Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ബൂത്ത് ഓഫീസില്‍ മൃതദേഹം; മോദി വന്നുപോയതിന് പിന്നാലെ, ദുരൂഹതയെന്ന് പോലീസ്

Recommended Video

cmsvideo
    ബിജെപി ഓഫീസിൽ മൃതദേഹം | Oneindia Malayalam

    കൊല്‍ക്കത്ത: ബിജെപിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസില്‍ യുവാവിന്റെ മൃതദേഹം. 42കാരന്റെ മൃതദേഹമാണ് തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് സംഭവം. ഇവിടെ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വന്‍ റാലി നടന്നിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

    വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വിശദമായ പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു. സിലിഗുരി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ 36ാം വാര്‍ഡിലാണ് സംഭവം. തിരഞ്ഞെടുപ്പ് അടുത്തുവരവെ ബൂത്ത് ഓഫീസില്‍ മൃതദേഹം കണ്ടെത്തിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. നിത്യ മണ്ഡല്‍ എന്ന തൊഴിലാളിയുടെതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു.....

     ഭാര്യ സംശയം പ്രകടിപ്പിച്ചു

    ഭാര്യ സംശയം പ്രകടിപ്പിച്ചു

    യുവാവിനെ കൊലപ്പെടുത്തിയതാണോ അതല്ല ആത്മഹത്യയാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മണ്ഡലിന്റെ ഭാര്യ റിന സംശയം പ്രകടിപ്പിച്ചു. സത്യം പുറത്തുകൊണ്ടുവരാന്‍ പോലീസ് ശ്രമിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

     പ്രഭാത സവാരിക്കിറങ്ങിയവര്‍

    പ്രഭാത സവാരിക്കിറങ്ങിയവര്‍

    തന്റെ ഭര്‍ത്താവിന് ശത്രുക്കളാരുമില്ലെന്ന റിന പറഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസിനെ അറിയിച്ചതും അവരാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് പറഞ്ഞു.

    ഡാര്‍ജീലിങ് മണ്ഡലം

    ഡാര്‍ജീലിങ് മണ്ഡലം

    ഡാര്‍ജീലിങ് ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പ്രദേശമാണ് സിലിഗുരി. ഏപ്രില്‍ 18ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വേളയിലാണ് ഡാര്‍ജീലിങ് മണ്ഡലത്തിലുള്ളവര്‍ പോളിങ് ബൂത്തിലെത്തുക.

     വികസനത്തിന്റെ വേഗത കുറച്ചു

    വികസനത്തിന്റെ വേഗത കുറച്ചു

    കഴിഞ്ഞദിവസം സിലിഗുരിയില്‍ പ്രസംഗിച്ച മോദി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാതെ വികസനത്തിന്റെ വേഗത കുറയ്ക്കുകയാണ് അവര്‍ ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി.

    മമത ചെയ്തത് ഇതാണ്

    മമത ചെയ്തത് ഇതാണ്

    കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ ബംഗാളിലെ സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കിയില്ല. പാകിസ്താനിലെ ഭീകര ക്യാംപുകള്‍ ആക്രമിച്ച ഇന്ത്യന്‍ സൈനികരെ ചോദ്യം ചെയ്യുകയാണ് മമതാ ബാനര്‍ജി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ വികസിച്ചപ്പോള്‍ ബംഗാളില്‍ യാതൊരു ചലനവും ഉണ്ടായില്ലെന്നും മോദി കുറ്റപ്പെടുത്തി.

    ബംഗാളിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+