കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല; തുടച്ചുനീക്കി ബിജെപി, നാലിടത്ത് ബിജെപിയും ഇല്ല

Google Oneindia Malayalam News

Recommended Video

cmsvideo
17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ദയനീയമായിട്ടാണ് കോണ്‍ഗ്രസിന്റെ പരാജയം. 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചില്ല. ആകെ ലഭിച്ചത് 51 സീറ്റ്. അതുകൊണ്ടു തന്നെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിന്റെ പദവിയും കോണ്‍ഗ്രസിന് ലഭിക്കില്ല. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പാര്‍ട്ടിയുടെ പല പ്രമുഖരും തോറ്റത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടു.

കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായത്. പിന്നെ പഞ്ചാബിലും. അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് ലോക്‌സഭാ സീറ്റുകള്‍ നേടാന്‍ സാധിക്കാത്തത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. മോദിയും അമിത് ഷായും രംഗം കീഴടക്കിയപ്പോള്‍ രാഹുലും പ്രിയങ്കയും ഒരുമിച്ച് പോരാടിയിട്ടം ഫലം കണ്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. വിശദാംശങ്ങള്‍.....

 ഒന്നര മാസത്തോളം

ഒന്നര മാസത്തോളം

ഒന്നര മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് അന്ത്യം കുറിച്ചപ്പോള്‍ കൈ ഒടിഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് കണ്ടത്. രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ച പദ്ധതികളൊന്നും തന്നെ ഏശിയില്ല എന്നു മാത്രമല്ല പലതും കോണ്‍ഗ്രസിന് തിരിച്ചടിയാകുകയും ചെയ്തു.

 സഖ്യം ചേരാന്‍ സാധിക്കാത്തത്

സഖ്യം ചേരാന്‍ സാധിക്കാത്തത്

പല സംസ്ഥാനങ്ങളിലും സഖ്യസാധ്യതകളുണ്ടായിട്ടും സഖ്യം ചേരാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായി. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഇവിടെ ഫലപ്രദമായ സഖ്യമുണ്ടാക്കുന്നതില്‍ ഗുണം ചെയ്തില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് എടുത്തുപറയേണ്ടി വരുന്നത്.

304 സീറ്റ് നേടി ബിജെപി

304 സീറ്റ് നേടി ബിജെപി

304 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ കക്ഷിയായ സാഹചര്യത്തില്‍ എന്‍ഡിഎയിലെ മറ്റു അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ആവശ്യമില്ല. 2014ല്‍ 282 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ 20ലധികം സീറ്റ് കൂടുതല്‍ കിട്ടി. ജനം കൂടുതല്‍ ബിജെപിയെ സ്വീകരിച്ചുവെന്ന് വേണം കരുതാന്‍.

കോണ്‍ഗ്രസ് ഇല്ലാത്ത ഇടം

കോണ്‍ഗ്രസ് ഇല്ലാത്ത ഇടം

ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ദില്ലി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കശ്മീര്‍, മണിപ്പൂര്‍, മിസോറാം, ഒഡീഷ, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ആന്തമാന്‍ നിക്കോബാര്‍, ഛണ്ഡീഗഡ്, ദാദര്‍ നഗര്‍ ഹാവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

ബിജെപി ഇല്ലാത്ത ഇടങ്ങള്‍

ബിജെപി ഇല്ലാത്ത ഇടങ്ങള്‍

അതേസമയം, കേരളം, ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്കും അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ തൂത്തുവാരിയത് ബിജെപിക്ക് നേട്ടമായി. 17 സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ ബിജെപി നേടിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.

ആലത്തൂരില്‍ ചരിത്രം പിറന്നു; പെങ്ങളൂട്ടിയെ ചേര്‍ത്ത് പിടിച്ച് ജനലക്ഷങ്ങള്‍, അന്തിമഫലം ഇങ്ങനെആലത്തൂരില്‍ ചരിത്രം പിറന്നു; പെങ്ങളൂട്ടിയെ ചേര്‍ത്ത് പിടിച്ച് ജനലക്ഷങ്ങള്‍, അന്തിമഫലം ഇങ്ങനെ

English summary
Lok Sabha Election 2019: Congress Zero in 17 States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X