കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 3 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല, അമേത്തിക്കും റായ്ബറേലിക്കും പ്രത്യുപകാരം!!

Google Oneindia Malayalam News

Recommended Video

cmsvideo
അമേത്തിക്കും റായ്ബറേലിക്കും പ്രത്യുപകാരം | Oneindia Malayalam

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി ബിഎസ്പി സഖ്യത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിലും ഇങ്ങോട്ട് ലഭിച്ച സഹായം തിരിച്ച് അങ്ങോട്ടും ലഭ്യമാക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. അതേസമയം വീണ്ടുമൊരു സഖ്യസാധ്യത ഇല്ലെന്ന് അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഹായം മാത്രമാണിതെന്നാണ് വിശദീകരണം.

മഹാസഖ്യത്തിന്റെ നിര്‍ണായകമായ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ജോതിരാദിത്യ സിന്ധ്യ എസ്പിക്കും ബിഎസ്പിക്കുമായി രണ്ടോ മൂന്നോ സീറ്റുകള്‍ കോണ്‍ഗ്രസ് വിട്ടുനല്‍കാമെന്ന് പരിഹാസ രൂപേണ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൗരവത്തോടെ പറഞ്ഞതാണെന്ന് വ്യക്തമായിരിക്കുകയാണ്.

3 സീറ്റുകള്‍

3 സീറ്റുകള്‍

3 സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. മുലായം സിംഗ്, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്ന് രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. അമേത്തിയും റായ്ബറേലിയും മഹാസഖ്യം വിട്ടുനല്‍കിയിരുന്നു. ഇവിടെ രാഹുലിനും സോണിയക്കുമെതിരെ സ്ഥാനാര്‍ത്ഥികളെ ഇറക്കില്ലെന്നും അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു.

സിന്ധ്യയുടെ തീരുമാനം

സിന്ധ്യയുടെ തീരുമാനം

ഇവരുടെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ജോതിരാദിത്യ സിന്ധ്യ. അഖിലേഷിനോടുള്ള ബഹുമാനത്തെ തുടര്‍ന്നായിരുന്നു തീരുമാനം. അതേസമയം ഏതൊക്കെ സീറ്റുകളാണ് ഇവര്‍ മത്സരിക്കുന്നതെന്ന കാര്യം തീരുമാനമായിട്ടില്ല. മുലായം സിംഗ് യാദവ് മത്സരിക്കുന്ന മണ്ഡലം മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. രാഹുല്‍, പ്രിയങ്ക, സിന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക.

ഡമ്മി സ്ഥാനാര്‍ത്ഥികള്‍

ഡമ്മി സ്ഥാനാര്‍ത്ഥികള്‍

ബിജെപിക്കെതിരായ പോരാട്ടം ദുര്‍ബലമാവാതിരിക്കാന്‍ ഡമ്മി സ്ഥാനാര്‍ത്ഥികളെ ഇറക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രത്യേകം രാഹുലിന് കൈമാറും. കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലാണ് ഡമ്മി സ്ഥാനാര്‍ത്ഥികളെ ഇറക്കുക. മുലായം മത്സരിക്കുന്ന മെയിന്‍പുരിയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

അഖിലേഷ് പറയുന്നത്....

അഖിലേഷ് പറയുന്നത്....

അഖിലേഷ് യാദവ് പറയുന്നത് കോണ്‍ഗ്രസുമായി ഒരു സഖ്യവും ഇല്ലെന്നാണ്. ഒരുപാട് വൈകി കഴിഞ്ഞു. ഇനി സീറ്റുകള്‍ മാറ്റാനും ചര്‍ച്ചകള്‍ തുടരാനും സമയമില്ല. എസ്പിയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം തുടങ്ങി കഴിഞ്ഞെന്നും അഖിലേഷ് പറഞ്ഞു. ബിജെപിക്ക് കുറച്ച് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ ശക്തമാണ്. അതുകൊണ്ട് ഈ സമയത്ത് കോണ്‍ഗ്രസ് എസ്പി ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കണമെന്നും അഖിലേഷ് പറഞ്ഞു.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത സാഹചര്യത്തില്‍ എസ്പിയുടെയും ബിഎസ്പിയുടെയും വിശ്വാസം പിടിച്ച് പറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കും. അവര്‍ക്ക് വിജയിക്കാവുന്ന ചില സീറ്റുകളില്‍ എസ്പിയുടെയും ബിഎസ്പിയുടെയും സഹായം ലഭിക്കും. ഇത് നിലവിലുള്ള സീറ്റ് നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനെ സഹായിക്കും. ഒരുപക്ഷേ പത്തിലധികം സീറ്റുകള്‍ നേടാനും കോണ്‍ഗ്രസിന് സാധിക്കും.

കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!കിഴക്കന്‍ യുപിയില്‍ പ്രിയങ്കയുടെ ആദ്യ റാലി ഒരുങ്ങുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ പ്രചാരണത്തിനിറങ്ങും!!

English summary
lok sabha election 2019 congress leave out 3 seats for up alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X