കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നീക്കം പാളി, തിരഞ്ഞെടുപ്പ് കമ്മീഷനിലും സുപ്രീം കോടതിയിലും തിരിച്ചടി, പരാതി തളളി!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. അതിനിടെ വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് വ്യാപകമായ പരാതികളും ആക്ഷേപങ്ങളുമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടക്കുന്നതായാണ് പ്രതിപക്ഷ ആരോപണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം യാതൊരു സുരക്ഷയും ഇല്ലാതെ സ്‌ട്രോംഗ് റൂമുകളിലേക്ക് ഇവിഎമ്മുകള്‍ എത്തിക്കുന്ന നിരവധി വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.

കനലൊരു തരി പോലുമില്ല, ദേശീയ രാഷ്ട്രീയത്തിലെ ചുവപ്പ് മായുന്നു, വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തി സിപിഎംകനലൊരു തരി പോലുമില്ല, ദേശീയ രാഷ്ട്രീയത്തിലെ ചുവപ്പ് മായുന്നു, വൻ തകർച്ചയിലേക്ക് കൂപ്പ് കുത്തി സിപിഎം

ബിഹാറില്‍ നിന്നും യുപിയില്‍ നിന്നും ഹരിയാനയില്‍ നിന്നും വീഡിയോകള്‍ പ്രചരിക്കുന്നു. ഇവിഎം കൈകാര്യം ചെയ്യുന്നതില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നു എന്നാരോപിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

congress

എന്നാല്‍ പ്രതിപക്ഷ നീക്കം അപ്പാടെ പാളിയിരിക്കുന്നു. ഇവിഎം അട്ടിമറി നടന്നു എന്ന പ്രതിപക്ഷ ആരോപണം ഇലക്ഷന്‍ കമ്മീഷന്‍ തളളി. വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളില്‍ വെച്ച് അട്ടിമറിക്കപ്പെട്ടു എന്ന ആരോപണം ബാലിശമാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളെ തളളിക്കളഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ എല്ലാം സുരക്ഷിതമാണെന്നും ഒരു അട്ടിമറിയും നടന്നിട്ടില്ലെന്നും പ്രതികരിച്ചു.

നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?നെട്ടോട്ടമോടി പ്രതിപക്ഷം! ബിജെപി സർക്കാർ രൂപീകരണ നീക്കം തുടങ്ങി! രണ്ടാം മോദി സർക്കാരിൽ അമിത് ഷായും?

ബിജെപിക്ക് ഇക്കുറി സീറ്റ് കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉത്തര്‍ പ്രദേശില്‍ നിന്നടക്കം ഇവിഎം സുരക്ഷയില്ലാതെ എത്തിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നത് പ്രതിപക്ഷത്തെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. ഇവിഎം അട്ടിമറി നടന്നുവെന്ന് സംശയിക്കാവുന്ന തരത്തിലുളള വീഡിയോകള്‍ പുറത്ത് വന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അതിനിടെ സുപ്രീം കോടതിയിലും പ്രതിപക്ഷത്തിന് തിരിച്ചടിയേറ്റിരിക്കുന്നു. എല്ലാ മണ്ഡലങ്ങളിലേയും വിവിപാറ്റുകള്‍ എണ്ണണം എന്ന ഹര്‍ജി വിഡ്ഡിത്തമാണ് എന്ന് വിലയിരുത്തി സുപ്രീം കോടതി തളളി.

English summary
Lok Sabha Election 2019: Election Commission dismissed all allegations about EVM manipulation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X