപി തേടുന്നുണ്ട്. അതേസമയം ഒഡീഷയില്‍ ഇക്കാര്യത്തില്‍ ആദ്യം തീരുമാനം വന്ന് കഴിഞ്ഞു. പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനത്തും എത്തിയേക്കും.

അതേസമയം താരപ്രചാരകര്‍ ഇത്തണ നിരവധി ഉണ്ടാകുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. കേരളത്തില്‍ പ്രചാരണം ഇളക്കി മറിക്കണമെന്നും നിര്‍ദേശമുണ്ട്. ദേശീയ തലത്തില്‍ വന്‍ മാറ്റങ്ങളാണ് ബിജെപിയില്‍ ഉണ്ടാവും. സുപ്രധാന പ്രചാരണ ഏജന്‍സികളെയും ബിജെപി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി ചുമലതപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വളരെ പിന്നിലാവുമെന്നാണ് സൂചന.

പ്രചാരണം ഒരുങ്ങുന്നു

പ്രചാരണം ഒരുങ്ങുന്നു

മോദിയെ മുന്‍ നിര്‍ത്തി മേഹൂം ചൗക്കിധാര്‍ ക്യാമ്പയിനാണ് ആദ്യം ബിജെപി ആരംഭിച്ചത്. നിരവധി വോട്ടര്‍ ഞാനും കാവല്‍ക്കാരനാണ് എന്ന് പറയുന്ന പ്രമോ വീഡിയോയും ഇതിന് പുറമേ പുറത്തിറക്കിയിട്ടുണ്ട്. ബിജെപി. ഇതിലൂടെ രാജ്യത്തിന് മാറ്റം, കാവല്‍ക്കാരന്‍ ജാഗ്രതയിലാണ് തുടങ്ങിയ കാര്യങ്ങള്‍ മോദി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കാവല്‍ക്കാരന്‍ എന്ന വാക്കിലൂടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യം നേരിട്ടല്ലാതെ മോദിക്ക് പറയാന്‍ സാധിക്കും.

സ്റ്റാര്‍ ക്യാമ്പയിനര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍

ഹേമ മാലിനിയാണ് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍. കഴിഞ്ഞ തവണ ഹേമ മാലിനിയുടെ പ്രചാരണം ബിജെപിക്ക് നേട്ടമായിരുന്നു. ഇത്തവണ നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ കൂടാതെയാണ് ഹേമ മാലിനിയെയും രംഗത്തിറക്കിയിട്ടുള്ളത്. ഹേമ മാലിനി ഒഡീഷയില്‍ ബിജെപിക്കായി പ്രചാരണം നടത്തും. ഒമ്പത് സിനിമാ താരങ്ങളും ബിജെപിക്കായി എത്തുന്നുണ്ട്. 40 പേരുടെ പട്ടികയാണ് ഒഡീഷയിലെ പ്രചാരണത്തിനായി ബിജെപി തയ്യാറാക്കിയത്.

കളങ്കമില്ലാത്തവര്‍ മതി

കളങ്കമില്ലാത്തവര്‍ മതി

പ്രായം കൂടിയവരും വിവാദത്തില്‍പ്പെട്ടവരും സ്ഥാനാര്‍ത്ഥികളായി ഇത്തവണ ഉണ്ടാവില്ല. 250 പേരുടെ സ്ഥാനാര്‍ത്ഥി ബിജെപി തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ധൈര്യമായി വോട്ടു ചോദിക്കാന്‍ സാധിക്കണം എന്നാണ് വിലയിരുത്തല്‍. എല്‍കെ അദ്വാനി അടക്കമുള്ളവരെ മത്സരിപ്പിച്ചേക്കില്ല. അതേസമയം കൂടുതല്‍ യുവാക്കളെ കൊണ്ടുവന്നുള്ള പരീക്ഷണവും ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്.

കേരളത്തില്‍ ആരൊക്കെ

കേരളത്തില്‍ ആരൊക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പ്രചാരണത്തിനെത്തിയേക്കും. അന്തിമ തീരുമാനമായിട്ടില്ല. കേന്ദ്ര മന്ത്രിമാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. യോഗി ആദിത്യനാഥിനെ പോലുള്ളവരും എത്തിയേക്കും. കേരളത്തില്‍ നിന്ന് ഇത്തവണ വന്‍ നേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്. അഞ്ച് സീറ്റുകള്‍ നേടണമെന്ന് നിര്‍ദേശമുണ്ട്. ഇതിനായി വലിയൊരു ടീമിനെ തന്നെയാണ് ഇവിടെ ഇറക്കുന്നത്.

ബിജെപിയുടെ ടീം

ബിജെപിയുടെ ടീം

ബിജെപിയുടെ പ്രചാരണ പട്ടികയില്‍ മോദിയെ കൂടാതെ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ജുവല്‍ ഓറം, ധര്‍മേന്ദ്ര പ്രധാന്‍, യോഗി ആദിത്യനാഥ്, സംപിത് പത്ര, എന്നിവരാണ് താരപ്രചാരകര്‍, ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിമാരായ രമണ്‍ സിംഗ്, ശിവരാജ് സിംഗ ്ചൗഹാന്‍, അര്‍ജുന്‍ മുണ്ട, ഗിരിധര്‍ ഗൊമാംഗോ എന്നിവരാണ് പ്രധാനപ്പെട്ട പ്രചാരകര്‍, മിഹിര്‍ ദാസ്, ശ്രീതം ദാസ്, മഹാശ്വേത റായ്, അപരാജിത മൊഹന്തി, അനു ചൗധരി, പിങ്കി പ്രധാന്‍, അശ്രുമോചന്‍ മൊഹന്തി, ഹരിഹര്‍ മോഹപത്ര എന്നിവരാണ് സിനിമാ താരങ്ങളായ പ്രചാരകര്‍.

അമേരിക്കന്‍ ഏജന്‍സി

അമേരിക്കന്‍ ഏജന്‍സി

ദില്ലിയില്‍ അമേരിക്കന്‍ ഏജന്‍സിക്കാണ് പ്രചാരണ ചുമതല. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് ഇവര്‍ ആരംഭിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടിയെ വീഴ്ത്താനാണ് ഈ പ്രചാരണം. യുപിയിലും ഇതേ രീതിയാണ് ബിജെപി പിന്തുടരുന്നത്. ഉത്തരാഖണ്ഡില്‍ പയനീര്‍ പബ്ലിസിറ്റിയാണ് ബിജെപിക്കായി പ്രചാരണം നടത്തുന്നത്. ഇവര്‍ താഴേക്കിടയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, മോദിയുടെ മികവിനെ കുറിച്ചും വിശദമായി ജനങ്ങളെ അറിയിക്കുന്നുണ്ട്. ദില്ലിയിലെ ഓരോ വീടും പരമാവധി ദിവസത്തിനുള്ളില്‍ സന്ദര്‍ശിക്കാനാണ് ഇവരുടെ പ്ലാന്‍.

പ്രതിപക്ഷത്തെ പിന്നിലാക്കി

പ്രതിപക്ഷത്തെ പിന്നിലാക്കി

പ്രതിപക്ഷത്തെ ഓരോ മേഖലയിലും പിന്നിലാക്കിയാണ് ബിജെപിയുടെ കുതിപ്പ്. പ്രചാരണത്തില്‍ പ്രതിപക്ഷത്തിന്റെ ഓരോ വീഴ്ച്ചയും പ്രത്യേകം എടുത്ത് പറയാനാണ് തീരുമാനം. മോദിയെ പറയുന്നത് രാജ്യത്തെ പറയുന്നതിന് തുല്യമാക്കി മാറ്റുക എന്നതാണ് പ്രധാന നയം. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹിമന്ത ബിശ്വ ശര്‍മയ്ക്കാണ് ക്യാമ്പയിനിന്റെ ചുമതല. ഇവിടെ പ്രതിപക്ഷം സമ്മര്‍ദത്തിലായിരിക്കുകയാണ്. ഹിമന്ത മത്സരിച്ചാല്‍ ബിജെപി തിരിച്ചടിയാവുമെന്ന് കരുതവേയാണ് ഇയാള്‍ പിന്‍മാറിയത്. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നതില്‍ അഗ്രഗണ്യനാണ് ഹിമന്ത ബിശ്വ ശര്‍മ.

അദ്വാനി ഇത്തവണ മത്സരിക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന് മൗനം, വിട്ടുനിന്നേക്കും!!അദ്വാനി ഇത്തവണ മത്സരിക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന് മൗനം, വിട്ടുനിന്നേക്കും!!

English summary
lok sabha election 2019 bjp started ls polls campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X