• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ചാം ഘട്ടത്തിനൊരുങ്ങി രാജ്യം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, തിങ്കളാഴ്ച വോട്ടെടുപ്പ്

Newest First Oldest First
6:56 PM, 4 May
പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു നേരേ ആക്രമണം. റോഡ് ഷോയ്ക്കിടെ യുവാവ് കേജ്രിവാളിന്റെ മുഖത്തടിക്കുകയായിരുന്നു
4:05 PM, 4 May
സ്മൃതി ഇറാനി വന്ന ശേഷമാണ് അമേഠിയില്‍ വൈദ്യുതി വന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഒരുപാട് കാര്യങ്ങള്‍ അവര്‍ ചെയ്തു. മോദി വന്നതിന് ശേഷമാണ് അമേഠി വികസനം എന്താണെന്ന് അറിഞ്ഞത്. അമേഠിയില്‍ ബിജെപി ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
4:02 PM, 4 May
കോണ്‍ഗ്രസ് നടത്തിയതും സൈനിക നീക്കമെന്ന് മുന്‍ ലെഫ്.ജനറല്‍ ഡിഎസ് ഹൂഡ. നിങ്ങള്‍ക്ക് അതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നോ അതിര്‍ത്തി കടന്നുള്ള ആക്രമണമെന്നോ വിളിക്കാം. പക്ഷേ അത് നടത്തിയത് സൈന്യമാണ്. എന്നാല്‍ തീയതിയുടെ സമയവും സ്ഥലവുമൊന്നും തനിക്ക് അറിയില്ലെന്നും ഹൂഡ പറഞ്ഞു.
3:27 PM, 4 May
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി പണം ഒഴുക്കുന്നുവെന്ന് പ്രിയങ്കാ. അമേഠിയിലെ ഗ്രാമമുഖ്യന് 20000 രൂപ ബിജെപി അയച്ചെന്നും പ്രിയങ്ക
3:25 PM, 4 May
കോൺഗ്രസും സഖ്യകക്ഷികളും സ്ഥിരതയുള്ള സർക്കാരിനെ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
3:24 PM, 4 May
ചൗകിദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് സുപ്രീംകോടതിയോടാണെന്നും മോദിയോടല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാൽ കേസിൽ സുപ്രീംകോടതിയും 'ചൗകീദാർ ചോർ ഹേ' എന്ന് കണ്ടെത്തിയതായുള്ള പരാമർശത്തിൽ കഴിഞ്ഞ ദിവസം രാഹുല്‍ മാപ്പ് പറഞ്ഞിരുന്നു.
12:15 PM, 4 May
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദികള്‍ ബി.ജെ.പി മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍. 1999 ല്‍ ജയ്‌ഷെ തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് അടല്‍ ബിഹാരി വാജ്‌പേയി ആണെന്നും ആ തെറ്റിന്റെ ഫലമാണ് പുല്‍വാമ ആക്രമണത്തിലൂടെ ഉണ്ടായതെന്നും രാജ് ബബ്ബാര്‍ പറഞ്ഞു.
12:14 PM, 4 May
സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. ഇന്ത്യയുടെ സൈന്യവും നാവികസേനയും വ്യോമസേനയുമെല്ലാം തന്റെ സ്വകാര്യ സ്വത്താണെന്നാണ് നരേന്ദ്രമോദി ധരിച്ചുവെച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
10:38 AM, 4 May
തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷാപാതമെന്ന് രാഹുൽ ഗാന്ധി
10:31 AM, 4 May
ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുല്‍. പ്രധാന പ്രശ്‌നമായ തൊഴിലില്ലായ്മയെ കുറിച്ച് മോദി പറയുന്നില്ല. മോദിക്ക് രാജ്യത്തെ കുറിച്ച് വ്യക്തമായ പദ്ധതികളില്ലെന്നും രാഹുല്‍
10:30 AM, 4 May
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ് നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് സരിത എസ് നായര്‍ മത്സരരംഗത്തുള്ളത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം.
9:29 AM, 4 May
മുസ്ലീങ്ങൾ പാലു തരാത്ത പശുക്കളെന്ന് അസമിലെ ബിജെപി എംഎൽഎ പ്രശാന്ത ഫുക്കാന്‍. പാല് തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കുന്നതെന്നും എംഎൽഎ ചോദിച്ചു.
7:56 AM, 4 May
മോദിക്കെതിരായ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് സാവകാശം. മെയ് 7 വരെ സമയം നീട്ടി നൽകി.
7:56 AM, 4 May
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാൻ തീരുമാനിച്ചത് ഹിന്ദു ന്യുനപക്ഷ സീറ്റ്‌ ആയതിനാൽ ആണെന്ന മോഡിയുടെ പ്രസ്താവനയിൽ ചട്ട ലംഘനം ഇല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
7:56 AM, 4 May
യുപിയിൽ 15, ബംഗാളിലും രാജസ്ഥാനിലും 12, മധ്യപ്രദേശിൽ 7, ബിഹാറിൽ അഞ്ചും ജാര്‍ഖണ്ഡിൽ നാലും കശ്മീരിൽ രണ്ടും സീറ്റിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക.
7:56 AM, 4 May
നരേന്ദ്ര മോദി ഇന്ന് യുപിയിലും ബീഹാറിലും പ്രചാരണം നടത്തും.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. റായ് ബറേലിയും അമേഠിയും അടക്കമുള്ള മണ്ഡലങ്ങൾ അഞ്ചാം ഘട്ടത്തിലാണ് ജനവിധിയെഴുതുന്നത്. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുൽ ഗാന്ധിയുടെ എതിരാളി. ഇവിടെ കൊട്ടിക്കലാശത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുന്നുണ്ട്.

congres-bjp

English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more