ആന്ധ്രയില്‍ രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം; അധികാരത്തിലെത്തിക്കൂ... മോദി എല്ലാം നശിപ്പിച്ചു
Recommended Video

വിജയവാഡ: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ കോണ്‍ഗ്രസിന് മുന്നിലുള്ളത് വലിയ പൂജ്യമാണ്. എന്നാല്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ്.
വിജയവാഡയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി ഉഗ്രന്‍ പ്രഖ്യാപനം നടത്തി. ആന്ധ്രക്കാരുടെ ഏറെ കാലത്തെ ആവശ്യം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാധ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. 30 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ പ്രധാനമായും കടന്നാക്രമിച്ചത് മോദിയെ തന്നെ....

ആന്ധ്രയുടെ ആവശ്യം
ആന്ധ്ര പ്രദേശ് നേരത്തെ വലിയ സംസ്ഥാനമായിരുന്നു. കഴിഞ്ഞ കോണ്‍ഗ്രസ് ഭരണത്തിലാണ് വിഭജിച്ചതും തെലങ്കാന സംസ്ഥാനം രൂപീകരിച്ചതും. അതിന് ശേഷം ആന്ധ്ര പ്രദേശ് ആവശ്യപ്പെടുന്നതാണ് പ്രത്യേക സംസ്ഥാന പദവി വേണമെന്ന്.

രാഹുലിന്റെ പ്രഖ്യാപനം
പഴയ ആന്ധ്രയുടെ പ്രധാന ഭാഗങ്ങള്‍ തെലങ്കാനയിലാണെന്നും സംസ്ഥാനം ശക്തിപ്പെടണമെങ്കില്‍ പ്രത്യേക സംസ്ഥാന പദവി വേണമെന്നുമാണ് ആന്ധ്രക്കാരുടെ ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കും. അതുവഴി സംസ്ഥാനം വികസനത്തിന്റെ പാതയിലേക്ക് കടക്കുമെന്നും രാഹുല്‍ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ആന്ധ്രയില്‍ നിന്നുള്ള എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചു. ദാരിദ്ര്യത്തിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കോണ്‍ഗ്രസ് നടത്താന്‍ പോകുന്നത്. ആയുധം ഉപയോഗിക്കാതെയുള്ള ആക്രമണമാണിതെന്നും രാഹുല്‍ പറഞ്ഞു.

എല്ലാം മോദി നശിപ്പിച്ചു
ദരിദ്ര്യ ജനവിഭാഗങ്ങളെ പുരോഗതിയിലേക്ക് നയിക്കണം. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോദി അധികാരത്തിലെത്തിയതോടെ നശിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ സുരക്ഷാ നിയമവും എല്ലാം മോദി നശിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് തനിച്ച്
മിനിമം വരുമാനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്. ചരിത്രപരമായ ഒന്നായിരിക്കും അതെന്ന രാഹുല്‍ പറഞ്ഞു. മോദി ദരിദ്രര്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് ദാരിദ്ര്യത്തിനെതിരെയാണ് പട നയിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ആന്ധ്രയില്‍ തനിച്ചാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ആന്ധ്ര ഭരണകക്ഷിയായ ടിഡിപി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്.












Click it and Unblock the Notifications