കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ 56 പാര്‍ട്ടികള്‍.... യുപിഎയ്ക്ക് പകരം യുപിജിഎ!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സീറ്റ് നിര്‍ണയത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കുന്നു. ബിജെപിക്കെതിരെ വലിയൊരു പോരാട്ടത്തിനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. യുപിഎയ്ക്ക് ബദലായി മറ്റൊരു മുന്നണിയും കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന ഘടകങ്ങളൊന്നും ഇനി പ്രവര്‍ത്തനത്തില്‍ ഉണ്ടാവരുതെന്ന് രാഹുല്‍ ഗാന്ധിയും തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നേടേണ്ട സീറ്റുകളുടെ ടാര്‍ഗറ്റും പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി മധ്യസ്ഥനെ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നാണ് ചവാന്റെ പരാതി. എന്നാല്‍ സംസ്ഥാനത്തെ സഖ്യത്തിന്റെ കാര്യമാണ് അശോക് ചവാന്‍ ശ്രദ്ധിക്കേണ്ടതെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്.

ബിജെപി വിരുദ്ധ മുന്നണി

ബിജെപി വിരുദ്ധ മുന്നണി

ബിജെപി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് സഖ്യം ശക്തിപ്പെടുത്താനാണ് ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. 54 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യമാണ് കോണ്‍ഗ്രസ് രൂപീകരിച്ചിരിക്കുന്നത്. ഈ പാര്‍ട്ടികളില്‍ ബിജെപിയില്‍ നിന്നുള്ള നേതാക്കളും ഉണ്ട്. ഇവര്‍ക്കൊപ്പം തൊഴിലാളി യൂണിയനുകളും സാമൂഹ്യ സംഘടനകളുമുണ്ട്. ബിജെപി താഴേ തട്ടില്‍ നിന്ന് ദുര്‍ബലമാക്കാനാണ് തീരുമാനം.

 ബിജെപി പിളര്‍ത്താന്‍....

ബിജെപി പിളര്‍ത്താന്‍....

ബിജെപിയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കളെ സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ഈ 54 പാര്‍ട്ടികള്‍ ചേര്‍ന്ന് ശ്രമിക്കുന്നത്. ഓരോ മേഖലയിലും ബിജെപിക്കെതിരെ തുടങ്ങിയ പ്രചാരണം പ്രാദേശിക നേതാക്കളെ ഭയപ്പെടുത്തുന്നുണ്ട്. ജനപ്രിയരല്ലാത്ത നേതാക്കള്‍ ബിജെപി വിടാനും സാധ്യതയുണ്ട്. 54 പാര്‍ട്ടികള്‍ക്ക് പുറമേ കോണ്‍ഗ്രസും എന്‍സിപിയും ചേരുന്നതോടെ 56 പാര്‍ട്ടികളുടെ സഖ്യമായി ഇത് മാറും.

യുപിഎയ്ക്ക് ബദല്‍

യുപിഎയ്ക്ക് ബദല്‍

കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ യുപിഎ വീണ്ടും സജീവമാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ 54 രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നതോടെ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. പുതിയ മുന്നണി രുപീകരിച്ചിരിക്കുകയാണ്. യുപിജിഎ(യുണൈറ്റഡ് പ്രോഗസീവ് ഗ്രാന്‍ഡ് അലയന്‍സ്) എന്നാണ് മുന്നണിയുടെ പേര്. ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് മാത്രമാണ് മുന്നണി എന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഈ നീക്കം. ഇതിലൂടെ സാധാരണക്കാരുടെ സഖ്യമാണിതെന്ന് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസ്.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

കര്‍ഷകര്‍, തൊഴിലാളികള്‍, മറാത്തികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള മുന്നേറ്റമാണ് 54 പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് മുന്നില്‍ വെച്ചത്. ഇത് കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നു. മൂന്ന് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഇത് തീരുമാനമായത്. മറാത്തികളും നഗര വോട്ടര്‍മാരും ശിവസേനയുടെ വോട്ടുബാങ്കാണ്. ഇത് ഭിന്നിക്കണമെന്നാണ് നിര്‍ദേശം. കര്‍ഷകര്‍ ബിജെപിയുടെ വോട്ടുബാങ്കാണ്. ഇവര്‍ക്കിടയില്‍ നിരവധി സേവന പദ്ധതികളുമായി കോണ്‍ഗ്രസ് നേരത്തെ തന്നെ കളത്തില്‍ ഇറങ്ങിയതാണ്. ഇവരുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്

നേതാക്കള്‍ ആരൊക്കെ

നേതാക്കള്‍ ആരൊക്കെ

കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍, എന്‍സിപിയുടെ അജിത് പവാര്‍, ജയന്ത് പാട്ടീല്‍, ചഗന്‍ ബുജ്പാല്‍, രാജേന്ദ്ര ഗവായ്, ബഹുജന്‍ വികാസ് അഗാഡിയുടെ ഹിതേന്ദ്ര താക്കൂര്‍, രാജു ഷെട്ടി, ജോഗേന്ദ്ര കവാഡെ, രവി റാണ, ഭായ് ജയന്ത് പാട്ടീല്‍ എന്നിവരാണ് യുപിജിഎയുടെ പ്രമുഖ നേതാക്കളായി ഉയര്‍ത്തി കാണിക്കുന്നത്. ആര്‍പിഐ, ബഹുജന്‍ വികാസ് അഗാഡി, സ്വാഭിമാനി ഷെത്കാരി സംഘടന, യുവ സ്വാഭിമാനി, പിഡബ്ല്യുപി എന്നിവരാണ് സഖ്യത്തിലെ പ്രമുഖ പാര്‍ട്ടികള്‍. ഇവര്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സ്വാധീനമുണ്ട്.

രാഹുലിന്റെ സ്വാധീനം

രാഹുലിന്റെ സ്വാധീനം

രാഹുല്‍ ഉയര്‍ത്തി കര്‍ഷക നയങ്ങളും മിനിമം വേതന നയവുമാണ് ഇത്തരമൊരു സഖ്യത്തിന് വഴിയൊരുക്കിയത്. ഇത് എല്ലാ പാര്‍ട്ടികളെയും സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ദാരിദ്ര്യം, വിലക്കയറ്റം, ജിഎസ്ടി, നോട്ടുനിരോധനം എന്നിവ മുന്‍നിര്‍ത്തിയാവണം പ്രചാരണമെന്നാണ് 54 പാര്‍ട്ടികളുടെ ആവശ്യം. പ്രശ്‌നങ്ങളൊക്കെ മാറ്റിവെച്ച് സഖ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് അശോക് ചവാന്‍ രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നാല് സീറ്റുകള്‍ ഈ പാര്‍ട്ടികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട് കോണ്‍ഗ്രസ്.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

ദേവേന്ദ്ര ഫട്‌നാവിസിന്റെ ഭരണത്തില്‍ ബിജെപിയിലെ പല സഖ്യകക്ഷികളും അതൃപ്തിയിലാണ്. ഇവര്‍ക്ക് സീറ്റും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് സീറ്റില്‍ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ വരുന്നതോടെ 30 സീറ്റുകളില്‍ കോണ്‍ഗ്രസിന് വന്‍ വിജയം ഉറപ്പാണ്. മുംബൈയിലെ സീറ്റുകള്‍ തൂത്തുവാരുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

ഗ്ലാമര്‍ പോരാട്ടത്തിനൊരുങ്ങി ഭോപ്പാല്‍... ദിഗ്‌വിജയ് സിംഗിനെതിരെ ശിവരാജ് സിംഗ് ചൗഹാന്‍!!ഗ്ലാമര്‍ പോരാട്ടത്തിനൊരുങ്ങി ഭോപ്പാല്‍... ദിഗ്‌വിജയ് സിംഗിനെതിരെ ശിവരാജ് സിംഗ് ചൗഹാന്‍!!

English summary
lok sabha election 2019 congress form 56 party alliance to take bjp shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X