കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ പരിപാടിയില്‍ പുതിയ പതാക; ഇരട്ട ലക്ഷ്യവുമായി കോണ്‍ഗ്രസ്, മായാവതിക്ക് ഞെട്ടല്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പുതിയ കുതിപ്പിനാണ് തുടക്കമിടുന്നത്. പ്രിയങ്കാ ഗാന്ധിക്ക് പ്രധാന ചുമതല നല്‍കിയാണ് നീക്കങ്ങള്‍. 2022ല്‍ യുപിയുടെ അധികാരം പിടിക്കുകയെന്നതാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ദൗത്യം. അതുകൊണ്ടുതന്നെ ആ ഒരു ലക്ഷ്യം വച്ചാണ് യുപിയില്‍ കോണ്‍ഗ്രസ് എല്ലാ കളികളും നടത്തുന്നത്.

അമേഠിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ പ്രിയങ്കയും സോണിയാ ഗാന്ധിയും റോബര്‍ട്ട് വദ്രയുമെല്ലാം കൂടെയുണ്ടായിരുന്നു. കുടുംബത്തോടെയുള്ള വരവ് കാഴ്ചക്കാര്‍ക്കും ആവേശം നല്‍കി. എന്നാല്‍ അതിനേക്കാള്‍ ശ്രദ്ധേയമായത് മറ്റൊന്നാണ്. പുതിയ പതാകി കോണ്‍ഗ്രസ് പരിപാടിയില്‍ ഉയര്‍ന്നുപറക്കുന്നു. നീല നിറത്തിലുള്ള പതാക. ഇതിന് പിന്നിലും പ്രിയങ്കയാണെന്നാണ് പുറത്തുവരുന്ന വിവരം.....

ത്രിവര്‍ണ പതാകയ്ക്ക് പുറമെ

ത്രിവര്‍ണ പതാകയ്ക്ക് പുറമെ

കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയ്ക്ക് പുറമെയാണ് നീല നിറത്തിലുള്ള പതാകയും ഉയര്‍ന്നത്. ഈ പതാക ഉപയോഗിച്ചത് കോണ്‍ഗ്രസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍. നീല നിറം യുപിയില്‍ ദളിത് സമൂഹത്തിന്റെ പതാകയിലാണ് കാണാറുള്ളത്.

പദ്ധതിയുടെ പരസ്യാവശ്യാര്‍ഥം

പദ്ധതിയുടെ പരസ്യാവശ്യാര്‍ഥം

കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പരസ്യാവശ്യമാണ് നീല പതാക ഉപയോഗിച്ചതെന്ന് നേതാക്കള്‍ പറയുന്നു. പതാകയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമുണ്ട്. കൂടാതെ ന്യായ് പദ്ധതിയുടെ പ്രധാന വിവരങ്ങളും.

 അഞ്ച് കോടി കുടുംബങ്ങള്‍

അഞ്ച് കോടി കുടുംബങ്ങള്‍

അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി. 25 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മാസത്തില്‍ 6000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി.

 പതാകയില്‍ എഴുതിയിട്ടുള്ളത്

പതാകയില്‍ എഴുതിയിട്ടുള്ളത്

ഓരോ കുടുംബത്തിനും മാസം 6000 രൂപ, വര്‍ഷത്തില്‍ 12000 രൂപ എന്നാണ് നീല പതാകയില്‍ എഴുതിയിട്ടുള്ളത്. കൂടെ രാഹുല്‍ ഗാന്ധിയുടെ മുഖ ചിത്രവുമുണ്ട്. ഇതിനെല്ലാം പുറമെ കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും പാതയിലുണ്ട്.

 നീല പതാക ആദ്യം

നീല പതാക ആദ്യം

കോണ്‍ഗ്രസ് പ്രചാരണത്തിന് നീല പതാക ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ദളിത് സമൂഹത്തിന്റെ പരിപാടികളിലാണ് നീല പതാക കാണാറുള്ളത്. ദളിതരെ കൂടെ നിര്‍ത്തലും കോണ്‍ഗ്രസിന്റെ ഉന്നമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബിഎസ്പിയുടെ പതാക

ബിഎസ്പിയുടെ പതാക

മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയുടെ പതാക നീല നിറത്തിലുള്ളതാണ്. കൂടാതെ ഒട്ടേറെ ദളിത് സംഘടനകള്‍ക്കും നീല നിറത്തിലുള്ള പതാക യുപിയിലുണ്ട്. ബിഎസ്പിയുടെ പതാകയില്‍ അവരുടെ ചിഹ്നമായ ആനയുടെ ചിത്രവും മധ്യഭാഗത്തുണ്ടാകും.

പദ്ധതിയിലെ വാദങ്ങള്‍

പദ്ധതിയിലെ വാദങ്ങള്‍

കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ന്യായ് പദ്ധതി. എന്നാല്‍ തങ്ങളുടെ പദ്ധതി രൂപമാറ്റം വരുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി ആരോപിക്കുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിച്ച വേളയില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി ബിജെപി പ്രഖ്യാപിച്ചിരുന്നു.

വ്യത്യാസമുണ്ട്

വ്യത്യാസമുണ്ട്

പ്രധാനമന്ത്രി ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പിഎം കിസാന്‍ പദ്ധതിയുടെ മറ്റൊരു രൂപമാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ മൂന്ന് ഘട്ടമായിട്ടാണ് പണം കിട്ടുക. 2000 രൂപ വീതമാണ് അക്കൗണ്ടിലെത്തുക.

കര്‍ഷകരും ദരിദ്രരും

കര്‍ഷകരും ദരിദ്രരും

പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ഇടത്തരം കൃഷിക്കാര്‍ക്ക് മാത്രമാണ്. എന്നാല്‍ രാഹുല്‍ പ്രഖ്യാപിച്ചത് ദരിദ്ര ജനവിഭാഗങ്ങള്‍ക്കാണ്. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ വിശദീകരിക്കുന്നു.

പ്രിയങ്കയുടെ തന്ത്രം

പ്രിയങ്കയുടെ തന്ത്രം

അമേഠിയില്‍ കുടുംബത്തോടൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ നീക്കവും ശ്രദ്ധിക്കപ്പെട്ടു. നീല പതാകയ്ക്ക് പിന്നില്‍ പ്രിയങ്കാ ഗാന്ധിയാണെന്നാണ് സൂചനകള്‍. ദളിത് സമൂഹത്തെ കൂടെ നിര്‍ത്തുകയെന്ന തന്ത്രമാണ് ഇതിലൂടെ പ്രിയങ്ക ആവിഷ്‌കരിച്ചിരിക്കുന്നത്.

ആസാദിനെ കൂടെ നിര്‍ത്തിയേക്കും

ആസാദിനെ കൂടെ നിര്‍ത്തിയേക്കും

യുപിയിലെ പ്രമുഖ ദളിത് നേതാവായ ചന്ദ്രശേഖര്‍ ആസാദ് സഹാറന്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മായാവതിയുടെ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ആസാദ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. ആസാദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ വേളയില്‍ പ്രിയങ്ക നേരിട്ടെത്തിയതും വാര്‍ത്തയായിരുന്നു.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് അമേഠി. മൂന്ന് തവണ രാഹുല്‍ എംപിയായിട്ടുണ്ട്. എന്നാല്‍ 2014ല്‍ എതിരാളി സ്മൃതി ഇറാനി ശക്തമായ പോരാട്ടം കാഴ്ചവച്ചു. ഇത്തവണ അവര്‍ കൂടുതല്‍ പ്രതീക്ഷയിലാണ്. രാഹുല്‍ വയനാട്ടിലേക്ക് ഓടിപ്പോയെന്നാണ് ഇറാനി ബിജെപി പ്രചാരണ യോഗങ്ങളില്‍ പ്രധാനമായും പറയുന്നത്.

മെയ് ആറിന് വോട്ടെടുപ്പ്

മെയ് ആറിന് വോട്ടെടുപ്പ്

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠി ഇത്തവണ തങ്ങള്‍ പിടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ അമേഠി എന്നും ഗാന്ധി കുടുംബത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മെയ് ആറിനാണ് അമേഠി മണ്ഡലത്തില്‍ വോട്ടെടുപ്പ്. ഫലം മെയ് 23ന് വരും.

ഫലം വന്ന് 20 മിനുട്ടിനകം മോദി സര്‍ക്കാരുണ്ടാക്കും!! പ്ലാന്‍ ബി തയ്യാറാക്കി ബിജെപി, 160 സീറ്റ് മതിഫലം വന്ന് 20 മിനുട്ടിനകം മോദി സര്‍ക്കാരുണ്ടാക്കും!! പ്ലാന്‍ ബി തയ്യാറാക്കി ബിജെപി, 160 സീറ്റ് മതി

വയനാട് പാകിസ്താനിലാണോ? വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ, യോഗിയുടെ വൈറസിന് പിന്നാലെവയനാട് പാകിസ്താനിലാണോ? വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ, യോഗിയുടെ വൈറസിന് പിന്നാലെ

കൂടുതല്‍ ഉത്തര്‍ പ്രദേശ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
Curious Case of Blue ‘Nyay’ Flags That Advertised Rahul Gandhi's Poll Promise at Amethi Roadshow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X