കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സിറ്റ് പോൾ പ്രവചനങ്ങൾ കണ്ടല്ല മുന്നോട്ട് പോകുന്നത്.. ആ കെണിയിൽ വീഴരുത്, തന്ത്രപരമായി കോൺഗ്രസ്!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ക്യാംപിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നുമാണ് പ്രവചനങ്ങള്‍. ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നില്‍ ഇവിഎം അട്ടിമറി പോലുളള ഉദ്ദേശങ്ങളാണ് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ മുഖവിലയ്‌ക്കേ എടുക്കാനില്ലെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇതിനകം തന്നെ യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമടക്കം ഇവിഎം തിരിമറി സംശയിക്കാവുന്ന വീഡിയോകള്‍ അടക്കം പുറത്ത് വന്നു കഴിഞ്ഞു. ഇവിഎം സുരക്ഷിതമാണെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെത്. ഈ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് ചെറുക്കാനാണ് കോൺഗ്രസ് ശ്രമം.

പ്രതിപക്ഷത്ത് ആശങ്ക

പ്രതിപക്ഷത്ത് ആശങ്ക

എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ പ്രതിപക്ഷം ഐക്യ നീക്കം സജീവമാക്കിയിരിക്കുകയാണ്. മായാവതിയെ പോലുളള നേതാക്കള്‍ പിന്നോട്ട് വലിയുന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ബന്ധപ്പെടാനുളള ശരദ് പവാറിന്റെ നീക്കവും പാളിയിരിക്കുന്നു.

എക്സിറ്റ് പോൾ അംഗീകരിക്കില്ല

എക്സിറ്റ് പോൾ അംഗീകരിക്കില്ല

എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലം കണ്ട് മുന്നോട്ട് പോകാനില്ല എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. ചില സംസ്ഥാനങ്ങളിലെ കണക്കുകളോട് ഒട്ടും യോജിക്കാനാവില്ല.

വെട്ടിൽ അണികൾ വീഴരുത്

വെട്ടിൽ അണികൾ വീഴരുത്

കോണ്‍ഗ്രസിന് ഓരോ സ്ഥലത്തേയും വ്യക്തമായ കണക്ക് കൂട്ടലുകളുണ്ട്. അതനുസരിച്ച് മുന്നോട്ട് പോകും. ഇപ്പോള്‍ വന്നിരിക്കുന്ന പ്രവചനങ്ങള്‍ ബിജെപിക്ക് വേണ്ടി തയ്യാറാക്കിയവയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വെട്ടില്‍ പാര്‍ട്ടി അണികള്‍ വീഴരുതെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ഇവിഎം സുരക്ഷിതമാക്കാൻ

ഇവിഎം സുരക്ഷിതമാക്കാൻ

ഇത്രമാത്രം ഏകപക്ഷീയമായി പെരുമാറുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. എല്ലാ മണ്ഡലങ്ങളിലും അഭിഭാഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവിഎമ്മില്‍ കര്‍ശനമായ ശ്രദ്ധ വേണം എന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിഎം തിരിമറികള്‍

ഇവിഎം തിരിമറികള്‍

രാജ്യത്താകെ ഇവിഎം തിരിമറികള്‍ നടക്കുന്നതായി സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കലാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുളള പ്രധാന ലക്ഷ്യമെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

അട്ടിമറിക്ക് ശ്രമം

അട്ടിമറിക്ക് ശ്രമം

കര്‍ണാടകത്തിലേത് അടക്കമുളള സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. കര്‍ണാടകത്തിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത് മുതല്‍ അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഒരു വര്‍ഷം ശ്രമിച്ചിട്ടും അവര്‍ക്കതില്‍ വിജയിക്കാനായില്ല.

നീക്കം ഫലം കാണില്ല

നീക്കം ഫലം കാണില്ല

എങ്ങനെയെങ്കിലും ഭരണം പിടിച്ചെടുക്കുക എന്നത് മാത്രമാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ണാടകത്തിലെ ഭരണകക്ഷി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട് എന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് പ്രതിസന്ധിയില്ലെന്നും ബിജെപി നീക്കം ഫലിക്കില്ലെന്നും സംസ്ഥാനത്തിന്റെ ചുമതല കൂടി വഹിക്കുന്ന കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?

രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കും പരീക്ഷണ ഘട്ടം! കോൺഗ്രസ് 100ൽ താഴെ വീണാൽ പണി പാളുംരാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കും പരീക്ഷണ ഘട്ടം! കോൺഗ്രസ് 100ൽ താഴെ വീണാൽ പണി പാളും

English summary
Lok Sabha Election 2019: Congress is keen about the safety of EVM Machines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X