കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്.. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി കൂടുതല്‍ ആവേശഭരിതമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമല്ല ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയും തയ്യാറെടുക്കേണ്ടതുണ്ട്.

വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി!വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി!

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

ec

ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യമുണ്ടോ എന്നുളള കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടി വെച്ചിരിക്കുന്നത്.

നിലവില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമസഭ പിരിച്ച് വിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. കശ്മീരിലെ കാലാവധി ജൂണില്‍ അവസാനിക്കും. എന്തുകൊണ്ട് കശ്മീരില്‍ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു എന്ന് ചോദിച്ച് ഒമര്‍ അബ്ദുളള രംഗത്ത് വന്നിട്ടുണ്ട്.

English summary
Lok Sabha Election 2019 Date & Polling Schedule: Assembly elections will be held simultaneously in Arunachal Pradesh, Andhra Pradesh, Sikkim and Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X