കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കോണ്‍ഗ്രസ് ചിത്രം ഇങ്ങനെ; രാഹുലിന്റേത് 2004 മോഡല്‍ പരീക്ഷണം!! പലയിടത്തും വിട്ടുവീഴ്ച

Google Oneindia Malayalam News

ദില്ലി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കുന്നതും സഖ്യമുള്ളതുമായ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചിത്രം വ്യക്തമായി. സഖ്യം ചേരാന്‍ സാധ്യമായ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി.

ഒറ്റയ്ക്ക് മല്‍സരിക്കാന്‍ സാധിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയിലാണ്. പലയിടത്തും സൗഹൃദ മല്‍സരങ്ങളും നടക്കുന്നുണ്ട്. ബംഗാൡ സിപിഎമ്മുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഭാവിയില്‍ തിരിച്ചടിയാകുമെന്ന് കണ്ട് വിട്ടുനിന്നു. ദില്ലിയില്‍ എഎപിയുമായും സമാനമായ സാഹചര്യം തന്നെയാണ്. രണ്ടിടത്തും സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം മാനിച്ചാണ് ഹൈക്കമാന്റ് തീരുമാനം കൈക്കൊണ്ടത്....

സഖ്യം നിലനിര്‍ത്തിയത്...

സഖ്യം നിലനിര്‍ത്തിയത്...

കര്‍ണാടകയില്‍ ജെഡിഎസ്സുമായുള്ള സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടുരുന്നുണ്ട്. സീറ്റ് വിഭജന ചര്‍ച്ച അല്‍പ്പം നീണ്ടെങ്കിലും ഒടുവില്‍ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ കരാറിലെത്തി. തമിഴ്‌നാട്ടില്‍ പതിവ് പോലെ ഡിഎംകെ സഖ്യത്തിലാണ് കോണ്‍ഗ്രസ്.

പ്രധാന സംസ്ഥാനങ്ങളില്‍

പ്രധാന സംസ്ഥാനങ്ങളില്‍

കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നണിയാണ് മല്‍സരിക്കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമായിട്ടാണ്. ബിഹാറില്‍ ആര്‍ജെഡിയുമായും മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും സഖ്യമുണ്ട്. കശ്മീരില്‍ എന്‍സിയുമായിട്ടാണ് സഖ്യം.

യുപിയില്‍ തനിച്ച് പരീക്ഷണം

യുപിയില്‍ തനിച്ച് പരീക്ഷണം

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ചാണ് ജനവിധി തേടുന്നത്. പശ്ചിമ ബംഗാൡ ഇടതുപാര്‍ട്ടികളുമായുള്ള ചര്‍ച്ച അവസാന ഘട്ടത്തില്‍ പൊളിഞ്ഞു. ചില സീറ്റുകളിന്‍മേല്‍ നടന്ന ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.

എഎപിയെ അകറ്റി

എഎപിയെ അകറ്റി

ദില്ലിയില്‍ എഎപി സഖ്യത്തിന് തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്നാക്കം നിന്നു. സംസ്ഥാന ഘടകത്തിന്റെ ആവശ്യം മാനിച്ചാണ് ഹൈക്കമാന്റ് എഎപി സഖ്യം വേണ്ട എന്ന് തീരുമാനിച്ചത്. ഹരിയാനയിലും പഞ്ചാബിലും എഎപി സഖ്യമുണ്ടാകില്ല.

അസമില്‍ എഐയുഡിഎഫിനൊപ്പം

അസമില്‍ എഐയുഡിഎഫിനൊപ്പം

അസമില്‍ എഐയുഡിഎഫുമായി ധാരണയിലെത്തിയിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അസമിലെ സഖ്യം. അസമില്‍ ചില മണ്ഡലങ്ങളില്‍ ശക്തമായ സാന്നധ്യമാണ് എഐയുഡിഫ്.

ലക്ഷ്യം ഇതാണ്

ലക്ഷ്യം ഇതാണ്

തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം മാത്രമല്ല കോണ്‍ഗ്രസ് സഖ്യരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യംകൂടി മുന്‍കൂട്ടി കണ്ടാണ്. പല സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുത്തു. ബിഹാറും തമിഴ്‌നാടും ഉദാഹരണം.

2004ല്‍ സംഭവിച്ചത്

2004ല്‍ സംഭവിച്ചത്

2004ല്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് സമാനമായ രീതിയില്‍ സഖ്യം രൂപീകരിച്ചായിരുന്നു. 2009ലും ഈ സഖ്യം വീണ്ടും അധികാരത്തിലെത്തി. എന്നാല്‍ 2014 ആകുമ്പോള്‍ സഖ്യത്തില്‍ വിള്ളലുണ്ടായിരുന്നു.

വിട്ടുകൊടുത്തു പലയിടത്തും

വിട്ടുകൊടുത്തു പലയിടത്തും

40 സീറ്റുള്ള ബിഹാറില്‍ ഒമ്പത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. 48 സീറ്റുള്ള മഹാരാഷ്ട്രയില്‍ 24 സീറ്റിലാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. 28 സീറ്റുള്ള കര്‍ണാടകയില്‍ 20 സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്നുണ്ട്.

 തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റില്‍

തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റില്‍

14 സീറ്റുള്ള ജാര്‍ഖണ്ഡില്‍ ഏഴ് സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. തമിഴ്‌നാട്ടിലെ 39 സീറ്റില്‍ ഒമ്പതില്‍ മാത്രമാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. കശ്മീരില്‍ നാല് സീറ്റില്‍ മല്‍സരിക്കുന്നു. എങ്കിലും എല്ലാവരും ഉറ്റുനോക്കുന്നത് യുപിയിലേക്കാണ്. ഇവിടെയുള്ള ചിത്രം ഇപ്പോഴും അവ്യക്തമാണ്.

 മേല്‍ക്കോയ്മയുള്ള സംസ്ഥാനങ്ങളില്‍

മേല്‍ക്കോയ്മയുള്ള സംസ്ഥാനങ്ങളില്‍

കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള സംസ്ഥാനങ്ങളില്‍ തനിച്ചാണ് ജനവിധി തേടുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് തനിച്ചാണ്. ഇവിടെ വിജയം ഉറപ്പിക്കാന്‍ സാധിച്ചാല്‍ ബിജെപി തളരും.

 ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞാല്‍

ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞാല്‍

യുപിയില്‍ കഴിഞ്ഞ തവണ ബിജെപി സഖ്യം 73 സീറ്റ് നേടിയിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 41 സീറ്റ് നേടിയിരുന്നു. ഇവിടെ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞാല്‍ മോദിയുടെ രണ്ടാമൂഴം എന്ന മോഹം ഇല്ലാതാകും. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യവും.

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഞെട്ടല്‍!! അശോക് ചവാന്‍ രാജിവെക്കും, ഓഡിയോ ക്ലിപ്പ് പുറത്ത്, കൂട്ടരാജിമഹാരാഷ്ട്ര കോണ്‍ഗ്രസില്‍ ഞെട്ടല്‍!! അശോക് ചവാന്‍ രാജിവെക്കും, ഓഡിയോ ക്ലിപ്പ് പുറത്ത്, കൂട്ടരാജി

English summary
Congress finally stitches alliances in several states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X