കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍; 9 സംസ്ഥാനങ്ങള്‍ നിര്‍ണായകം, ഗോദയില്‍ വമ്പന്‍മാര്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് നീങ്ങുന്നത് ഒന്നാം യുപിഎ വഴിയില്‍ | News Of The Day | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി കോണ്‍ഗ്രസ്. സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സംസ്ഥനങ്ങളില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു. സീറ്റ് ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. നേതാക്കള്‍ മല്‍സരിക്കാന്‍ വിമുഖത കാണിക്കുന്നത് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

കെസി വേണുഗോപാല്‍ മല്‍സര രംഗത്തുണ്ടാകില്ലെന്ന് സൂചന നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. സമാനമായ തീരുമാനം കണ്ണൂരില്‍ കെ സുധാകരന്‍ കൈക്കൊണ്ടുവന്ന വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം നിഷേധിച്ചു. ഒമ്പതു സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടുന്നത്. ബാക്കിയുള്ളിടത്ത് തനിച്ചും. ഒന്നാം യുപിഎയുടെ വഴിയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.....

 വേഗത്തില്‍ തീര്‍ക്കണം

വേഗത്തില്‍ തീര്‍ക്കണം

മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയിരുന്നു. എന്നാല്‍ സഖ്യസാധ്യത തെളിഞ്ഞെങ്കിലും സീറ്റ് വിഭജനം തീര്‍ന്നില്ല. സഖ്യ ചര്‍ച്ചയും സീറ്റ് വിഭജന ചര്‍ച്ചയും വേഗത്തില്‍ തീര്‍ക്കണമെന്നാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

രാഹുല്‍ നേരിട്ട് ഏറ്റെടുത്തു

രാഹുല്‍ നേരിട്ട് ഏറ്റെടുത്തു

ദില്ലിയിലെ കാര്യം രാഹുല്‍ ഗാന്ധി നേരിട്ട് ഏറ്റെടുത്തു. ദില്ലിയില്‍ എഎപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ദില്ലി ഘടകം ഇതിന് വിരുദ്ധമായ അഭിപ്രായമാണ് മുന്നോട്ട് വച്ചത്.

മാക്കന്‍ മാറി ഷീല വന്നു

മാക്കന്‍ മാറി ഷീല വന്നു

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് ആണ്. അജയ് മാക്കനായിരുന്നു മുമ്പ്. എഎപിയുമായി സഖ്യമുണ്ടാക്കുന്ന വിഷയം ചര്‍ച്ചയായ വേളയിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. പിന്നീട് ഷീലാ ദീക്ഷിതിനെ സംസ്ഥാന അധ്യക്ഷ പദവി ഏല്‍പ്പിക്കുകയായിരുന്നു.

 സോണിയയുടെ ഇടപെടല്‍

സോണിയയുടെ ഇടപെടല്‍

എന്നാല്‍ ഷീലാ ദീക്ഷിത് വന്ന ശേഷവും ദില്ലി ഘടകത്തിന്റെ തീരുമാനത്തില്‍ മാറ്റം വന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഷീലാ ദീക്ഷിതുമായി നേരിട്ട് ചര്‍ച്ച നടത്തി. അതിന് ശേഷം രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു.

 പ്രവര്‍ത്തകരോട് രാഹുല്‍ സംവദിക്കുന്നു

പ്രവര്‍ത്തകരോട് രാഹുല്‍ സംവദിക്കുന്നു

സംസ്ഥാനത്തെ പ്രവര്‍ത്തകരുടെ തീരുമാനം എന്താണെന്ന അറിയാനുള്ള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധി. സാധാരണ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് തീരുമാനമുണ്ടാകുമെന്നാണ് വിവരം. രാഹുല്‍ ബൂത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

ഒന്നാം യുപിഎ മോഡല്‍

ഒന്നാം യുപിഎ മോഡല്‍

ഒറ്റയ്ക്ക് നിന്നാല്‍ ജയ സാധ്യത കുറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം സഖ്യമുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇതേ തന്ത്രമാണ് പയറ്റിയത്. എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പല സഖ്യ കക്ഷികളും വിട്ടുപിരിയുകയായിരുന്നു.

 തകിടം മറിഞ്ഞ നിമിഷങ്ങള്‍

തകിടം മറിഞ്ഞ നിമിഷങ്ങള്‍

രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ബിജെപി തരംഗമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. കരുതിയ പോലെ ബിജെപി കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്തി. ഇതോടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പ്രാദേശിക കക്ഷികള്‍ അകലുകയായിരുന്നു.

തരംഗമില്ലാത്ത തിരഞ്ഞെടുപ്പ്

തരംഗമില്ലാത്ത തിരഞ്ഞെടുപ്പ്

എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രകടമായ തരംഗം ഒരു കക്ഷിക്കും അവകാശപ്പെടാനില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സാധ്യമായ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കുന്നത്. ബിഹാര്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങി ഒമ്പതു സംസ്ഥാനങ്ങളിലാണ് സഖ്യമുണ്ടാക്കുന്നത്.

 അപൂര്‍വ സഖ്യം ബംഗാളില്‍

അപൂര്‍വ സഖ്യം ബംഗാളില്‍

ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ ഇത്തവണ എടുത്തുപറയേണ്ടതാണ്. കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിനെ ആശങ്കയില്‍ നിര്‍ത്തുന്ന ഒരു സംസ്ഥാനം ആന്ധ്രപ്രദേശ് മാത്രമാണ്.

ആന്ധ്ര നേരിടുന്ന പ്രതിസന്ധി

ആന്ധ്ര നേരിടുന്ന പ്രതിസന്ധി

കര്‍ണാകട, കേരളം, തമിഴ്‌നാട് എന്നിവടങ്ങളിലെല്ലാം കോണ്‍ഗ്രസ് സഖ്യസാധ്യത പൂര്‍ത്തിയാക്കി. സീറ്റ് വിഭജന ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. എന്നാല്‍ ആന്ധ്രയില്‍ ആരുമായും സഖ്യമില്ല. ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ കേന്ദ്രനേതൃത്വം ആലോചിച്ചെങ്കിലും സംസ്ഥാനഘടകം മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.

 തെലങ്കാനയില്‍ ഏഴ് സീറ്റ് ലക്ഷ്യം

തെലങ്കാനയില്‍ ഏഴ് സീറ്റ് ലക്ഷ്യം

തെലങ്കാനയില്‍ ഏഴ് സീറ്റ് ലക്ഷ്യമിട്ട് നീങ്ങാനാണ് കോണ്‍ഗ്രസ് ശ്രമം. അസറുദ്ദീന്‍, വിജയശാന്തി എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് തെലങ്കാനയില്‍ കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ശക്തനായ എതിരാളി ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവാണ്.

യുപിയില്‍ രണ്ടാം ഘട്ടം റെഡി

യുപിയില്‍ രണ്ടാം ഘട്ടം റെഡി

ദില്ലിയില്‍ എഎപിയുമായി സഖ്യമില്ലെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും തനിച്ച് മല്‍സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി നേരിട്ട് ചര്‍ച്ച തുടങ്ങിയത്. യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. രണ്ടാം ഘട്ടം തയ്യാറായിട്ടുണ്ട്.

സുധാകരനും പിസി ചാക്കോയും ഓകെ

സുധാകരനും പിസി ചാക്കോയും ഓകെ

കേരളത്തില്‍ കെ സുധാകരന്‍ മല്‍സരിക്കാന്‍ തയ്യാറായിട്ടുണ്ട്. പിസി ചാക്കോയും മല്‍സരിക്കുമെന്നാണ് വിവരം. ഇനി ഉമ്മന്‍ ചാണ്ടി മല്‍സരിക്കുമോ എന്ന് മാത്രമാണ് അറിയേണ്ടത്. നേരത്തെ സുധാകരന്‍ മല്‍സരിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

കെസിക്ക് ഇളവ് നല്‍കാം

കെസിക്ക് ഇളവ് നല്‍കാം

കെസി വേണുഗോപാല്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞതോടെയാണ് നേതാക്കളില്‍ പരലും പിന്നോട്ട് നില്‍ക്കുന്നുവെന്ന തോന്നലുണ്ടായത്. എന്നാല്‍ കെസി വേണുഗോപാലിന്റെ കാര്യത്തില്‍ ഇളവ് ആകാമെന്ന് കേന്ദ്രനേതൃത്വം പറയുന്നു. ദേശീയതലത്തില്‍ സംഘടനാ ഉത്തരവാദിത്തമുള്ളതാണ് ഇളവ് അനുവദിക്കാന്‍ കാരണം.

 ഉമ്മന്‍ ചാണ്ടി ചര്‍ച്ച ഇങ്ങനെ

ഉമ്മന്‍ ചാണ്ടി ചര്‍ച്ച ഇങ്ങനെ

ഉമ്മന്‍ ചാണ്ടി മല്‍സരിക്കേണ്ട എന്നാണ് എഗ്രൂപ്പിന്റെ നിലപാട്. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സജീവമാകണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ആന്ധ്രപ്രദേശിന്റെ പാര്‍ട്ടി ചുമതല ഉമ്മന്‍ചാണ്ടിക്കാണ്. ഇടുക്കിയിലോ പത്തനം തിട്ടയിലോ ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

അണിനിരത്തുന്നത് പ്രമുഖരെ

അണിനിരത്തുന്നത് പ്രമുഖരെ

പ്രമുഖരായ സ്ഥാനാര്‍ഥികളെ അണി നിരത്തി തിരഞ്ഞെടുപ്പ് നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍മാരും സംഘടനാ നേതാക്കളുമെല്ലാം മല്‍സരിക്കും. ഗുലാം നബി ആസാദ്, അംബിക സോണി, ഹരീഷ് റാവത്ത്, മുകുള്‍ വാസ്‌നിക്, മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങി പ്രമുഖരെല്ലാം മല്‍സരിക്കും.

സംസ്ഥാനങ്ങളിലെ കാര്യം

സംസ്ഥാനങ്ങളിലെ കാര്യം

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരും മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം. അശോക് തന്‍വാര്‍(ഹരിയാന), രാജ് ബബ്ബാന്‍ (ഉത്തര്‍ പ്രദേശ്), മുല്ലപ്പള്ളി രാമചന്ദ്രന്‍ (കേരളം), ഷീലാ ദീക്ഷിത് (ദില്ലി), ജിഎ മിര്‍ (കശ്മീര്‍), അജോയ് കുമാര്‍ (ജാര്‍ഖണ്ഡ്) എന്നിവര്‍ മല്‍സരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര അധ്യക്ഷന്‍ അശോക് ചവാന് പകരം ഭാര്യ മല്‍സരിച്ചേക്കും. കമല്‍നാഥ്, അശോക് ഗെഹ്ലോട്ട് എന്നിവരുടെ മക്കള്‍ മല്‍സരിക്കും. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ചിലര്‍ക്കും സീറ്റ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ചലോക്‌സഭ കടക്കണം!! സൗദി കനിയണമെന്ന് മോദി സര്‍ക്കാര്‍; കല്യാണത്തിന് വന്ന സൗദി മന്ത്രിയുമായി ചര്‍ച്ച

English summary
Lok Sabha Elections 2019: Congress & allies set to retrace UPA-1 alliance route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X