• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽ

ദില്ലി: 2014ല്‍ ബിജെപിയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചത് ഉത്തര്‍ പ്രദേശ് അടക്കം ഹിന്ദി ഹൃദയഭൂമിയിലുളള സംസ്ഥാനങ്ങളാണ്. എന്നാല്‍ ഇക്കുറി ഉത്തരേന്ത്യയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി മണക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ മായാവതിയെ അടക്കമാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ രൂക്ഷമായി കടന്നാക്രമിച്ച മായാവതി വ്യക്തമായ സൂചന തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഎസ്പി അധ്യക്ഷയുടെ വലംകൈ ആയിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ പ്രതിപക്ഷത്തെ ആശങ്കയില്‍ ആക്കുന്നതാണ്.

ബിജെപി വീഴും

ബിജെപി വീഴും

ദില്ലിയില്‍ ആര് അധികാരത്തില്‍ വരണം എന്ന് തീരുമാനിക്കുന്നത് 80 ലോക്‌സഭാ സീറ്റുകളുളള ഉത്തര്‍ പ്രദേശ് ആണ്. കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയെങ്കിലും ഇക്കുറി എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം മുന്നേറ്റമുണ്ടാക്കും എന്നാണ് പ്രവചനങ്ങള്‍. ബിജെപിക്ക് വന്‍ വീഴ്ച തന്നെ യുപിയില്‍ സംഭവിച്ചേക്കും.

മായാവതി ദുർബലം

മായാവതി ദുർബലം

ഭരിക്കാനുളള ഭൂരിപക്ഷം എന്‍ഡിഎയ്‌ക്കോ ബിജെപിക്കോ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ മുന്നണിക്ക് പുറത്തുളളവരുടെ പിന്തുണയും സ്വീകരിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് മായാവതിയുടെ അടക്കം കാര്യത്തില്‍ സംശയം ഉയരുന്നു. കോണ്‍ഗ്രസിനോട് മായാവതി പാലിക്കുന്ന ്അകലം സംശയം ബലപ്പെടുത്തുന്നു.

നടുക്കുന്ന വെളിപ്പെടുത്തൽ

നടുക്കുന്ന വെളിപ്പെടുത്തൽ

അതിനിടെയാണ് മായാവതിയുടെ മുന്‍ വലംകൈ ആയ കോണ്‍ഗ്രസ് നേതാവ് നസീമുദ്ദീന്‍ സിദ്ദിഖിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മായാവതി ബിജെപിയുമായി കൈകോര്‍ക്കും. ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകുന്ന സമ്മര്‍ദം ആയിരിക്കും അതിന് കാരണമെന്നും സിദ്ദിഖി പറയുന്നു.

അഖിലേഷ് കോൺഗ്രസിനൊപ്പം

അഖിലേഷ് കോൺഗ്രസിനൊപ്പം

എന്നാല്‍ കടുത്ത ബിജെപി വിരുദ്ധ നിലപാട് എടുക്കുന്ന അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. ഉത്തര്‍ പ്രദേശിന്റെയും രാജ്യത്തിന്റെയും താല്‍പര്യം നോക്കിയാവും അഖിലേഷ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുളള തീരുമാനമെടുക്കുക എന്നും നസീമുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ അസാധ്യമെന്നൊന്നില്ല

രാഷ്ട്രീയത്തില്‍ അസാധ്യമെന്നൊന്നില്ല

ബിജെപിയോടൊപ്പം മായാവതി പണ്ടും കൈ കോര്‍ത്തിട്ടുണ്ട് എന്നും സിദ്ദിഖി ഓര്‍മ്മപ്പെടുത്തുന്നു. രാഷ്ട്രീയത്തില്‍ അസാധ്യമെന്നൊന്നില്ല. മെയ് 23ന് ഫലം വന്നതിന് ശേഷം വലിയ സമ്മര്‍ദ്ദം മായാവതിക്ക് നേരിടേണ്ടതായി വരും. അതോടെ അവര്‍ക്ക് ബിജെപിയുമായി കൈ കൊടുക്കേണ്ട അവസ്ഥയാവും.

പ്രധാനമന്ത്രിയാകില്ല

പ്രധാനമന്ത്രിയാകില്ല

മായാവതിയെ തനിക്ക് കഴിഞ്ഞ 33 വര്‍ഷമായി അറിയുന്നതാണ് എന്നും സിദ്ദിഖി പറഞ്ഞു. അവര്‍ക്ക് അവരെ അറിയുന്നതിനേക്കാള്‍ നന്നായി തനിക്ക് അവരെ അറിയാം എന്നും സിദ്ദിഖി കൂട്ടിച്ചേര്‍ത്തു. മായാവതി കോണ്‍ഗ്രസിനൊപ്പം നിന്ന് പ്രധാനമന്ത്രിയാകാനുളള സാധ്യതകള്‍ സിദ്ദിഖി തളളിക്കളഞ്ഞു.

ആരും പറഞ്ഞ് കേട്ടില്ല

ആരും പറഞ്ഞ് കേട്ടില്ല

ഉത്തര്‍ പ്രദേശില്‍ അവരുടെ സഖ്യകക്ഷികളായ എസ്പിയോ ആര്‍എല്‍ഡിയോ ഇതുവരെ മായാവതി പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ല. അഖിലേഷ് യാദവ് ഒരു തവണ പറഞ്ഞത് അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശില്‍ നിന്നാകും എന്ന് മാത്രമാണ് എന്നും സിദ്ദിഖി ചൂണ്ടിക്കാട്ടി.

ഇപ്പോൾ കോൺഗ്രസിൽ

ഇപ്പോൾ കോൺഗ്രസിൽ

നേരത്തെ ഉത്തര്‍ പ്രദേശിലെ മായാവതി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു നസീമുദ്ദീന്‍ സിദ്ദിഖി. 2017ല്‍ സിദ്ദിഖി മായാവതിയുമായി തെറ്റി. തുടര്‍ന്ന് ബിഎസ്പിയിലെ സിദ്ദിഖിയുടെ സ്ഥാനം തെറിച്ചു. പിന്നാലെ 2018ല്‍ സിദ്ദിഖി കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മായാവതിയുടെ പഴയ വിശ്വസ്തന്റെ വാക്കുകൾ പ്രതിപക്ഷത്തിന് ആശങ്കയേറ്റുന്നതാണ്.

രൂക്ഷമായി വിമര്‍ശിച്ച് മായാവതി

രൂക്ഷമായി വിമര്‍ശിച്ച് മായാവതി

എന്നാല്‍ തന്നെക്കുറിച്ച് പരക്കുന്ന കാല് വാരല്‍ തിയറികളെ എല്ലാം കാറ്റില്‍ പറത്തിയാണ് നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മായാവതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നത്. ആള്‍വാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലാണ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ് മോദിയെന്ന് മായാവതി തുറന്നടിച്ചത്.

ഏതാണ് പക്ഷം

ഏതാണ് പക്ഷം

താന്‍ ഏത് പക്ഷത്ത് നില്‍ക്കാന്‍ ഉദ്ദേശിക്കുന്നു എന്നതിന് മായാവതി നല്‍കുന്ന വ്യക്തമായ സൂചനയായാണ് മോദിക്കെതിരെയുളള ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്. ആള്‍വാര്‍ സംഭവത്തില്‍ മായാവതി മുതലക്കണ്ണീരാണ് ഒഴുക്കുന്നത് എന്ന് നരേന്ദ്ര മോദി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിയോടുളള തന്റെ സമീപനം എന്താണെന്ന് തുറന്ന് കാട്ടിയതോടെ തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനുളള ബിജെപിയുടെ ആഗ്രഹങ്ങളുടെ മുകളിലാണ് മായാവതി വെള്ളം കോരിയൊഴിച്ചിരിക്കുന്നത്.

രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് 50,000 ഭൂരിപക്ഷം, പാലക്കാട് അട്ടിമറി ജയം.. ഡിസിസി കണക്കുകൾ ഇങ്ങനെ!

English summary
Lok Sabha Election 2019: BSP will join hands with BJP after election, says Mayawati's ex aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more